2009, ഡിസംബർ 14, തിങ്കളാഴ്‌ച

പിണറായി മദനിയെ മൊഴിചൊല്ലുമ്പോള്‍

  അവസാനം അതും സംഭവിച്ചു,മധുവിധു മാറുന്നതിന്ന് മുന്പേ മദനി 'താത്ത' യെ പിണറായി  സാഹിബ് മൊഴി ചൊല്ലി,അല്ല മൂന്നു പ്രാവശ്യം മൊഴി ചൊല്ലി, ചെറിയ തോതിലുള്ള ബന്ധങ്ങള്‍ തുടരാമെന്ന സമ്മതത്തോടെ.
ഒന്നിച്ച് കിടന്നത് സഹശയനമെല്ലെന്ന് ഗുരുദാസനംഗിള്‍, ഞാനദ്യമേ വേണ്ടെന്ന് പറഞ്ഞില്ലേയെന്ന് വെളിയനാശാന്‍, അവള്‍ കുടുംബത്തില്‍ പിറന്നതല്ലെന്ന് കേന്ദ്രക്കമ്മിറ്റി, അവളെ തല്ലി ക്കൊല്ലണമെന്ന് പൊന്നാനി സഖാവ്  രണ്ടത്താണി, ഭാര്യയായിരുന്നില്ല മറ്റു ചിലതായിരുന്നെന്ന് കാരണവന്മാര്‍. നഷ്ട സൌഭാഗ്യങ്ങളോര്‍ത്ത് മദനിത്താത്ത  മന്ദം മന്ദം ജയിലഴിക്കുള്ളിലേക്ക്.
  ഷാജി കൈലാസിന്റെ  കഥാപാത്രങ്ങളെ തോല്‍പ്പിക്കുന്ന മദനിയുടെ വാചക കസര്‍ത്ത്,തിരഞ്ഞെടുപ്പിന്റെ തലേന്ന് സൂഫിയ യുടെ കണ്ണീരില്(!!) കുതിര്‍ന്ന അഭിമുഖം എല്ലാം വെള്ളത്തിലായ തിരഞ്ഞെടുപ്പ് റിസള്‍ട്ടുകള്‍.
അകലേ ഒരാള്‍ നിസ്സംഗതയോടെ ഇരിക്കുന്നു, മുരളി. ഒരു വന്‍വിജയം നേടിയ ചിത്രത്തിന്റെ അണിയറ ശില്‍പികളായി കുഞ്ഞാലിക്കുട്ടിയും കുഞ്ഞൂഞ്ഞും അച്ചുമാമ്മയും .
 സ്വന്തം ദിവസം വരുമെന്ന( ജയിലില്‍ പോകാന്‍) പ്രതീക്ഷയോടെ എന്‍ഡിഎഫുകാരും
ഈ സമയത്താണ്‍ വെളിയമാശാന്ന് ദൈവത്തില്‍ വിശ്വാസം വന്നത്, വെളിയം പഴഞ്ചൊലല്‍ ഒരിക്കല്‍ കൂടി എടുത്ത് വായിച്ചു. പൊട്ടനെ ചെട്ടി  ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും

ഇരകളും വേട്ടക്കാരും-ചിലത് കൂട്ടിച്ചേര്‍ക്കാന്‍

http://www.mathrubhumi.com/story.php?id=71427  -ചിലത് കൂട്ടിച്ചേര്‍ക്കാന്‍
“............ഇരവാദം മനുഷ്യാവകാശമെന്ന വ്യാജലേബലില്‍ രംഗത്തുവന്ന വര്ഗീ.യ, തീവ്രവാദ സ്വഭാവമുള്ള ഒരുവിഭാഗത്തിന്റെ സംഭാവനയായിരുന്നു ................”
എന്‍.ഡി.എഫ്‌ തുടങ്ങിവച്ചു,കെ.ഇ.എന്‍ ഏറ്റെടുത്തു
“.....പലപ്പോഴും ദളിത്, പരിസ്ഥിതി പ്രേമം പ്രസംഗിച്ചുകൊണ്ടാണ്....”
സോളിഡാരിറ്റി(പരിസ്ഥിതി -ദളിത് പ്രേമം),പിഡിപി (ദളിത് പ്രേമം)

“.........ബാബറി മസ്ജിദിന്റെ തകര്ക്കളലും മിഡില്‍ ഈസ്റ്റ് രാഷ്ട്രീയവും ഗുജറാത്ത് കലാപവുമെല്ലാം ഇരവാദക്കാര്‍ക്ക് ...................”
ഒരു കമ്മ്യുണിറ്റി അവര്ക്ക്വ നേരെ എന്തു വന്നാലും(ചുട്ടു കൊന്നാലും എന്ന് ഗുജറാത്ത് പരിപ്രേക്ഷ്യം) മിണ്ടാതിരിക്കണമെന്നും പ്രതികരിക്കാന്‍ പാടില്ലെന്നും തൊഗാഡിയ മാര്ക്ക്ക ഉറഞ്ഞുതുള്ളാമെന്നും വിവക്ഷ
“....മലബാര്പ്രയദേശത്തെ തിരഞ്ഞെടുപ്പ് വിശേഷങ്ങളിലേക്ക് പോകേണ്ടിവരും ... ..................ചര്ച്ചാോവിഷയങ്ങളാകാതെ പകരം സദ്ദാംഹുസൈനും ആണവക്കരാറും അമേരിക്കയുമെല്ലാം കടന്നുവരുന്നു........... ഇടതുപക്ഷവും ഈ വിഷയത്തില്‍ ഒത്തുചേരുന്നു........”
ഇത്തരം കാര്യങ്ങള്‍ ഉയര്ത്തി യത് സിപിഎമ്മായിരുന്നു. ഗള്ഫ്ന യുദ്ധത്തിന്റെ പേര്‍ പറഞ്ഞ് 90-91 ലെ ജില്ലാ കൌണ്സി‍ല്‍ തിരഞ്ഞെടുപ്പുകള്‍ തൂത്തുവാരിയത് സിപിഎമ്മും ഇ.എംഎസുമാണ്(അങ്ങേരായിരുന്നു ഇതിന്റെ സൂത്രധാരന്‍,അങ്ങേരു തന്നെയായിരുന്നു മ-അദനിയെ മഹാത്മാ ഗാന്ധിക്ക് തുല്യനാക്കിയതും-)
ആണവ കരാര്‍,ഇറാനെതിരെയുള്ള ഇന്ത്യന്‍ വോട്ട്,സദ്ദാമിന്റെ വധം തുടങ്ങിയവ ഉയര്ത്തി.യത്(അതും മലബാറില്‍ മാത്രം) സിപിഎമ്മാണ്. സദ്ദാമിന്റെ വധത്തിന്ന് ശേഷം സഖാക്കാന്മാരുടെ യും ജമാഅതെ ഇസ്ലാമിക്കാരുടേയും പ്രസംഗം കേട്ടാല്‍ വല്ല ലീഗുകാരനോ കോണ്ഗ്രകസ്സുകാരനോ ആണ്‍ കൊന്നതെന്ന് തോന്നും
“ .........കൊണ്ട് മലബാറിനെ പഠിപ്പിച്ച ഒരുമനുഷ്യനെ, പഴയ കെ.പി.സി.സി. പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ...”
കൂടെ മൌലാന അബ്ദുല്‍ കലാം ആസാദിനേയും(ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പണ്ഡിതന്മാ‍രില്‍ ഒരാളാണദ്ധേഹം). ഇന്ത്യന്‍ മുസ്ലിംകള്ക്ക്പ അവരുടെ മത നേതൃത്വമായി കാണിക്കനുള്ളത് അബ്ദുല്‍ കലാം ആസാദിനേയും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനേയും മൌലാന മുഹമ്മദലിയെയുമാണ്( ഖിലാഫത്ത് സമരത്തിന്റെ ഉപജ്ഞാതാവ്). മ-അദനി മാരെ അല്ല
“....വര്ഗീ.യത എന്നപ്രശ്‌നത്തെ നേരിട്ട് സ്പര്ശിനക്കാതെ മുസ്‌ലിംസമൂഹം ഇനിയും മുന്നോട്ട് പോയിട്ട് കാര്യമില്ല...”
കേരളത്തിലെ മത നേതൃത്വം ഇത്തരം സംഘടനകള്ക്കെ.തിരാണ്, മത സംഘടനകളും അവരുടെ നേതാക്കളും എപ്പോഴും തീവ്രവാദത്തിനെതിരെ എപ്പോഴും നിലകൊണ്ടീട്ടുമുണ്ട്.എന്ഡിെഎഫിന്റെ മര്ദ്ദാനത്തിന്നിരയായ ഒരു പാടു മതപ്രവര്ത്തവകരേയും മതനേതാക്കളെയും എനിക്കറിയാം.ഇത്തരം സംഘടനകള്‍ മുസ്ലിം സമുദായങ്ങള്ക്ക്എ തന്നെയാണ്‍ ഏറ്റവും വലിയ ഭീഷണി.കാശ്മീരി മുസ്ലിംകളുടെ ഏറ്റവും വലിയ ശത്രു അവിടെ തന്നെയുള്ള ഭീകരവാദികളാണ്
“.....ഗള്ഫുംവ യൂറോപ്പും കൂട്ടിനില്ലാത്ത കേരളത്തിലെ ഹിന്ദുസമൂഹം പുലര്ത്തു ന്ന ഈമര്യാദ നാംകണ്ടില്ലെന്നു നടിക്കരുത്....”
എന്ഡി.എഫും പിഡിപിയുമൊക്കെ വളരുന്നതുകൊണ്ട സംഘ് പരിവാര്‍ വളരുന്നതല്ലാതെ മറ്റൊന്നും നടക്കുന്നില്ല
കേരള ജനസംഖ്യയില്‍ 45% മുസ്ലിം ക്രിസ്റ്റ്യന്‍ വിഭാഗമാണ്,കൂടാതെ ഇടതു പക്ഷത്തിന്റെ കേരളത്തിലെ സജീവതയുമാണ്‍ കേരളത്തില്‍ ബിജെപിയുടെ വളര്ച്ചക മുരടിപ്പിച്ചത്. കേരളത്തില്‍ ബിജെപി യുടെ വോട്ട് വര്ധവന പിഡിപി യുടേയും എന്ഡി‍എഫും വളര്ച്ചലയുമായി ബന്ധപ്പെട്ടിരിക്കുന്നു.90 കള്ക്ക് ശേഷമാണ്‍ ഇരുവിഭാഗം വര്ഗീ യ സംഘടനകളും(ന്യൂനപക്ഷ ,ഭൂരിപക്ഷ) വളര്ന്നചത്.
ഇനി ഇത്തരം സംഘടനകള്ക്ക്് മുസ്ലിം സമുദായത്തിലുള്ള ജനപിന്തുണ നമുക്കു പരിശോധിക്കാം. ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ കണ്ണുരില്‍ എസ്ഡിപിഐ (എന്ഡികഎഫിന്റെ രാഷ്റ്റ്രീയ മുഖം) കിട്ടിയത്2500 ഓളം വോട്ടുകളും പിഡിപിക്ക് ആലപ്പുഴയില്‍ കിട്ടിയത് വെറും 1500 വോട്ടുമാണ്. ഇതില്‍ നിന്നു തന്നെ മനസ്സിലാക്കാം ഇവരൊക്കെ ചാനലുകളിലും പത്രങ്ങളിലും മാത്രമാണ്‌ ജീവിക്കുന്നത്.
കേരളത്തിലെ ബിജെപി അംഗങ്ങളുടെ കണക്ക്(വോട്ട് വില്പ്നക്ക് ശേഷം)
=7(ബിജെപിയുടെ വോട്ടിങ്ങ് ശതമാനം)/100-45(മുസ്ലിം ക്രിസ്ത്യന്‍ ജനസംഖ്യ)
=12.72 %
“ .................പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല.......”
ചുമ്മാ ഒരു പാകിസ്താന്‍ പ്രേതമിരിക്കട്ടെ

2009, സെപ്റ്റംബർ 16, ബുധനാഴ്‌ച

Political Suicide attempt of ShashiTharur

@KanchanGupta absolutely, in cattle class out of solidarity with all our holy cows!


actually Mr.Tharoor got MOS positon as a gift from Gandhi(or nehru ) family.he has no support from normal congress workers(Even he has no support from nair community).he is not a political leader,if he tell them(may be he mention sonia and Rahul as Holycows , a chance ,not sure) with bad words means he lost the hands in congress party.

Even Karunakaran and Muralidharan have strong support from normal congress workers(I group was largest group in congress in kerala state) but they lost their political future.
In manmohan`s case he has only support from The Royal Family!!!
it mean inside congress party no one can grow without the support of The Royal family(!!!). so he is trying to politically suicide
but anyway i like Mr Tharoor(Not in this case), he is one of political leader( im not mean party politics) with some idea of development.( he is in the series of APJ abdul kalam,KR Narayanan,Mr.Jairam Ramesh)

2009, സെപ്റ്റംബർ 15, ചൊവ്വാഴ്ച

വീണ്ടും ആക്രമിക്കപ്പെടുന്ന ഇന്ത്യക്കാര്‍

ആസ്ത്രേലിയയിലെ വര്‍ണ്ണവിവേചനം അതിരുകടന്ന് ഇന്ത്യക്കാരെ ക്രൂരമായി കൊലപ്പെടുത്തുന്നതിലേക്ക് എത്തിചേര്‍ന്നിരിക്കുന്നു.ആസ്ത്രേലിയന്‍ ഗവ: ഒഫീഷ്യലുകള്‍ ഇത് ആവര്‍ത്തിക്കില്ലെന്ന് പറയുംപോഴും ആക്രമണങ്ങള്‍ നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്നു.വികസിത രാജ്യങ്ങളെന്ന് അവകാശപ്പെടുന്ന ആസ്ത്രേലിയയിലും ഇംഗ്ലണ്ടിലുമാണ്‍ ഏറ്റവും കൂടുതല്‍ വര്‍ണ്ണ വിവേചനം നടക്കുന്നത്.ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ മനുഷ്യാവകാശ ധ്വംസനങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ ഇവരുടെ രാജ്യങ്ങളില്‍ ഇപ്പൊഴും നടക്കുന്ന കാടത്തങ്ങളെ കുറിച്ച് ഒന്നും ഇവര്‍ക്ക് പറയാനില്ല
ഇന്നലെ 70 പേര്‍ ചേര്‍ന്ന് മൂന്ന് ഇന്ത്യക്കാരെ വകവരുത്തി, ഇതെന്താ പേപ്പട്ടിയാണോ ഇത്രയധികം പേര്‍ ചേര്‍ന്ന് തല്ലിക്കൊല്ലാന്‍,
ആസ്ത്രേലിയന്‍ ഗവണ്‍മെന്റിന്ന് ആര്‍ജ്ജവമുണ്ടെങ്കില്‍ പോലീസിനെ ഉപയോഗിച്ച് പെട്ടെന്ന്
അവസാനിപ്പിക്കന്‍ പറ്റും. ആസ്ത്രേലിയന്‍ ഗവണ്മെന്റിന്ന് അതിന്ന് താല്പര്യമില്ലെന്ന് നമുക്ക് കരുതാം

2009, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

ജിന്നയുടെ പ്രേതവും ബിജെപിയും

ജീവിച്ചിരുന്ന കാലത്ത് ജിന്നയ്ക്ക് ഇന്ത്യക്കാര്‍ക്ക് വേണ്ടി നല്ലതൊന്നും ചെയ്യാന്‍ പറ്റിയിട്ടില്ല,വിഭജനത്തിന്ന് അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപിയെ ഒരു പരുവത്തിലാക്കാന്‍ ജിന്നക്ക് കഴിഞ്ഞു
അദ്വാനിയായിരുന്നു ഈ യാത്രയിലെ ഒന്നാമന്‍ പിന്നീട് ജസ്വന്ത് സിങ്, സുധീന്ദ്ര കുല്‍ക്കര്‍ണി,അരുണ്‍ ഷൂരി,മുന്‍ ആര്‍എസ്‌എസ് ചീഫ് സുദര്‍ശന്‍ ആ നിരയിങ്ങനെ നീളുകയാണ്.
മുഹമ്മദലി ജിന്നയോട് സംഘ് പരിവാരത്തിന്ന് ഇത്ര മുഹബ്ബത്ത് തോന്നാന്‍ എന്താണ്‍ കാരണമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
ജസ്വന്തിനെ പുറത്താക്കാന്‍ ബിജെപി കണ്ട കാര്യങ്ങളില്‍ പ്രധാനം പട്ടേലിനെ കുറ്റപ്പെടുത്തിയെന്നുള്ള തായിരുന്നു. ഗാന്ധിജിയെ പരാജയപ്പെട്ടവനെന്നും നെഹ്രുവിനെ വിഭജനത്തിന്റെ കാരണക്കാരനെന്നും ആരോപിച്ചതില്‍ പാര്‍ട്ടിക്ക് ഒരു തെറ്റും തോന്നിയില്ല,അല്ല അവര്‍ക്കത് ഒരു പ്രശ്നവുമല്ല.
വാല്‍ കഷ്ണമ്:
ബിജെപി തിരുവനന്തപുരത്ത് രാഷ്റ്റ്രീയ സ്കൂള്‍ തുടങ്ങുന്നു ,സിലബസ് ചുവടെ

സെമെസ്റ്ററ്-1

1ഗ്രൂപ്പ് കളി- പാര്‍ട്ട് 1
2 കുതികാല്‍വെട്ട്
3 വര്‍ഗീയത-1

സെമെസ്റ്ററ്-2
1 വോട്ട് തൂക്കി വില്‍പ്പന
2 ഗ്രൂപ്പ് കളി- പാര്‍ട്ട് 2
3 വര്‍ഗീയത-2
4 സ്വന്തം പാര്‍ട്ടി ഓഫീസ് എങ്ങിനെ കതിക്കാം
5 സ്വന്തം നേതാവിനെ എങ്ങിനെ കാലുവാരാം (കേസ് സ്റ്റഡി: തിരുവനന്ത പുരം ഉപ തിരഞ്ഞെടുപ്പ്)

2009, ജൂലൈ 6, തിങ്കളാഴ്‌ച

സുധാകരന്‌ ഗുണ്ടാപ്പണി മാത്രമല്ല റ്റ്വിറ്റരിങും അറിയാം

http://twitter.com/ksudhakaranMP
ഈ കണ്ണൂര്‍ എംപിക്ക് രാഷ്‌ട്രീയം മാത്രമല്ല വെബിലെ പുതിയ സങ്കേതങളും പരിചയമുണ്ട്

2009, മാർച്ച് 30, തിങ്കളാഴ്‌ച

എന്താണീ വര്‍ഗീയത? -from mathrubhumi

എന്താണീ വര്‍ഗീയത?

എം.എന്‍. കാരശ്ശേരി

ഈ തിരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട ചര്‍ച്ചാപ്രമേയമായിക്കൊണ്ടിരിക്കുകയാണ്‌ വര്‍ഗീയത. ഏതു കക്ഷിക്കാണ്‌ വര്‍ഗീയതയുള്ളത്‌, ഏതു മുന്നണിക്കാണ്‌ വര്‍ഗീയവാദികളുമായി ബന്ധമുള്ളത്‌ എന്നീ കാര്യങ്ങളില്‍ തര്‍ക്കമുണ്ടെങ്കിലും വര്‍ഗീയത ചീത്തയാണ്‌ എന്ന കാര്യത്തില്‍ ആര്‍ക്കും എതി
രില്ല!
സാധാരണ കേള്‍ക്കാറുള്ള ചോദ്യം:
അവനവന്റെ നാട്ടുകാരെയോ ജാതിക്കാരെയോ ഭാഷക്കാരെയോ സ്‌നേഹിക്കുന്നത്‌ തെറ്റാണോ? അവരെ സേവിക്കുന്നത്‌ കുറ്റമാണോ?
അല്ല. ഒറ്റയേ്‌ക്കാ കൂട്ടായോ അത്തരം സംഗതികള്‍ ചെയ്യുന്നവരെ സമുദായസ്‌നേഹികള്‍ എന്നാണ്‌ വിളിക്കാറ്‌; വര്‍ഗീയവാദികള്‍ എന്നല്ല.
വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ, സാമൂഹിക പരിഷ്‌കരണം തുടങ്ങി പല രംഗങ്ങളിലും പിന്നാക്കം നി'ുന്ന സമുദായങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നത്‌ രാഷ്ട്രസേവനം തന്നെയാണ്‌. ശ്രീനാരായണഗുരു, സനാ ഉല്ലാ മക്തിത്തങ്ങള്‍, അയ്യങ്കാളി, വി.ടി. ഭട്ടതിരിപ്പാട്‌ മുതലായ പരിഷ്‌കര്‍ത്താക്കളുടെ സംഭാവനകള്‍ ഓര്‍ത്തുനോക്കുക. അത്തരം സാമുദായിക മുന്നേറ്റങ്ങളിലൂടെയാണ്‌ രാഷ്ട്രം പുരോഗമിക്കുന്നത്‌.
ഏതെങ്കിലും ഒരു വിഭാഗത്തിനോടുള്ള ഈ പരിഗണന അധികാരത്തിനു വേണ്ടി ഉപയോഗിക്കുമ്പോള്‍ സംഗതി മാറുന്നു. സമുദായസേവനത്തിന്റെ രാഷ്ട്രീയവത്‌കരണമാണ്‌ അപ്പോള്‍ നടക്കുന്നത്‌. സമുദായ സ്‌നേഹം രാഷ്ട്രീയത്തിലെ സാമുദായികവാദമായി കോലം മറിയുന്ന സ്ഥിതിയാണത്‌. അധികാരലാഭത്തിനു വേണ്ടി ഭാഷ, ജാതി, മതം മുതലായവയെ വൈകാരികമായി ഉപയോഗിക്കുന്ന അവസ്ഥ അപ്പോള്‍ വന്നുചേരുന്നു. ഇപ്പറഞ്ഞ സാമുദായികവാദം സാമൂഹിക ജീവിതത്തിന്റെ പുറംപോക്കില്‍ കഴിഞ്ഞുകൂടുന്നവര്‍ക്കു വേണ്ടിയാവുമ്പോള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തും; അത്തരം ദുരവസ്ഥയില്ലാത്ത സമൂഹങ്ങള്‍ക്കു വേണ്ടിയാവുമ്പോള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും.
ഇവിടെ വരാനിടയുള്ള എതിര്‍വാദം:
ജനാധിപത്യവ്യവസ്ഥയില്‍ ഏതു വിഭാഗത്തിന്റെ പിന്നാക്കാവസ്ഥയ്‌ക്ക്‌ പരിഹാരം ഉണ്ടാകണമെങ്കിലും അധികാരത്തില്‍ പങ്കു കിട്ടണം. വംശം, ഭാഷ, വര്‍ണം, ജാതി, മതം, പ്രദേശം, ലിംഗം മുതലായ പലതിന്റെ പേരിലും പലവിധമായ വിവേചനങ്ങള്‍ നമ്മുടെ ജനാധിപത്യത്തില്‍ നടക്കുന്നുണ്ട്‌. ഭാഷാന്യൂനപക്ഷങ്ങളും മതന്യൂനപക്ഷങ്ങളും അടിയാളജാതിക്കാരും സ്‌ത്രീകളും നേരിട്ടുകൊണ്ടിരിക്കുന്ന അനീതികള്‍ ആലോചിക്കുക. ഡല്‍ഹിയില്‍ സിഖുകാരും ഗുജറാത്തില്‍ മുസ്‌ലിങ്ങളും ഒറീസ്സയില്‍ ക്രിസ്‌ത്യാനികളും കൊലകള്‍ക്ക്‌ ഇരയായ അനുഭവം ഉദാഹരണം.
മറുപടി: ഇത്തരം അനീതികള്‍ അവയ്‌ക്ക്‌ വിധേയരാവുന്ന വിഭാഗത്തിന്റെ മാത്രം കാര്യമല്ല; ജനാധിപത്യസമൂഹത്തിന്റെ പൊതുപ്രശ്‌നമാണ്‌. അതിനു കൂട്ടായി പരിഹാരം കാണണം. ഏതെങ്കിലും തരത്തിലുള്ള ന്യൂനപക്ഷത്തിന്റെ വിഷമങ്ങള്‍ ആ വിഭാഗത്തിനു മാത്രമായി പരിഹരിക്കാന്‍ കഴിയില്ല. അവര്‍ ന്യൂനപക്ഷമാണ്‌ എന്നതുതന്നെ കാരണം.
സാമുദായികവാദം കൊണ്ട്‌ ചില പിന്നാക്കക്കാര്‍ക്ക്‌ ആനുകൂല്യങ്ങളും സൗകര്യങ്ങളുമൊക്കെ നേടിയെടുക്കാന്‍ സാധിച്ചേക്കുമെങ്കിലും രാഷ്ട്രത്തിലെ ഭിന്നവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു വിശാലാടിസ്ഥാനത്തില്‍ പരിഹാരം കാണുവാന്‍ അതു പ്രാപ്‌തമാവുകയില്ല.
സ്വന്തം വിഭാഗത്തോടുള്ള സ്‌നേഹം മുന്‍നിര്‍ത്തി മാത്രം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന സാമുദായികവാദത്തിനു പല പരിമിതികള്‍ ഉണ്ടെങ്കിലും അന്യവിഭാഗങ്ങളോടു വെറുപ്പ്‌ പ്രചരിപ്പിക്കാത്ത കാലത്തോളം അതിനെ വര്‍ഗീയം എന്നു കുറ്റപ്പെടുത്താനാവില്ല.

അവഗണിതരും അവശരും ചൂഷിതരും ആയി ചില വിഭാഗങ്ങള്‍ മുഖ്യധാരയ്‌ക്ക്‌ പുറത്ത്‌ പുലരാനിടയാവുന്നതുകൊണ്ടാണ്‌ സാമുദായികവാദം ഉരുവം കൊള്ളുന്നത്‌. അത്തരം അനീതികള്‍ ഇല്ലായ്‌മ ചെയ്യാന്‍ ജനാധിപത്യം പ്രാപ്‌തി നേടുമ്പോള്‍ സാമുദായികവാദം അപ്രസക്തമായിത്തീരും.
സാമുദായികവാദത്തിനു വികാരതീവ്രത തീ കൊടുക്കുമ്പോഴാണ്‌ അതു വര്‍ഗീയവാദമായി ചുട്ടുപഴുക്കുന്നത്‌.
വിശ്വാസാചാരങ്ങളുമായി ബന്ധപ്പെട്ട മതവും ജാതിയും എന്നപോലെ ഏതുവിഷയവും വികാരത്തിന്റെ വാതകം ആക്കി തീ കൊടുക്കാം. മുംബൈയിലെ ശിവസേനാനേതാവ്‌ ബാല്‍താക്കറെ പ്രാദേശികതയെയും ശ്രീലങ്കയിലെ എല്‍.ടി.ടി.ഇ. നേതാവ്‌ പ്രഭാകരന്‍ ഭാഷയെയും ആണ്‌ കത്തിക്കു
ന്നത്‌.
എന്താണ്‌ വര്‍ഗീയവാദം?
സാമുദായികവാദവുമായി അതിനുള്ള വ്യത്യാസമെന്താണ്‌?
സ്വന്തക്കാരോടുള്ള സ്‌നേഹമാണ്‌ സാമുദായികവാദം. സ്വന്തമല്ലാത്ത എല്ലാറ്റിനോടുമുള്ള വെറുപ്പാണ്‌ വര്‍ഗീയവാദം.
ഒരു വിഭാഗത്തിന്‌ ഇന്നയിന്ന ആനുകൂല്യങ്ങള്‍ വേണമെന്ന അപേക്ഷയാണ്‌ സാമുദായികവാദം. ഒരു വിഭാഗം ഇന്നയിന്ന കാര്യങ്ങള്‍ പിടിച്ചെടുക്കും എന്ന പ്രഖ്യാപനമാണ്‌ വര്‍ഗീയവാദം.
സാമുദായികവാദം സാമാന്യമായി യുക്തിയും വിവേകവും ഉപയോഗിക്കുമ്പോള്‍ വര്‍ഗീയവാദം ശക്തിയും വികാരവും ഉപയോഗിക്കുന്നു. ആദ്യത്തെ കൂട്ടര്‍ക്ക്‌ ആശയമാണ്‌ ആയുധം. രണ്ടാമത്തെ കൂട്ടര്‍ക്ക്‌ ആയുധമാണ്‌ ആശയം.
ജനാധിപത്യത്തിന്റെ അതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ്‌ സാമുദായികവാദം പ്രവര്‍ത്തിക്കുന്നത്‌. വര്‍ഗീയവാദത്തിനു ജനാധിപത്യത്തില്‍ വിശ്വാസമില്ല. അതുകൊണ്ടാണ്‌ വര്‍ഗീയവാദികള്‍ പാര്‍ലമെന്റ്‌മന്ദിരം ആക്രമിക്കുന്നത്‌.
സംവാദം സാമുദായികവാദത്തിനു പറ്റും; വര്‍ഗീയവാദത്തിനു പറ്റില്ല. ഫ്രനാവടക്കൂ' എന്നതാണ്‌ അതിന്റെ ആജ്ഞ. ഇല്ലെങ്കില്‍ നാവരിയും എന്നും.
സൂക്ഷിച്ചുനോക്കൂ: ഫാസിസം തന്നെയാണ്‌ വര്‍ഗീയവാദം. ഹിറ്റ്‌ലര്‍ യഹൂദവിരോധം അടിസ്ഥാനമാക്കിയാണ്‌ ആര്യവംശാധിപത്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചത്‌. ഇന്ത്യയില്‍ മുസ്‌ലിംവിരോധം ആധാരമാക്കി ഹിന്ദുവര്‍ഗീയതയും ഹിന്ദുവിരോധം ആധാരമാക്കി മുസ്‌ലിംവര്‍ഗീയതയും മുന്നേറുന്നു.
ആര്യവംശാധിപത്യം എന്നു പറയുമ്പോലെത്തന്നെ ഫാസിസ്റ്റ്‌ ആശയമാണ്‌ ഹിന്ദുരാഷ്ട്രം, ഇസ്‌ലാമികരാഷ്ട്രം എന്നീ സങ്കല്‌പങ്ങള്‍. ഫ്രരാഷ്ട്രമതം' എന്നത്‌ ആ മതത്തില്‍ പ്പെടാത്തവരെയൊക്കെ പൗരാവകാശങ്ങളില്ലാത്ത രണ്ടാം കിടക്കാരായി തരം കെടുത്തി ഒരു മതവിഭാഗത്തിന്റെ ഏകാധിപത്യം നടപ്പാക്കുക എന്ന സ്വപ്‌നമാണ്‌. ജനാധിപത്യത്തിന്റെ അടിസ്ഥാന വിശ്വാസമായ മനുഷ്യരുടെ തുല്യത എന്ന ചിന്തയുമായി അതിനു ബന്ധമില്ല.
അവശതാനിവാരണം എന്നതിനപ്പുറം സാമുദായികവാദത്തിനു പ്രത്യയശാസ്‌ത്രങ്ങളൊന്നുമില്ല. പ്രശ്‌നങ്ങള്‍ക്കു പരിഹാരമായാല്‍ ആ വാദം തീര്‍ന്നു. വര്‍ഗീയവാദം ഒരു പ്രത്യയശാസ്‌ത്രമാണ്‌. വെറുപ്പിന്റെ രാഷ്ട്രീയമാണത്‌. സ്വന്തം വംശം, മതം മുതലായവയുടെ പേരില്‍ അധികാരം പിടിച്ചടക്കുക എന്നതാണ്‌ അതിന്റെ ലക്ഷ്യം.

ഫ്രദൈവത്തിന്റെ ഭരണം' എന്ന പേരില്‍ പുരോഹിതര്‍ നാടുഭരിക്കുക എന്നതാണ്‌ വര്‍ഗീയവാദികളുടെ മതരാഷ്ട്ര സങ്കല്‌പത്തിന്റെ ഉള്ളടക്കം. അത്‌ ജനാധിപത്യവിരുദ്ധമാണ്‌ എന്നു വ്യക്തം. ആ കൂട്ടരും ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ പേരില്‍, ജനാധിപത്യവ്യവസ്ഥയ്‌ക്കകത്തു തന്നെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ജനാധിപത്യത്തിന്റെ വഴിയിലൂടെയാണ്‌ ആര്യാധിപത്യത്തിന്റെ അവതാരപുരുഷനായ ഹിറ്റ്‌ലര്‍ അധികാരത്തിലെത്തിയത്‌!
എന്തിന്റെ പേരില്‍ പുലരുന്ന വര്‍ഗീയവാദവും ഹിംസയില്‍ അധിഷ്‌ഠിതമാണ്‌. നിരപരാധികളെയും അപരാധികളെയും ഒരുപോലെ കൊല്ലാന്‍ തയ്യാറാവുക എന്നതാണ്‌ അതിന്റെ സന്ദേശം; അല്ലെങ്കില്‍ മരിക്കാനൊരുങ്ങുക എന്ന്‌. കൊന്നാല്‍ ഇഹലോകത്തും മരിച്ചാല്‍ പരലോകത്തും ഫ്രവീരസ്വര്‍ഗം' എന്നതാണ്‌ അതിന്റെ പ്രലോഭനം. പ്രതിരോധത്തിന്റെ പേരില്‍ ആക്രമണങ്ങളെയും പ്രത്യാക്രമണങ്ങളെയും ന്യായീകരിക്കുക എന്നതാണ്‌ അതിന്റെ നീതിശാസ്‌ത്രം.
കൊലപാതകം എങ്ങനെയാണ്‌ രാഷ്ട്രീയപ്രവര്‍ത്തനമാകുന്നത്‌, സമാധാനലംഘനം എങ്ങനെയാണ്‌ ജനസേവനമാകുന്നത്‌ എന്ന്‌ വര്‍ഗീയവാദത്തോട്‌ ചോദിക്കാന്‍ നാം പലപ്പോഴും വിട്ടുപോകുന്നു.
നമ്മള്‍ ഓര്‍ത്തിരിക്കണം:
ഏതു തരം വര്‍ഗീയവാദവും ജനവിരുദ്ധമാണ്‌. എന്നിട്ടും അതില്‍ ആളെക്കൂട്ടാന്‍ അതിന്റെ നേതാക്കള്‍ക്കു കഴിയുന്നു- ജനാധിപത്യത്തിന്റെ ഒരു കുഴപ്പം ജനങ്ങള്‍ക്കെതിരായി ജനങ്ങളെ ഉപയോഗിക്കാന്‍ അതില്‍ പഴുതുണ്ട്‌ എന്നതാണ്‌.

2009, മാർച്ച് 25, ബുധനാഴ്‌ച

ലീഗ് വര്‍ഗീയ കക്ഷിയാണോ?

ലീഗ് വര്‍ഗീയ കക്ഷിയാണോ? അതൊ സാമുദായിക കക്ഷിയൊ?. കേരളാ കോണ്‍ഗ്രസ്സുകള്‍കില്ലാത്ത എന്തു വര്‍ഗീയതയാണ്‍ ലീഗിനുള്ളത്. കേരള കോണ്‍ഗ്രസ്സുകള്‍( ബാല കൃഷ്ണപിള്ളയൊഴികെ) ക്രിസ്ത്യന്‍ വോട്ടുബാങ്കിനെ ലക്ഷ്യം വെക്കുമ്പോള്‍ ലീഗ് മുസ്ലിം വോട്ട് ബാങ്കിനെ ലക്ഷ്യം വെക്കുന്നെല്ലെയുള്ളു. മുസ്ലിം സമൂഹത്തില്‍ നിന്ന് ഏത് കക്ഷി വന്നാലും അവര്‍ വര്‍ഗീയക്കാരും (വയലാര്‍ രവിയുടെ പ്രസ്താവന കൂട്ടി വായിക്കുക) കേരള കോണ്ഗ്രസും എന്‍ഡിപി( എന്‍എസ്‌എസ്സിന്റെ പഴയ രാഷ്ട്രീയ സംഖടന) യും മതേതരക്കാരുമാണോ?
ഇന്ന്‌ മതേതരത്വത്തിന്റെ മിശിഹമാരായി വഴ്ത്തുന്ന ലാലു,മുലായം,മായാവതി തുടങ്ങിയവര്‍ പച്ചയായി ജാതിക്കളിച്ചു ജയിച്ചു വരുന്നവരല്ലെ?

2009, ഫെബ്രുവരി 24, ചൊവ്വാഴ്ച

ഓസ്കാറിന്റെ തിരുമധുരം

വൈകി വന്നതെങ്കിലും റഹ്മാന്റെ ഓസ്കാറിന്ന് ഇരട്ടി മധുരം.
റസൂല്‍ ലോകത്തിന്റെ നെരുകയിലെത്തിയ മലയാളി,
നമുക്കഭിമാനിക്കാം ഈ രണ്ട് ലോകോത്തര കലാകാരന്‍മാരേയും സ്ലം ഡോഗ് ടീമിനീയും,

റന്നു പോകരുത് ഇന്ത്യയിലെ ചേരി പ്രദേശങ്ങളെ,
അവര്‍ക്ക് പ്രീ ഓസ്കാര്‍ എന്നൊ പോസ്റ്റ് ഓസ്കാര്‍ എന്നോ വിഭജിക്കാന്‍ ഇതൊരു നാഴിക കല്ലായിമാറട്ടെ,
നമ്മുടെ സര്‍ക്കരും മിഡില്‍ ക്ലാസും സെന്‍സെക്സിനെ കുറിച്ചു മാത്രം ചിന്തിക്കുന്നിടത്തുനിന്ന് ചേരിയിലെ ജനങ്ങളെ കുറിച്ച് ചിന്തിപ്പിച്ചാല്‍ ആയിരം ഓസ്കാറുകളേക്കാള്‍ വിലയുണ്ടാകും