2008, നവംബർ 1, ശനിയാഴ്‌ച

ഐ.ടി. കമ്പനികളിലെ പിരിച്ചു വിടല്‍, ഗവ: നിയന്ത്രണം അത്യാവശ്യം



സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ ഒട്ടു മിക്ക ഐ.ടി. കമ്പനികളിലും പ്രഫഷണലുകള്‍ പിരിച്ചു വിടലിന്റെ പാതയിലാണ്.ഡെമൊക്ലിസ്സിന്റെ വാളു പോലെ തലക്കു മുകളില്‍ പിരിച്ചു വിടല്‍ നോട്ടീസുകള്‍ കാതു നില്‍ക്കുന്നു.
ഇത്തരം കമ്പനികള്‍ക്ക് വരുമാനത്തില്‍ ഇടിവുണ്ടെങ്കിലും ഒട്ടുമിക്ക കമ്പനികളും നഷ്ടത്തിലല്ല പ്രവര്‍ത്തിക്കുന്നത്.രൂപയുടെ വിലയിടിഞ്ഞതിനാല്‍ കോടുക്കേണ്ട സാലറിയുടെ അളവു കുറഞ്ഞിട്ട്റ്റുണ്ട്, കൂടാതെ സാലറി കുറച് കുറക്കുകയും ആവാം. 3 ലക്ഷം സാലറി കൊടുക്കേണ്ട പോസ്റ്റുകളില്‍ അരലക്ഷമാണ്‍ മാക്സിമം സാലറി കൊടുക്കുന്നത്.
കഴിഞ്ഞ മാസം വരെ കമ്പനികള്‍ വന്‍ ലാഭം നേടിയത് ഈ പ്രഫഷണലുകളെ ഉപയോഗിച്ചാണ്. കമ്പനികള്‍ക്ക് വന്‍ ലാഭമുണ്ടാകുമ്പോള്‍ പൊതുവെ പ്രഫഷണലുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാറില്ല. അപ്പോള്‍ ലാഭത്തില്‍ കുറച്ചു കുറവുണ്ടാകുമ്പോള്‍ പ്രഫഷണലുകളെ പിരിച്ചു വിടുന്നതിന്ന് ന്യായീകരണമില്ല
കൂടാതെ സര്‍ക്കാരിന്റെ ഒരു പാടു ആനുകൂല്യങ്ങള്‍ ഇത്തരം കമ്പനികള്‍ പറ്റുന്നുണ്ട്. ഉദാഹരണ മായി സ്ഥലത്തിന്റെ വില, ...., അതിനാല്‍ സര്‍ക്കാറിന്ന്‌ ഇതില്‍ ഇടപെടാന്‍ അവകാശമുണ്ട്.
അതിന്ന് പുറമേ കമ്പനികള്‍ക്ക് ഒരു സോഷ്യല്‍ റെസ്പോന്സിബിലിറ്റി യുണ്ട്, ഇവര്‍ നിങ്ങളെ( സി.ഇ.ഒ മാരെയും ടോപ് മാനേജ് മെന്റിനെയും) പോലെ മനുഷ്യജീവികളാണ്.
തങ്ങളുറ്റെ ശമ്പളത്തിന്റെ മൂന്നിലൊന്നു വരെ ടാക്സ് കോടുത്ത വരാണ്‍ ഒട്ടുമിക്ക പേരും. അതു കൊണ്ട് ഇത് പരിഹരിക്കാനുള്ള ഉത്തരവാദിത്തമുണ്ട്.
പിന്‍വിളി:ഒരു രസകര(!!!) മായ കത്ത് ഇതിനോടൊപ്പം പോസ്റ്റുന്നു. ഇ-മെയില്‍ ആയി വന്നതാണ്‍. ഇതിന്റെ രചയിതാവിന്ന് ഹാറ്റ്സ് ഓഫ്

8 അഭിപ്രായങ്ങൾ:

  1. http://in.news.yahoo.com/43/20081101/836/tbs-no-job-cuts-in-it-industry-narayana_1.html

    മറുപടിഇല്ലാതാക്കൂ
  2. infosysinte sthithiyalla onno rando outsourcing workumayi munnottu pokunna cherukida IT companikalkku. cheriya company anennum paranju qualified workersinu aarum salay kurachirunnilla. qualified proffessionalsinu chodikkunna salary (chileyidathu ekadesam company yude labhathinte thanne oru vihitham) koduthanu jolikku nirthiyirunnathu. mukalile kathil soochippichathupole 30000 kittathe jolikku povilla ennu parayunnavare avar chodikkunna salary koduthanu company kal eduthathu. ippo aa salary oru bhaaramaakumbol pirichu vitte pattu.

    മറുപടിഇല്ലാതാക്കൂ
  3. >>ഇത്തരം കമ്പനികള്‍ക്ക് വരുമാനത്തില്‍ ഇടിവുണ്ടെങ്കിലും ഒട്ടുമിക്ക കമ്പനികളും നഷ്ടത്തിലല്ല പ്രവര്‍ത്തിക്കുന്നത്<<

    എന്തടിസ്ഥാനത്തിലാണ് താങ്കളിതു പറയുന്നത്?


    >>3 ലക്ഷം സാലറി കൊടുക്കേണ്ട പോസ്റ്റുകളില്‍ അരലക്ഷമാണ്‍ മാക്സിമം സാലറി കൊടുക്കുന്നത്.<<

    ഒരു ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപ്പോയിന്‍‌മെന്‍‌റ്റ് ലെറ്റര്‍ കൊടുക്കും. സ്വീകരിക്കുന്നവര്‍ മാത്രമേ ജോലിക്ക് കയറേണ്ടതുള്ളു അല്ലാത്ത പക്ഷം കൂടുതല്‍ ശമ്പളം ലഭിക്കുന്ന മറ്റു കമ്പനികളിലോ ജോലിക്കോ ശ്രമിക്കാം.

    'നിനക്കിത്ര ശമ്പളമേ തരൂ നീ അതിന് ജോലി ചെയ്തോളണം " എന്ന് തോക്ക് ചൂണ്ടി ഒരു കമ്പനിയും ഉദ്യോഗാര്‍ത്ഥികളോട് പറയുന്നില്ലല്ലോ അല്ലെ?

    ബാക്കിയുള്ള മിക്ക കാര്യങ്ങളും ഈ പോസ്റ്റിലും കമന്‍‌റ്റുകളിലുമായി സൂചിപ്പിച്ചിട്ടുണ്ട്.

    ഈ കത്ത് സൂര്യോദയം ത്തിന്‍‌റ്റെ പോസ്റ്റില്‍ വായിച്ചിരുന്നു.

    മറുപടിഇല്ലാതാക്കൂ
  4. നന്ദി ശ്രീനു ,തറവാടി
    നമ്മൂടെ ബ്ളോഗ്ഗര്‍മാരൊക്കെ ബുഷിനെക്കാള്‍ വലിയ കാപിറ്റളിസ്റ്റ് കളാകുന്നത് കാണുമ്പോള്‍ (രാജാവിനെക്കാള്‍ വലിയ രാജ ഭക്തി യെന്ന് മലയാളം) ചിരിക്കുകയല്ലാതെ എന്തു ചെയ്യാം.
    ചെറുകിട- സ്റ്റാര്‍ട്ട് അപ് കാരുടെ കാര്യമല്ല ഇവിടെ പറഞ്ഞത്.
    യു.എസ്.ടി,ഇന്‍ഫി തുടങ്ങിയ കമ്പനികള്‍ തിരുവനന്തപുരത്ത് പ്രവറ്ത്തിക്കുന്നണ്ടല്ലോ.. അതുപോലെ ഇടത്തരം കമ്പനികളും അവരാരും അഭിമുഖീകരിക്കാത്ത പ്രശ്നം ഐ.ബി.എസ്സിന്ന് മാത്രമുണ്ടായി?

    ഇതൊക്കെ പ്രോഫിറ്റ് വര്‍ദ്ധിപ്പിക്കാനുള്ള ചില പൊടിക്കൈകള്‍ മാത്രം
    അതേ സാലറി തന്നെ കൊടുക്കണമെന്ന്‌ ഞാന്‍ പറഞ്ഞില്ലല്ല്ലൊ?
    20000രൂപ സാലറിയുള്ള വ്യക്തിക്ക് ഡോളറില്‍(40/$) അന്ന് സാലറി കൊടുത്തിരുന്നത്
    500$.ഇന്നത്(50/$) 400$.
    ഇതേ ജോലി അമേരിക്കയില്‍ നിന്ന് ചെയ്യുമ്പോള്‍ 4000-5000$ കൊടുക്കേണ്ടിയിടത്തണ്‍ ഇതെന്ന് ഓര്‍ത്താല്‍ നന്ന്.

    മറുപടിഇല്ലാതാക്കൂ
  5. നഷ്ടം വന്ന കമ്പനികളാണ് കൂടുതല്‍ . ഐ. ടി മേഖലയിലെ എല്ലാ കമ്പനികളിലും ഒരേ രീതിയിലുള്ള കൊണ്ട്രാക്റ്റ് അല്ല ഉള്ളത്. എല്ലാം വ്യത്യസ്തമാണ്. അതിനനുസരിച്ചിരിക്കും നഷ്ടവും .

    പിരിച്ചുവിടലിന്റെ കാര്യമാണെങ്കില്‍ ഒന്നും പറയാനില്ല. പോകാന്‍പറഞ്ഞാല്‍ പോകുക, അത്ര തന്നെ.

    ഐ.ബി..എസ് പറഞ്ഞത് ( അങ്ങനെയെന്നു തോന്നുന്നു) ജോലിയില്‍ വലിയ പുരോഗമനം കാണിക്കാത്തവരെയാണ് പിരിച്ചുവിടുന്നത് എന്നായിരുന്നു

    മറുപടിഇല്ലാതാക്കൂ
  6. സജ്ജാദ്,

    >>ഇതേ ജോലി അമേരിക്കയില്‍ നിന്ന് ചെയ്യുമ്പോള്‍ 4000-5000$ കൊടുക്കേണ്ടിയിടത്തണ്‍ ഇതെന്ന് ഓര്‍ത്താല്‍ നന്ന്.<<

    ഞാനമേരിക്കയിലല്ല ദുബായിലാണ് ആയതിനാല്‍ കമ്പാരിസണ്‍ ദുബായിയുമായാവട്ടെ.

    ദുബായില്‍ 2 bed room apartment ന്‍‌റ്റെ വാടക കൊല്ലത്തില്‍ 100,000/- Diham per year( മിനിമം). മാസത്തില്‍ 8333/- Diham ( രൂപയിലാണെങ്കില്‍ മാസത്തില്‍ ഒരു ലക്ഷത്തില്‍ അധികം) , വൈദ്യുതി/ ടെലിഫോണ്‍ / ഭക്ഷണം തുടങ്ങിയവ ഉള്‍പ്പെടുത്തിയില്ല.

    ഇനി ഇതേ കാര്യം കൊച്ചിയിലാണനെങ്കില്‍ എത്ര വരുമെന്ന് ഞാന്‍ പറയേണ്ടല്ലോ. അപ്പോ കൊച്ചിയില്‍ കൊടുക്കുന്ന ശമ്പളം ദുബായില്‍ കൊടുത്താലുള്ള സ്ഥിതി പറയണോ?

    മറുപടിഇല്ലാതാക്കൂ
  7. പറയാനുള്ളത് തറവാടിയുടെ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. (ലിങ്ക് തറവാടിയുടെ കമന്‍‌റ്റില്‍ ഉണ്ട്)
    ഒരു ട്രാക്കിങ്ങ്.
    :)

    മറുപടിഇല്ലാതാക്കൂ
  8. വ്യവസായികള്‍ സാമൂഹിക പ്രതിബദ്ധത വിസ്‌മരിക്കരുത്‌: പ്രധാനമന്ത്രി
    ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതിനിടെ വ്യവസായികള്‍ സാമൂഹിക പ്രതിബദ്ധത വിസ്‌മരിക്കരുതെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ പറഞ്ഞു. വ്യവസായ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും

    മറുപടിഇല്ലാതാക്കൂ