കേരളത്തില്‍ ഭീകരവാദ ചര്‍ച്ചകള്‍ ഏകദേശം കെട്ടടങ്ങിയിരിക്കുന്നു.മീന്‍ പിടിക്കുന്നവരും മീന്‍പിടിച്ചുകൊണ്ടിരിക്കുന്നവരും ഇവിടെ സജീവമാണ്.പ്രത്യക്ഷത്തില്‍ വിഷമില്ലെന്ന് തോന്നുകയും പരോക്ഷമായി കാളകൂടവിഷം പടര്‍ത്തുകയും ചെയ്യുന്ന ഇപ്പോഴും മീന്‍ പിടിച്ചു കൊണ്ടിരിക്കുന്ന ഒരു പത്രത്തെ കുറിച്ച്..
മാധ്യമം എന്ന പത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ജമാഅതെ ഇസ്ലാമി എന്ന മതരാഷ്ട്രീയ പ്രസ്താനമാണ്,അവസരത്തിനൊത്ത് നിറം മാറുന്ന ,ജനാധിപത്യ മതേതരത്വ വിശ്വാസികള്‍ക്കിടയില്‍ അള്‍ട്രാ സെക്കുലറിസ്റ്റും ജനാധിപത്യത്തിന്റെ യഥാര്‍ത്ത വക്താക്കളുമായി നടക്കുന്നവര്‍. ഒരു കാലത്ത് പച്ചക്ക് ഇന്ത്യന്‍ ഭരണഘടനയേയും ഇന്ത്യന്‍ കോടതികളേയും തള്ളിപറഞ്ഞ വിഭാഗം.സിമിയുടെ ആദ്യ കാല രക്ഷിതാക്കള്‍.ബൌധ്ദിക തീവ്രവാദതിന്റെ തല തൊട്ടപ്പന്‍മാര്‍(മ-അദനിയുടെ വൈകാരിക തീവ്രവാദമല്ല).കേരളത്തിലെ മുസ്ലിം സമൂഹത്തെ ഒന്നടങ്കം ബ്രയിന്‍വാഷ് ചെയ്ത് തീവ്രവാദികളാക്കന്‍ ശ്രമിക്കുന്നവര്‍.
എന്‍ഡിഎഫും അവരുടെ പ്രസിദ്ദീകരണങ്ങളും തീവ്രവാദികളാനെന്ന് നമുക്കറിയാം എന്നാല്‍ കപടവിശ്വാസികളെ പോലും നാണിപ്പിക്കുന്ന തരത്തില്‍ വായനക്കാരില്‍ തീവ്രവാദത്തിന്റേയും ഭീകരവാദത്തിന്റേയും വിഷം കുത്തിയിറക്കുകയാണ്‍ മാധ്യമം. മാധ്യമത്തിന്റെ വായനക്കാരെല്ലാം ഒരു സുപ്രഭാതത്തില്‍ എകെ 47 എടുത്ത് ലഷ്കറില്‍ ചേരുമെന്ന് ഇതിനര്‍ഥമില്ല. തീവ്രവാദവും ഭീകരവാദവും തെറ്റല്ലെന്ന ഒരു കാഴ്ചപ്പാട് വായനക്കരില്‍ സൃഷ്ടിക്കുന്നതില്‍ അത് ഏറെ മുന്നോട്ടു പോയിട്ടുണ്ട്
നിങ്ങള്‍ സ്ഥിരമായി മാധ്യമം വായിക്കുന്ന ഒരാളാണെങ്കില്‍ താഴെ പറയുന്ന ചോദ്യങ്ങള്‍ സ്വയം ചോദിക്കുക
1 ഇന്ത്യാ ഗവ: മുസ്ലിം വിരുദ്ധമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലേ
2 ആഭ്യന്തര മന്ത്രി ചിദംബരം ഒരു മുസ്ലിം വിരുദ്ധനാണെന്ന് നിങ്ങളുടെ മനസ്സ് പറയുന്നില്ലെ?
3 കേരളത്തില്‍ നടന്ന ഭീകരവാദ സംഭവങ്ങള്‍( കളമശ്ശേരി ബസ് കത്തിക്കല്‍,സിമി ക്യാമ്പുകള്‍,ഭീകര വാദ ക്യാമ്പുകള്‍)അത്ര ഗൌരവമുള്ളതാണെന്ന് നിങ്ങള്‍ കരുതുനില്ലല്ലൊ?
4 ഓരോ ഹര്‍ത്താലിലും ഒരുപാടു ബസ്സുകള്‍ കത്തിക്കുന്നു. എന്നാല്‍ കളമശ്ശേരി സംഭവം മാത്രം മീഡിയയും പോലീസും പൊലിപ്പിച്ചു കാണിക്കുന്നതായി തോന്നുന്നില്ലേ?
5മ-അദനിയുടെ കുടുംബത്തെ മീഡിയയും പോലീസും വേട്ടയാടുന്നതായി നിങള്‍ക്ക് തോന്നുന്നില്ലെ?
6 കാശ്മീരില്‍ ഇന്ത്യന്‍ മിലിട്ടറി മുസ്ലിംകളെ പീഡിപ്പിക്കുന്നതായി നിങ്ങള്‍ക്ക് തോന്നുന്നില്ലേ?
7 കാശ്മീരി മുസ്ലിംകളോട് പാക്ക് തീവ്രവാദികള്‍ചെയ്യുന്ന ക്രൂരകൃത്ത്യങ്ങള്‍ നിങ്ങള്‍ എപ്പൊഴെങ്കിലും മാധ്യമത്തില്‍ വായിച്ചിട്ടുണ്ടോ?
8 കേരളാ പോലീസ് മുസ്ലിം വിരുദ്ധമാണെന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടില്ലെ?
9 മുഖ്യധാര രാഷ്ടീയ കക്ഷികള്‍ മുസ്ലിംകള്‍ക്ക് നീതി തരുന്നതില്‍ കണ്ണടക്കുകയാണേന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടില്ലെ?
10 ജമാഅതെ ഇസ്ലാമി ഒഴികെയുള്ള മുസ്ലിം സംഘടനകള്‍, ഇറാനൊഴികെയുളള്‍ മുസ്ലിം രാജ്യങ്ങള്‍ അമേരിക്കയുടെ വാലാട്ടികളാണെന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടില്ലേ?
11 മുസ്ലിം ലീഗ് മുസ്ലിംകളുടെ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും അവര്‍ അമേരിക്കന്‍ പക്ഷപാതിയാണേന്നും നിങ്ങള്‍ക്ക് തോന്നിയിട്ടില്ലെ?
12 ഗള്‍ഫ് ഭരണാധികാരികള്‍ ഒന്നിനുംകൊള്ളാത്ത അമേരിക്കന്‍ മൂടുതാങ്ങീകളാണെന്ന് നിങ്ങള്‍ കരുതുന്നില്ലേ?
13സിമിയുടെ നിരോധനം അനാവശ്യമാണെന്ന് നിങ്ങളുടെ മനസ്സു പറയുന്നില്ലേ?
14 മാലേഗാവ് സ്ഫോടനത്തിന്റെ ഉത്തരവാദികളെ ഗവ: വെരുതെ വിടുന്നതായി നിങ്ങള്ക്ക് തോന്നിയിട്ടില്ലെ?
15 കണ്ണുരില്‍ ഒരു വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഒരു സ്ഫോടക വസ്തു വെറും രാസവളമാണെന്ന് നിങ്ങള്‍ കരുതുന്നില്ലേ?
16 ഉസാമക്ക് നിങ്ങളുടെ മനസ്സില്‍ ഒരു വീര പരിവേശമില്ലേ?
17 നിങ്ങള്‍ ഏറ്റവും വെറുക്കുന്ന രാഷ്‌ട്റീയ പര്‍ട്ടി മുസ്ലിം ലീഗും ഏറ്റവും വെറുക്കുന്ന ഗള്‍ഫ് രാജ്യം സൌദി അറേബ്യയുമല്ലെ?
ഈ ലിസ്റ്റ് ഇനിയും ഒരു പാഉ നീളാം
നിങ്ങള്‍ മാധ്യമം സ്ഥിരം വായരക്കാരനാണെങ്കില്‍ നിങ്ങളുടെ മനസ്സ് എത്രത്തോളം തീവ്രവാദത്തിന്ന് പാകപ്പെട്ട് കഴിഞ്ഞെന്ന് മനസ്സിലാകും.
നിങ്ങള്‍ മാധ്യമം വാങ്ങാന്‍ ചിലവഴിക്കുന്ന ഒരോ നാണയത്തുട്ടുകളും കേരളത്തിലെ മുസ്ലിം സമുദായത്തെ നശിപ്പിക്കാനാണ്‍ ഉപയോഗിക്കുന്നതെന്നോര്‍ക്കുക,
2010, ജനുവരി 3, ഞായറാഴ്‌ച
വായനക്കരെ ഭീകരവാദികളാക്കുന്ന മാധ്യമം
ലേബലുകള്‍:
കേരളം,
ഭീകരവാദം,
മീഡിയ,
രാഷ്ട്രീയം,
ലീഗ്,
വര്‍ഗീയത,
വിഘടന വാദം,
സംഘ് പരിവാര്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)