2010, ജനുവരി 3, ഞായറാഴ്‌ച

വായനക്കരെ ഭീകരവാദികളാക്കുന്ന മാധ്യമം

  കേരളത്തില്‍ ഭീകരവാദ ചര്‍ച്ചകള്‍ ഏകദേശം കെട്ടടങ്ങിയിരിക്കുന്നു.മീന്‍ പിടിക്കുന്നവരും മീന്‍പിടിച്ചുകൊണ്ടിരിക്കുന്നവരും ഇവിടെ സജീവമാണ്.പ്രത്യക്ഷത്തില്‍ വിഷമില്ലെന്ന് തോന്നുകയും പരോക്ഷമായി കാളകൂടവിഷം പടര്‍ത്തുകയും ചെയ്യുന്ന ഇപ്പോഴും മീന്‍ പിടിച്ചു കൊണ്ടിരിക്കുന്ന ഒരു പത്രത്തെ കുറിച്ച്..
  മാധ്യമം എന്ന പത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ജമാഅതെ ഇസ്ലാമി എന്ന മതരാഷ്ട്രീയ പ്രസ്താനമാണ്,അവസരത്തിനൊത്ത് നിറം മാറുന്ന ,ജനാധിപത്യ മതേതരത്വ വിശ്വാസികള്‍ക്കിടയില്‍ അള്‍ട്രാ സെക്കുലറിസ്റ്റും ജനാധിപത്യത്തിന്റെ യഥാര്‍ത്ത വക്താക്കളുമായി  നടക്കുന്നവര്‍. ഒരു കാലത്ത് പച്ചക്ക് ഇന്ത്യന്‍ ഭരണഘടനയേയും ഇന്ത്യന്‍ കോടതികളേയും തള്ളിപറഞ്ഞ വിഭാഗം.സിമിയുടെ ആദ്യ കാല രക്ഷിതാക്കള്‍.ബൌധ്ദിക തീവ്രവാദതിന്റെ തല തൊട്ടപ്പന്‍മാര്‍(മ-അദനിയുടെ വൈകാരിക തീവ്രവാദമല്ല).കേരളത്തിലെ മുസ്ലിം സമൂഹത്തെ ഒന്നടങ്കം ബ്രയിന്‍വാഷ് ചെയ്ത്  തീവ്രവാദികളാക്കന്‍ ശ്രമിക്കുന്നവര്‍.
  എന്‍ഡിഎഫും അവരുടെ പ്രസിദ്ദീകരണങ്ങളും തീവ്രവാദികളാനെന്ന് നമുക്കറിയാം എന്നാല്‍ കപടവിശ്വാസികളെ പോലും നാണിപ്പിക്കുന്ന തരത്തില്‍ വായനക്കാരില്‍ തീവ്രവാദത്തിന്റേയും ഭീകരവാദത്തിന്റേയും വിഷം കുത്തിയിറക്കുകയാണ്‍ മാധ്യമം. മാധ്യമത്തിന്റെ വായനക്കാരെല്ലാം ഒരു  സുപ്രഭാതത്തില്‍ എകെ 47 എടുത്ത് ലഷ്കറില്‍ ചേരുമെന്ന് ഇതിനര്‍ഥമില്ല. തീവ്രവാദവും ഭീകരവാദവും തെറ്റല്ലെന്ന ഒരു കാഴ്ചപ്പാട്  വായനക്കരില്‍ സൃഷ്ടിക്കുന്നതില്‍ അത് ഏറെ മുന്നോട്ടു പോയിട്ടുണ്ട്
നിങ്ങള്‍ സ്ഥിരമായി മാധ്യമം വായിക്കുന്ന ഒരാളാണെങ്കില്‍ താഴെ പറയുന്ന ചോദ്യങ്ങള്‍ സ്വയം ചോദിക്കുക
1 ഇന്ത്യാ ഗവ: മുസ്ലിം വിരുദ്ധമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലേ
2 ആഭ്യന്തര മന്ത്രി ചിദംബരം ഒരു മുസ്ലിം വിരുദ്ധനാണെന്ന് നിങ്ങളുടെ മനസ്സ് പറയുന്നില്ലെ?
3 കേരളത്തില്‍ നടന്ന ഭീകരവാദ സംഭവങ്ങള്‍( കളമശ്ശേരി ബസ് കത്തിക്കല്‍,സിമി ക്യാമ്പുകള്‍,ഭീകര വാദ ക്യാമ്പുകള്‍)അത്ര ഗൌരവമുള്ളതാണെന്ന് നിങ്ങള്‍ കരുതുനില്ലല്ലൊ?
4 ഓരോ ഹര്‍ത്താലിലും ഒരുപാടു ബസ്സുകള്‍ കത്തിക്കുന്നു. എന്നാല്‍ കളമശ്ശേരി സംഭവം മാത്രം മീഡിയയും പോലീസും പൊലിപ്പിച്ചു കാണിക്കുന്നതായി തോന്നുന്നില്ലേ?
5മ-അദനിയുടെ കുടുംബത്തെ മീഡിയയും പോലീസും വേട്ടയാടുന്നതായി നിങള്‍ക്ക് തോന്നുന്നില്ലെ?
6 കാശ്മീരില്‍ ഇന്ത്യന്‍ മിലിട്ടറി മുസ്ലിംകളെ പീഡിപ്പിക്കുന്നതായി നിങ്ങള്‍ക്ക് തോന്നുന്നില്ലേ?
7 കാശ്മീരി മുസ്ലിംകളോട് പാക്ക് തീവ്രവാദികള്‍ചെയ്യുന്ന ക്രൂരകൃത്ത്യങ്ങള്‍ നിങ്ങള്‍ എപ്പൊഴെങ്കിലും മാധ്യമത്തില്‍ വായിച്ചിട്ടുണ്ടോ?

8 കേരളാ പോലീസ് മുസ്ലിം വിരുദ്ധമാണെന്ന്‌ നിങ്ങള്‍ക്ക് തോന്നിയിട്ടില്ലെ?
9 മുഖ്യധാര രാഷ്ടീയ കക്ഷികള്‍ മുസ്ലിംകള്‍ക്ക് നീതി തരുന്നതില്‍ കണ്ണടക്കുകയാണേന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടില്ലെ?
10 ജമാഅതെ ഇസ്ലാമി ഒഴികെയുള്ള മുസ്ലിം സംഘടനകള്‍, ഇറാനൊഴികെയുളള്‍ മുസ്ലിം രാജ്യങ്ങള്‍ അമേരിക്കയുടെ വാലാട്ടികളാണെന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടില്ലേ?
11 മുസ്ലിം ലീഗ് മുസ്ലിംകളുടെ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും അവര്‍ അമേരിക്കന്‍ പക്ഷപാതിയാണേന്നും നിങ്ങള്‍ക്ക് തോന്നിയിട്ടില്ലെ?
12 ഗള്‍ഫ് ഭരണാധികാരികള്‍ ഒന്നിനുംകൊള്ളാത്ത അമേരിക്കന്‍ മൂടുതാങ്ങീകളാണെന്ന് നിങ്ങള്‍ കരുതുന്നില്ലേ?
13സിമിയുടെ നിരോധനം അനാവശ്യമാണെന്ന്‌ നിങ്ങളുടെ മനസ്സു പറയുന്നില്ലേ?
14 മാലേഗാവ് സ്ഫോടനത്തിന്റെ ഉത്തരവാദികളെ ഗവ: വെരുതെ വിടുന്നതായി നിങ്ങള്ക്ക് തോന്നിയിട്ടില്ലെ?
15 കണ്ണുരില്‍ ഒരു വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഒരു  സ്ഫോടക വസ്തു വെറും രാസവളമാണെന്ന് നിങ്ങള്‍ കരുതുന്നില്ലേ?
16 ഉസാമക്ക് നിങ്ങളുടെ മനസ്സില്‍ ഒരു  വീര പരിവേശമില്ലേ?
17 നിങ്ങള്‍ ഏറ്റവും വെറുക്കുന്ന രാഷ്‌ട്റീയ പര്‍ട്ടി മുസ്ലിം ലീഗും ഏറ്റവും വെറുക്കുന്ന ഗള്‍ഫ് രാജ്യം സൌദി അറേബ്യയുമല്ലെ?

ഈ ലിസ്റ്റ്  ഇനിയും ഒരു പാഉ നീളാം
നിങ്ങള്‍ മാധ്യമം സ്ഥിരം വായരക്കാരനാണെങ്കില്‍ നിങ്ങളുടെ മനസ്സ്‌ എത്രത്തോളം തീവ്രവാദത്തിന്ന്‌ പാകപ്പെട്ട് കഴിഞ്ഞെന്ന്‌ മനസ്സിലാകും.
നിങ്ങള്‍ മാധ്യമം വാങ്ങാന്‍ ചിലവഴിക്കുന്ന ഒരോ നാണയത്തുട്ടുകളും  കേരളത്തിലെ മുസ്ലിം സമുദായത്തെ നശിപ്പിക്കാനാണ്‍ ഉപയോഗിക്കുന്നതെന്നോര്‍ക്കുക,

5 അഭിപ്രായങ്ങൾ:

  1. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരിക്കലും ചിന്ത അടിയറവ് വെക്കാത്ത ആയിരക്കണക്കിന്ന് കേരളീയരില്‍ ഒരുവന്‍!!!!!!!!!!!!Correct
    If your blog post are read by those who have thoughts with a 'green' color

    മറുപടിഇല്ലാതാക്കൂ
  2. ഭീകരഫാദി ആവാതിരിക്കാന്‍ നോം ചെയ്യേണ്ടത്:
    - ഭീകരവാദി എന്ന് ആരോപിച്ച് ഗോപിനാഥന്‍ പിള്ളയുടെ മകന്‍ ജാവീദിനെ പോലെയുള്ള യുവാക്കളെ പോലീസ് വെടിവെച്ചു കൊല്ലുമ്പോഴും, ചെറുപ്പക്കാരെ പിടിച്ചു കൊണ്ട് പോയി സാമാനത്തില്‍ വെള്ളം കെട്ടിത്തൂക്കി പീഡിപ്പിച്ചു ഒടുവില്‍ നിരപരാധി ആണെന്ന് പറഞ്ഞു ഓരോ ഓട്ടോറിക്ഷ വാങ്ങിക്കൊടുത്ത് വിട്ടയക്കുമ്പോഴും 'ഹാ ഇന്ത്യാ സര്‍ക്കാര്‍ മഹാത്ഭുതം' എന്ന് പറഞ്ഞു കയ്യടിക്കണം.
    - ജിഹാദ് എന്നാല്‍ പാവങ്ങളെ കൊല്ലലാണ് എന്ന് മന്ത്രി മഹാന്‍ അരുള്‍ ചെയ്താല്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങണം.
    - കളമശ്ശേരിയില്‍ ബസ്സ് കത്തി ചത്തുപോയ ഉറുമ്പുകളെ ഓര്‍ത്ത് വാവിട്ടു കരയണം.
    - ഹര്‍ത്താല്‍ ദിനത്തില്‍ ബസ്സുകള്‍ കത്തിക്കുമ്പോള്‍ കത്തിച്ചവര്‍ക്ക് ഒരു പേക്ക്‌ തീപ്പെട്ടി കൂടി വാങ്ങിക്കൊടുക്കണം.
    - മദനിയെ വേട്ടയാടുമ്പോള്‍ കല്ലുമായി കഴിയില്ലെങ്കില്‍ കൂക്കി വിളികളുമായി പിറകെ ഓടണം.
    - കാശ്മീരിലെ പട്ടാളക്കാര്‍ പെണ്ണുങ്ങളെ മാനഭംഗപ്പെടുത്തുമ്പോള്‍ ആ വാര്‍ത്ത ആസ്വദിച്ചു വായിക്കണം.
    ഇങ്ങനെ തുടങ്ങി മുസ്ലിം ലീഗ് എന്ന ഗൌളി ആണ് സമുദായം എന്ന ഉത്തരം താങ്ങുന്നത് എന്നുവരെ വിശ്വസിച്ചാല്‍ നോം ഒന്നാം നമ്പ്ര് മതേതരവാദിയാവും!!!!

    മറുപടിഇല്ലാതാക്കൂ
  3. “വെറുതെയീതോന്നലുകൾ എന്നറിയുമ്പോഴും
    വെറുതെ തോന്നിക്കുവാൻ മോഹം...”

    17ആം പോയിന്റ് പെരുത്തിസ്റ്റായി.
    അങ്ങനെയാണല്ലോ ഈ പോസ്റ്റ് ഉണ്ടാകുന്നത്.. ഏത്?

    മാധ്യമങ്ങളുടെ ധർമ്മം സമൂഹത്തിൽ അലർട്ടാവുകയാണ്. അവയുടെ സ്വഭാവം തന്നെ സംശയിക്കുക എന്നതാണ്. അങ്ങനെ ഒരു പത്രമെങ്കിലും ഉള്ളതിൽ നമുക്ക് അഭിമാനിക്കാം. പോലീസ് ഏമാമ്മാര് പറയണതൊക്കെ വെള്ളം തൊടാതെ വിഴുങ്ങുന്ന ‘എംബഡഡ് ജേർണിസ’ത്തിന് ചില കാര്യങ്ങളിൽ മാത്രം സംശയമേയില്ല. ഈ സംശയമില്ലായ്മ മുതലെടുത്തതാണ് മാലേഗാവിലും മക്കാ മസ്ജിദിലും നന്ദേഡിലും നമ്മൾ കണ്ട ‘ ഇന്ത്യൻ‘ മുജാഹിദീന്റെ പടക്കം പൊട്ടിക്കലുകൾ. സ്വദേശി ഭീകരർ ഭീകരരല്ല. ഭീകരപ്പട്ടം കിട്ടണമെങ്കിൽ അതിന് വിദേശത്തു നിന്നുള്ള രസീതി കാണിക്കണം. അതുകൊണ്ട് “ഇന്ത്യൻ” മുജാഹിദീനെക്കുറിച്ച് പിന്നീട് കേൾക്കാനായില്ല. ‘കർക്കരയെ കൊന്നതാര്‘ എന്ന് ചുമ്മാതെങ്കിലും മാധ്യമം ഒന്നു സംശയിച്ചോട്ടെ ഇഷ്ടാ.

    ലൌ ജിഹാദ് എന്ന് പറഞ്ഞ് കാടിളക്കിയപ്പോൾ അതിനെക്കുറിച്ച് ഒരു അന്വേഷണാത്മക പത്ര പ്രവർത്തനവും മറ്റു പത്രങ്ങളിൽ നിന്ന് എന്തു കൊണ്ട് ഉണ്ടായില്ല. ഒരു പ്രത്യേക വിഭാഗത്തിനെതിരെ എന്തു പ്രചരണവും ആകാമെന്നാണോ? അതൊന്നും ചോദ്യം ചെയ്യരുത് എന്നാണോ?

    ചുമ്മാ തെക്കോട്ടോ വടക്കോട്ടോ പോണേ...

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2010, ജനുവരി 4 4:57 PM

    ഒരു മാധ്യമത്തിനെ വിചിത്ര വാദങ്ങളിലൂടെ എങ്ങനെ ഒരു സമുദായത്തിനെ സ്വാധീനിക്കാം എന്ന് മാധ്യമം കാണിച്ചു തരുന്നു..
    തേജസ്‌ എന്ന വിപ്ലവം മാത്രം വിളമ്പുന്ന പത്രത്തിനെയും ഇതേ വിഭാഗത്തില്‍ പെടുത്താം..

    മറുപടിഇല്ലാതാക്കൂ
  5. @സത തീര്‍ച്ചയായും,തേജസ് എന്‍ഡിഎഫിന്റേതാണെന്ന് നമുക്കറിയാം.അത് തീവ്രവാദത്തിന്റെ മുഖപത്രമാണെന്നും. എന്നാല്‍ ഒരു സാദാ ദിനപത്രത്തിന്റെ റൊളില്‍ നിന്നു കൊണ്ട് തീവ്രവാദത്തെയും ഭീകരവാദത്തേയും എത്രത്തോളം സപ്പോര്‍ട്ട് ചെയ്യാമെന്ന് മാധ്യമം കാണിച്ചു തന്നു. മ-അദനി ഐഎസ്‌എസ് രൂപീകരിച്ചപ്പോള്‍ അതിനെ ഏറ്റവും അധികം പിന്തുണച്ചിരുന്ന പത്രവും ഇതു തന്നെ.
    --
    മാലേഗാവില്‍ സന്യാസിനിയേയും അവരുടെ ചില കൂട്ടാളികളേയും അറസ്റ്റുചെയ്തിട്ടില്ലേ?
    പോലീസ് അന്വേഷണം തുടരുന്നുണ്ടല്ലൊ
    ---
    @കോയ
    ഏത് മന്ത്രിയാണ്‌ അതു പറഞ്ഞതെന്ന് വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു.
    ചിദംബരം പറഞ്ഞത് എല്ലാ മതത്തിലും തീവ്രവാദികളും ഭീകരവാദികളുമുണ്ടെന്നാണ്, അത് കോയ കേട്ടതായി നടിക്കാത്ത താണോ?
    ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ പര്‍വതീകരിച്ച് പൊതുജനങ്ങള്ക്ക് ഇന്ത്യന്‍ വ്യവസ്ഥയില്(ഭരണകൂടത്തേയും കോടതികളിലും)അവിശ്വാസം ജനിപ്പിക്കുന്ന മാധ്യമത്തിന്റെ പതിവ് തന്ത്രം താങ്കളിവിടെയും ആവര്‍ത്തിക്കുന്നു
    -ഹിഢ്ഡണ്‍ അജണ്ടകള്‌ വായനക്കാരില്‍ കുത്തിനിറച്ച തീവ്രവാദികളേയും ഭീകരവാദികളേയും സപ്പോര്‍ട്ട് ചെയ്യുന്ന ഒരു വിഭാഗമാക്കി മാറ്റാനാണ്‍ മാധ്യമം ശ്രമിക്കുന്നത്
    @പള്ളിക്കുളം,@അതിയോടന്‍
    മുസ്ലീം ലീഗിനെ സപ്പോര്‍ട്ട് ചെയ്യാനല്ല ഈപോസ്റ്റ്,പല വിഷയങ്ങളിലും അവരോട് എതിര്‍പ്പുണ്ടെങ്കിലും അവരുടെ തീവ്രവാദ വിരുദ്ധ നിലപാട്നോട് യോജിപ്പുണ്ട്, എങ്കിലും കുഞ്ഞാലിക്കുട്ടി എന്‍ഡിഎഫ് ബാന്ധവം അവരെ നശിപ്പിക്കുകയേ ഉള്ളൂ,
    ഇവിടെ സൌദി യേയും ലീഗ്ഗിനേയും അവതരിപ്പിച്ചത് 2തലങ്ങളിലുള്ള തീവ്രവാദ വിരുദ്ധ ഐക്കണുകളായാണ്,
    മാധ്യമം സപ്പോര്‍ട്ട് ചെയ്തിരുന്ന ലൈന്‍(ഐഎസ്‌എസിനേയും സിമിയേയും ഇത്തിരി എന്‍ഡിഎഫിനേയും) തീര്‍ച്ചയായും ഇസ്ലാമിക വിരുദ്ധവും രാഷ്ട്ര വിരുദ്ധവുമാണ്,
    മാതൃരാജ്യസ്നേഹം(ഹുബ്ബുല്‍ വതന്‍)ഉണ്ടെങ്കിലേ നിങ്ങളുടെ വിശ്വാസം(ഈമാന്‍) പൂര്‍ത്തിയാവൂ എന്ന് പഠിപ്പിച്ച യുദ്ധത്തില്‍ പോലും സ്ത്രീകളേയും കുട്ടികളേയും ഉപദ്രവിക്കെരുതെന്ന്‌ പറഞ്ഞ ഇസ്ലാമിന്റെ ബാനറിലാണ്‌ ഈപേക്കൊലങ്ങളെല്ലാം അരങ്ങേറുന്നത്

    മറുപടിഇല്ലാതാക്കൂ