2008 ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

എന്ന് കേരളത്തില്‍ നന്നായി ഭരണം നടക്കും?

കേരളത്തില്‍ യു.ഡി.എഫ്. ഭരിക്കുമ്പൊഴൊക്കെ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പു വഴക്കു കൊണ്ട് ഭരണം സ്ഥംഭിച്ചിട്ടെയുള്ളൂ.എന്നും ആന്റണി ഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മിലുള്ള വഴക്ക് കാണാനേ ഈ പ്രബുദ്ധ കേരളത്തിന്ന് സാധിച്ചിട്ടുള്ളൂ.ഈ അവസ്ഥക്ക് അല്‍പ്പം മാറ്റം വന്നത് ഉമ്മന്‍ചാണ്ടി ഭരിച്ച ആ ചെറിയ കാലഘട്ടത്തിലാണ്.
ഇന്ന് എല്‍.ഡി.എഫിലും തല്ലാണ്.(പ്രത്യെകിച്ച് സി.പി.എമ്മില്‍), മുഖ്യമന്ത്രി ഭരണത്തെ ഒരു ഭാഗത്തേക്കും പാര്‍ട്ടി സെക്രട്ടരിയും പ്രമുഖ മന്ത്രി മാരും ഭരണത്തെ മറ്റൊരു ദിശയിലേക്കും. ഇവര്‍ക്കൊന്നും തല്ലൊഴിഞ്ഞും ഗ്രൂപ്പു കളി കഴിഞ്ഞും മറ്റൊന്നിനും നേരമില്ല.
തിരഞ്ഞെടുപ്പിനെ നേരിടുമ്പൊള്‍ പാലും തേനുമൊഴുക്കാമെന്നു പറയുമ്പൊള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് അവര്‍ നടത്തുന്ന ഇത്തരം കൂത്താട്ടങ്ങള്‍ ജനമെന്ന കഴുതകള്‍ സൌകര്യപൂര്‍വ്വം മറന്നു പൊവുന്നു.
കേരളം പതിയെ ഒരു ബംഗ്ളാദേശായി മാറുന്നുവൊ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ