2008, നവംബർ 7, വെള്ളിയാഴ്‌ച

മുകുന്ദനെന്ന ആസ്ഥാന സാഹിത്യകാരന്‍

പണ്ടുകാലത്ത് രാജാക്കന്മാര്‍ക്ക് ആസ്ഥാന കവികളുണ്ടായിരുന്നു.കിട്ടുന്ന കാശിനും പദവിക്കും നന്ദി കാണിച്ചുകൊണ്ട് കൂലിയെഴുത്ത് എഴുതുന്ന സാഹിത്യകാരന്‍മാര്‍.ഇപ്പോഴത്തെ മുകുന്ദന്റെ വാചക മേള കാണുന്നവര്‍ മുകുന്ദന്ന് അവരുടെ യത്രയും സ്ഥാനം വകവച്ചു കൊടുക്കുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
തന്നെ സാഹിത്യ അക്കാദമി സ്ഥാനത്തിരുത്തിയതിന്ന്‌ നന്ദിയായി ബേബിയേയും ഗ്രൂപ്പ് നേതാവ് പിണറായിയേയും വാനോളം പുകഴ്ത്തിക്കോണ്ടിരിക്കുകയാണ്‍ നമ്മുടെ സാഹിത്യ ശ്രേഷ്ഠന്‍.ഇനി മുണ്ടശ്ശേരിയേക്കാള്‍ നല്ല വിദ്യാഭ്യാസ മന്ത്രിയാണ്‍ ബേബി സഖാവെന്ന് സാഹിത്യ കാരന്‍ പറഞ്ഞുകളയുമോ എന്നാണ്‍ ഭയം.
വി.എസ്. പഴയ തലമുറയുടെ ആളാണ്‍ എന്ന് മാത്രം പറഞ്ഞു വെച്ചാല്‍ ഇത്രയും വിവാദമാവില്ലായിരുന്നു. കണ്ണൂരിലെ ഗുണ്ടാസഖാവിന്ന്‌ സംഘടനക്ക്‌ (പാര്‍ട്ടി ക്ക്) പുറത്ത് എത്ര ജനസമ്മിതി യുണ്ടെന്ന് ആലോചിക്കുന്നത് നന്നയിരിക്കും. അടിച്ചൊതുക്കിയും ഗുണ്ടാ വേലകള്‍ ഉപയോഗിച്ച് പാര്‍ട്ടി പിടിച്ചെടുത്ത് ഒരു പുതിയ സ്റ്റാലിനായി കേരളം കണ്ട വലിയൊരു അഴിമതി ക്കഥയിലെ സംശയിക്കുന്ന വ്യക്തിയെ തന്നെ വേണായിരുന്നൊ പുതിയ മിശിഹ യായി വാഴിക്കാന്

6 അഭിപ്രായങ്ങൾ:

  1. മുകുന്ദന്‍ ഒരു സത്യം പറഞ്ഞു!! കേരളത്തില്‍ ആര്ക്കും പറയാന്‍ ധൈര്യം ഇല്ലാത്ത ഒരു കാര്യം. മുകുന്ദന്‍, തസ്ലീമ നസ്രീനെ പോലെ നാട് കടത്തപ്പെടുമോ എന്ന് നോക്കി ഇരുന്നു കാണാം!!

    മറുപടിഇല്ലാതാക്കൂ
  2. പിണറായിയേക്കാള്‍ കോടിയേരിയെയാണ് കാലഘട്ടത്തിന്റെ നേതാവായി മുകുന്ദന്‍ പറയേണ്ടിയിരുന്നത്. പഴയതിലെ നന്മകള്‍ കെട്ടിപ്പിടിച്ചുറങ്ങിയാല്‍ അക്കാദമികളില്ലാതെ നട്ടം തിരിയേണ്ടി വരും. പെന്‍ഷന്‍ പറ്റിയില്ലേ? പ്രവാസം പോലൊരെണ്ണം? ഈശ്വരാ..!

    വി എസ് മുഖ്യനാണെന്നേയുള്ളൂ, സുവി.. നാടുകടത്താനുള്ള ശേഷിയൊന്നും ആ പാവത്തിനില്ല. ഉണ്ടായിരുന്നെങ്കില്‍ ടാറ്റ യും മറ്റ് കള്ളന്മാരും എന്നേ നാടു കടന്നേനെ.

    മറുപടിഇല്ലാതാക്കൂ
  3. മുകുന്ദന്റെ വിലാപങ്ങള്‍

    ഉപാസന

    മറുപടിഇല്ലാതാക്കൂ
  4. ഉപകാര സമരണ അത്രതന്നെ...മുകുന്ദൻ നന്ദിയുള്ള .....ആണ്

    മറുപടിഇല്ലാതാക്കൂ
  5. അച്യുതാനന്ദന്‍ കഴിവു കെട്ട ഭരണാധികാരിയാണെന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞു.അതു വിളിച്ചു പറയാന്‍ മുകുന്ദന്‌ സ്വാതന്ത്ര്യമുണ്ട്.

    മറുപടിഇല്ലാതാക്കൂ
  6. കമന്റിയ സുവി, ഉപാസന,വെട്ടിക്കാട്,പാര്‍പ്പിടം,രാജേഷ്, എന്നിവര്‍ക്ക് നന്ദി.
    ഗുണ്ടാനേതാവായ പാര്‍ട്ടി സെക്രട്ടറി യുടെ സാംസ്കാരിക ഗുണ്ടാ പ്പടയില്‍ (കെ.ഇ.എന്നും ഭാസുരേന്ദ്രഭാഭുവിന്റെയും കൂടെ)മുകുന്ദനും അംഗമായി എന്നു മാത്രം. സാഹിത്യ കാരന്മാരും സാംസ്കാരിക നേതാക്കളും ഇത്ര ത്താഴരാവരുത്

    മറുപടിഇല്ലാതാക്കൂ