2008, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

അതിവേഗ കോടതിയുടെ വേഗത

ഇന്ത്യന്‍ നീതിന്യായ വ്യവസ്തയുടെ ഏറ്റവും വലിയ ശാപം അതിന്റെ വേഗതയാണ്. മിക്ക കേസുകളും പത്തും പതിനഞ്ചും വര്‍ഷം കഴിഞ്ഞാണ്‍ പൂര്‍ത്തിയാവുക. ഒച്ചിഴയുന്ന വേഗത്തിലുളള്‍ കേസ് വിസ്താരം കഴിയുമ്പോഴേക്കും കേസിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിട്ടുണ്ടാവും. വാദി-പ്രതി-സാക്ഷി കളില്‍ ചിലരെങ്കിലും പരലോകത്തെതിയിട്ടുണ്ടാവും.

അഷ്ന കേസിന്റെ വിചാരണ ഇപ്പൊള്‍ കഴിയുന്നതേ ഉള്ളൂ.അതിവേഗ കോടതിയുടെ വേഗത ഇത്രയാണെങ്കില്‍ സാധാരണ കോടതികളേ ക്കുറിച്ച് പറയേണ്ടതില്ലല്ലൊ..
നാഴികക്ക നാല്പ്പതു വട്ടം നീതിന്യായ വ്യവസ്തയുടെ ആധുനീകരണത്തെ കൂറിച്ച് സംസാരിക്കുന്ന അധികാരികള്‍ക്ക് കൂടുതല്‍ ജഡ്ജിമാരെ നിയമിച്ച് വേഗത വര്‍ധിപ്പിച്ചു കൂടേ

പിന്‍വിളി:വൈകി കിട്ടുന്ന നീതി അനീതിയാണ്‍

കേരളം മറ്റൊരു സാമ്പത്തിക തട്ടിപ്പിലേക്ക്...

മലയാളി അങ്ങിനെയാണ്, എത്ര തട്ടിപ്പുകള്‍ നടന്നാലും പഠിക്കില്ല, സ്വതവേ ബുദ്ധിയും വിവരവും (??) കൂടിയതിന്റെ പ്രശ്നങ്ങളാണ്,...ആട്,തേക്ക്,മാഞ്ജിയമ്, നെറ്റ്വര്ക്ക് മാര്‍ക്കെറ്റിങ്, ഓണ്‍ലൈന്‍ ലോട്ടറി,ലിസ്,റ്റോട്ടല്‍ ഫോര്‍ യു.... ആ കണ്ണിയിലെ അവസാനത്തെ(!!) തായി സര്‍വൈശ്വര്യയുമ്...
എല്ലാ തട്ടിപ്പിന്നും തലവെച്ചു കൊടുക്കാന്‍ മലയാളിയുടെ തലയിലെന്താ കളി മണ്ണാണൊ?
ലിസിന്റെ അതെ റ്റെക്നിക്കും പരസ്യവുമായി വന്ന സര്‍വൈശ്വര്യക്ക് തല വെച്ചു കൊണ്ടിരിക്കുന്നുവരെ നിങ്ങള്‍ക്ക് എന്റെ നമോവാകം
നമുക്ക് വീണ്ടും കാത്തിരിക്കാം അടുത്ത തട്ടിപ്പിന്ന് വേണ്ടി

2008, സെപ്റ്റംബർ 20, ശനിയാഴ്‌ച

ഒരു ഫാസിസ്റ്റ് തമാശ

ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തീവ്രവാദപ്രവര്‍ത്തനങ്ങളെ തള്ളിപ്പറയണം
പയ്യന്നൂര്‍:ഇസ്‌ലാമിക സംഘടനകളും പ്രസ്ഥാനങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറയാന്‍ തയ്യാറാവണമെന്ന്‌ ഭാരതീയജനത യുവമോര്‍ച്ച പയ്യന്നൂര്‍ നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയിലും മറ്റും നടന്ന ദാരുണ സംഭവത്തെ യോഗം അപലപിച്ചു. ബി.ജെ.പി. സംസ്ഥാന സമിതിയംഗം പി.പി.കരുണാകരന്‍ ഉദ്‌ഘാടനം ചെയ്‌തു.
ഇവിടെ ഭീകരതയെ തള്ളിപ്പറയാത്ത ഒറ്റ മുസ്ലിം മത സംഘടനയുമില്ല, എങ്കിലും പുരപ്പുറത്തിരുന്നു കൂവണമല്ലൊ....
മംഗലാപുരം സംഭവത്തില്‍ സ്വന്തം പരിവാരത്തില്‍ പെട്ടവര്‍ തന്നെ ഉള്‍പെട്ടിട്ടും അവിടെയൊന്നും ഒരു ഭാവഭേദവുമില്ല (കേരളത്തിലെ മുസ്ലിം മത സംഘടനകളില്‍ പെട്ടവരൊന്നും ഇത്തരം കേസുകളിലുമില്ല )............
സ്വന്തം കാലിലെ മുടന്ത് ഒന്നു നോക്കണെ ആശാന്മാരെ

2008, സെപ്റ്റംബർ 17, ബുധനാഴ്‌ച

കോണ്ഗ്രസ്സിന്റെ ആസ്തി 228 കോടി

നമ്മുടെ നാട്ടിലേ വ്യവസായികളെ പിന്നിലാക്കി കൊണ്ട് രാഷ്ട്രീയ കക്ഷികള്‍ വന്‍ ലാഭമുണ്ടാക്കുന്ന കോര്‍പറേറ്റ് ആയി മാറുന്നു. കോണ്ഗ്രസ്സിന്റെ ആസ്തി 228 കോടിയിലെതിയിരിക്കുന്നു(http://www.utvi.com/news/latest-business-news-india/10258/congress-assets---rs-228cr-.ഹ്ത്മ്ല്‍). പത്തു വര്‍ഷം മുന്പ് സി.പി.എം തുടങി വച ദിശാ വ്യതിയാനത്തിന്റെ പാതയിലേക്ക് കോണ്‍ഗ്രസ്സ് ഉം പതുക്കെ പ്രവേഷിക്കുകയാണ്‍ .ഫൈവ് സ്റ്റാര്‍ ഹൊട്ടലും അമ്യൂസ്മെന്റ് പാര്‍ക്കും നടത്തുന്ന രാഷ്ട്രീയ പാറ്ട്ടികള്‍ സ്വന്തം ഉത്ത്ര വാദിത്വങ്ങള്‍ പതിയെ മറന്നു പോകുന്നു.
പിന്‍വിളി: ഫോര്ബ്സ് അടുത്ത വര്ഷം മുതല്‍ കോര്പ്പറെറ്റ് രാഷ്ട്രീയ പ്പര്ട്ടികളുടെ ലിസ്റ്റ് ഇറക്കുമെന്ന് പ്രത്യാശിക്കാം. ഒന്നാം സ്ഥാനം( ഇന്ത്യയില്‍ തൊഴിലാളി പാര്‍ട്ടിക്കായിരിക്കുമ്)