മലയാളി അങ്ങിനെയാണ്, എത്ര തട്ടിപ്പുകള്‍ നടന്നാലും പഠിക്കില്ല, സ്വതവേ ബുദ്ധിയും വിവരവും (??) കൂടിയതിന്റെ പ്രശ്നങ്ങളാണ്,...ആട്,തേക്ക്,മാഞ്ജിയമ്, നെറ്റ്വര്ക്ക് മാര്‍ക്കെറ്റിങ്, ഓണ്‍ലൈന്‍ ലോട്ടറി,ലിസ്,റ്റോട്ടല്‍ ഫോര്‍ യു.... ആ കണ്ണിയിലെ അവസാനത്തെ(!!) തായി സര്‍വൈശ്വര്യയുമ്...
എല്ലാ തട്ടിപ്പിന്നും തലവെച്ചു കൊടുക്കാന്‍ മലയാളിയുടെ തലയിലെന്താ കളി മണ്ണാണൊ?
ലിസിന്റെ അതെ റ്റെക്നിക്കും പരസ്യവുമായി വന്ന സര്‍വൈശ്വര്യക്ക് തല വെച്ചു കൊണ്ടിരിക്കുന്നുവരെ നിങ്ങള്‍ക്ക് എന്റെ നമോവാകം
നമുക്ക് വീണ്ടും കാത്തിരിക്കാം അടുത്ത തട്ടിപ്പിന്ന് വേണ്ടി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
തീര്‍ന്നില്ല തല വെച്ചു കൊടുക്കുന്ന തട്ടിപ്പുകളുടെ നീണ്ട നീര
മറുപടിഇല്ലാതാക്കൂകപട ദൈവങ്ങള്‍...
കക്ഷി രാഷ്ട്രീയക്കാര്‍....
പഠിക്കേണ്ടതു തന്നെയാണ് മലയാളിയുടെ മാനസികമായ ഭാവങ്ങള്‍.
ഏതില്‍ നിന്നെല്ലാമോ രക്ഷ കിട്ടുവാനുള്ള വെപ്രാളം.
രക്ഷ ഇതിലൊന്നുമല്ല ഉള്ളതെന്ന ബോധം, അടിയുറച്ച സംസ്‌കാരം മലയാളിക്കില്ലാത്തതാണ് കുഴപ്പം.
ഇതിനെല്ലാം അടിസ്ഥാന കാരണം പെട്ടെന്നു സമ്പന്നനാകാനുള്ള മലയാളിയുടെ അത്യാഗ്രഹം തന്നെ. സമ്പന്നനാകാന്‍ ഏതെങ്കിലും കുറുക്കുവഴിയുണ്ടെന്നു കേട്ടാല്‍ പിന്നെ യുക്തിബോധം ചുരുട്ടിമടക്കിവെച്ചു അതിനു പിന്നാലെ അലയും. മലയാളിയുടെ ഈ മനോനില അറിയാവുന്ന വക്രബുദ്ധികള്‍ പുതിയ പുതിയ തട്ടിപ്പുകളുമായി ഇറങ്ങി തിരിക്കും. ഒറുകാര്യത്തില്‍ പുരോഗതിയുണ്ട്, ഇപ്പോള്‍ കൂടുതലും ചെറുപ്പക്കാരാണു ഇത്തരം തട്ടിപ്പുമായി ഇറങ്ങുന്നത്. ഈ അന്വേഷണും കോലാഹലവും കഴിഞ്ഞാല്‍ അടുത്ത തട്ടിപ്പ് എന്താണെന്നു ഇപ്പോള്‍തന്നെ സബരീഷ് കണ്ടുവെച്ചിട്ടുണ്ടാകും...
മറുപടിഇല്ലാതാക്കൂനേരായ മാര്‍ഗ്ഗത്തില്‍, ന്യായമായ പലിശ കിട്ടുന്ന ധാരാളം നിക്ഷേപരീതികള്‍ ഇവിടെയുണ്ട്. അതിനൊന്നും പോകാതെ അമിതലാഭക്കൊതികൊണ്ട് ഇവരുടെ പിന്നാലെ പോകുന്നവര്‍ അതിന്റെ റിസ്കും ഏറ്റെടുക്കാന്‍ തയാറാവണം.
മറുപടിഇല്ലാതാക്കൂഅമിതലാഭം കിട്ടൂമ്പോള്‍ അതിന്റെ പങ്കൊന്നും സര്‍ക്കാരിന് കൊടുക്കുന്നില്ലല്ലോ. അങ്ങനെയെങ്കില്‍ അവര്‍ വഞ്ചിക്കപ്പെടുമ്പോള്‍ സര്‍ക്കാര്‍ തിരിഞ്ഞ് നോക്കേണ്ട കാര്യമില്ല.
നന്ദി അനൂപ്, ശശി, വിദുരര്‍
മറുപടിഇല്ലാതാക്കൂആനൂപ് പറഞ്ഞതിനോട് അനുകൂലിക്കുന്നു. രണ്ടു കാരണങ്ങള്‍ നമുക്ക ചൂണ്ടിക്കാട്ടാം
1)അമിത ലാഭമുണ്ടായാല്‍ സര്‍ക്കരിന്ന് അതിലൊരു ഓഹരി നല്‍കുന്നില്ല
2)സര്‍ക്കാര്‍ അവരോട് നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടിട്ടുമില്ലല്ലൊ...
വിദുരര്‍
ഒരു പുതിയ മനുഷ്യ ദൈവം കൂടി പ്രത്യക്ഷ പ്പെട്ട കാര്യം പീപ്പിള്‍ ടിവി ഒരാഴ്ച മുന്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ശശി..
ശബരീഷിനേയും വെല്ലുന്ന തട്ടിപ്പുകള്‍ക്ക് നമുക്ക കാതിരിക്കാം