2008, ഡിസംബർ 20, ശനിയാഴ്‌ച

തിരഞ്ഞെടുപ്പിന്ന് കോട്ട് തുന്നുന്ന ടോം വടക്കന്‍

ഏതോ ഒരു സുപ്രഭാതത്തില്‍ ഡെല്‍ഹിയില്‍ പൊട്ടിമുളച്ച ഒരു സ്വയംഭൂ വാണ്‍ നമ്മുടെ വടക്കന്‍.നേരേ ചൊവ്വേ മലയാളം പറയാന്‍ പോലുമറിയാതെ ടി.വി ചാനലില്‍ പ്രകടനം നടത്തുന്ന വിദ്വാന്‍ അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് ഉറപ്പിക്കാനുള്ള തിരക്കിലാണ്. ആശ്രിത വല്‍സല യായ മാഡം കനിയുമെന്ന് തന്നെ യാണ്‍ വഴിപോക്കന്‍ കരുതുന്നത്.
തിരഞ്ഞെടുപ്പിലേക്ക് വേണ്ടി വടക്കന്‍ സാര്‍ വെബ്സൈറ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.നമ്മുടെ ഹിലാരി ആന്റിയുടേയും ഒബാമ അണ്ണന്റെയും വെബ്സൈറ്റിന്റെ മാത്‌ര്‍കയില്‍ ഒന്നു തയ്യാറാക്കുന്നു.(http://www.tomvadakkan.org/)
ഒബാമ അണ്ണന്‍ ഇന്റെര്‍നെറ്റ് ഉപയോഗിച്ചാണ്(??) തിരഞ്ഞെടുപ്പില്‍ വിജയിച്ചെന്ന് കേട്ടയുടന്‍ അദ്വാനി വല്യപ്പന്‍ ചാടിപ്പുറപ്പെട്ട് അതുപോലെ എനിക്കുമൊരു വെബ്സൈറ്റ് വേണമെന്ന് വലിയ വായില്‍ നിലവിളിച്ചെന്ന്‌ പിന്നാമ്പുറത്തില്‍ നിന്ന് കേട്ടിരുന്നു. പിന്നിട് ഊര്‍ജ്ജിത് വര്‍ഗ്ഗീയ വത്കരണ കാമ്പയിനിന്റെ തിരക്കില്‍ വെബ് മറന്നു പോയെന്ന് തോന്നുന്നു.
നമ്മള്‍ പറഞ്ഞു വന്നത് വടക്കനെ കുറിച്ചാണ്, ഇതു പോലെ ഒരു ഗ്ലാമര്‍ താരം യൂത്ത് കോണ്‍ഗ്രസ്സിനുമുണ്ട്
ആ പെണ്‍കൊച്ചിനൊക്കെ എന്ത് പ്രവര്‍ത്തന പാരമ്പര്യമാണ്‍ പറയാനുള്ളത്?,കോണ്ഗ്രസ്സിന്റെ യൂത്ത് ബ്രിഗേഡ്(രാജീവ് ഗാന്ധിയുടെ മകന്‍ രാഹുല്,പൈലറ്റിന്റെ മകന്‍ സചിന്, സിന്ധ്യയുടെ മകന്‍, നവീന്‍ ജിണ്ടാല്...) ഇല്‍ ഒട്ടുമിക്ക പേരും അവരുടെ അഛ്ന്റെ യൊ മറ്റോ പേരില്‍ ഉയര്‍ന്നു വന്നവരാണ്.കോണ്ഗ്രസ്സിന്റെ പുതിയ തലമുറ മുഴുവന്‍ ഇങ്ങനെ സ്ഥാനം പാരമ്പര്യമായി കിട്ടിയതാണ്. കോണ്ഗ്രസ്സ് സ്ഥാനമാനങ്ങള്‍ കുടുംബങ്ങള്‍ക്ക് പതിച്ചു നല്കുകയാണെങ്കില്‍ പുതിയ ഒബാമ മാര്‍ (പുതിയൊരു രാഷ്ട്രീയ ദിശാബോധവും...) ഒരിക്കലും ഇന്ത്യയില്‍ ഉയര്‍ന്നു വരില്ല.അത് ജനാധിപത്യത്തെ ക്രൂരമായി തൂക്കിലേറ്റലാവും
പിന്‍വിളി:എന്റെ ദൈവമെ ഇനി എന്തൊക്കെ കാണണം, യൂറ്റ്യുബില്‍ (ടോം) വടക്കന്‍ ചാനല്‍, ഫേസ്ബുക്ക് ,ഓര്‍ക്കുട്ട്,മൈസ്പേസ് തുടങ്ങിയവയില്‍ കമ്യൂണിറ്റികള്,ഫ്ലിക്കറില്‍ ടോം വടക്കന്റെ ഇരിന്നും നിന്നും കിടന്നുമുള്ള പോസുകള്‍ ,വെബ്സൈറ്റില്‍ ഒരു മെയിലിങ് ലിസ്റ്റ് അതില്‍ വടക്കന്റെ (വെടക്ക്)മലയാളത്തില്‍ വടക്കന്റെ പ്രസ്താവനകള്‍, മൊബെയിലില്‍ വടക്കന്‍ മെസ്സ്ജ് അപ്ഡേറ്റ്,വടക്കന്റെ പുസ്തകങ്ങളുമ്(!!!) ടി ഷര്‍ട്ടുകളും എമ്ബ്ലം പതിച്ച് മഗ്ഗുകളും വില്‍ക്കാന്‍ ഒരു ഓണ്‍ലെയിന്‍ ഷോപ്പ്
എന്റെ ദൈവമേ അടുത്ത തിരഞ്ഞെടുപ്പു വേണ്ടേയ്, ഇപ്പൊ ഭരിക്കുന്ന കാലന്‍മാരൊക്കെ ഇനിയും ഭരിച്ചോട്ടെ

2 അഭിപ്രായങ്ങൾ:

  1. ഇന്നലെ ഒരു വാര്‍ത്താ ചാനലില്‍ ആന്തുലെ പ്രശ്നത്തില്‍ ന്യൂസ് റീഡറുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാവാതെ വെള്ളം കുടിക്കുന്ന വടക്കന്‍ ഒരു ദയനീയ കാഴ്ച്ചയായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  2. വടക്കന്‍ ഏതുകാര്യമാണ്‍ വ്യക്തമായി പ്രസന്റ് ചെയ്തിട്ടുള്ളത്?
    വക്താവെന്ന നിലയില്‍ ദയനീയ പരാജയമാണ്

    മറുപടിഇല്ലാതാക്കൂ