2009, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

ജിന്നയുടെ പ്രേതവും ബിജെപിയും

ജീവിച്ചിരുന്ന കാലത്ത് ജിന്നയ്ക്ക് ഇന്ത്യക്കാര്‍ക്ക് വേണ്ടി നല്ലതൊന്നും ചെയ്യാന്‍ പറ്റിയിട്ടില്ല,വിഭജനത്തിന്ന് അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപിയെ ഒരു പരുവത്തിലാക്കാന്‍ ജിന്നക്ക് കഴിഞ്ഞു
അദ്വാനിയായിരുന്നു ഈ യാത്രയിലെ ഒന്നാമന്‍ പിന്നീട് ജസ്വന്ത് സിങ്, സുധീന്ദ്ര കുല്‍ക്കര്‍ണി,അരുണ്‍ ഷൂരി,മുന്‍ ആര്‍എസ്‌എസ് ചീഫ് സുദര്‍ശന്‍ ആ നിരയിങ്ങനെ നീളുകയാണ്.
മുഹമ്മദലി ജിന്നയോട് സംഘ് പരിവാരത്തിന്ന് ഇത്ര മുഹബ്ബത്ത് തോന്നാന്‍ എന്താണ്‍ കാരണമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
ജസ്വന്തിനെ പുറത്താക്കാന്‍ ബിജെപി കണ്ട കാര്യങ്ങളില്‍ പ്രധാനം പട്ടേലിനെ കുറ്റപ്പെടുത്തിയെന്നുള്ള തായിരുന്നു. ഗാന്ധിജിയെ പരാജയപ്പെട്ടവനെന്നും നെഹ്രുവിനെ വിഭജനത്തിന്റെ കാരണക്കാരനെന്നും ആരോപിച്ചതില്‍ പാര്‍ട്ടിക്ക് ഒരു തെറ്റും തോന്നിയില്ല,അല്ല അവര്‍ക്കത് ഒരു പ്രശ്നവുമല്ല.
വാല്‍ കഷ്ണമ്:
ബിജെപി തിരുവനന്തപുരത്ത് രാഷ്റ്റ്രീയ സ്കൂള്‍ തുടങ്ങുന്നു ,സിലബസ് ചുവടെ

സെമെസ്റ്ററ്-1

1ഗ്രൂപ്പ് കളി- പാര്‍ട്ട് 1
2 കുതികാല്‍വെട്ട്
3 വര്‍ഗീയത-1

സെമെസ്റ്ററ്-2
1 വോട്ട് തൂക്കി വില്‍പ്പന
2 ഗ്രൂപ്പ് കളി- പാര്‍ട്ട് 2
3 വര്‍ഗീയത-2
4 സ്വന്തം പാര്‍ട്ടി ഓഫീസ് എങ്ങിനെ കതിക്കാം
5 സ്വന്തം നേതാവിനെ എങ്ങിനെ കാലുവാരാം (കേസ് സ്റ്റഡി: തിരുവനന്ത പുരം ഉപ തിരഞ്ഞെടുപ്പ്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ