2009, സെപ്റ്റംബർ 15, ചൊവ്വാഴ്ച

വീണ്ടും ആക്രമിക്കപ്പെടുന്ന ഇന്ത്യക്കാര്‍

ആസ്ത്രേലിയയിലെ വര്‍ണ്ണവിവേചനം അതിരുകടന്ന് ഇന്ത്യക്കാരെ ക്രൂരമായി കൊലപ്പെടുത്തുന്നതിലേക്ക് എത്തിചേര്‍ന്നിരിക്കുന്നു.ആസ്ത്രേലിയന്‍ ഗവ: ഒഫീഷ്യലുകള്‍ ഇത് ആവര്‍ത്തിക്കില്ലെന്ന് പറയുംപോഴും ആക്രമണങ്ങള്‍ നിര്‍ബാധം നടന്നുകൊണ്ടിരിക്കുന്നു.വികസിത രാജ്യങ്ങളെന്ന് അവകാശപ്പെടുന്ന ആസ്ത്രേലിയയിലും ഇംഗ്ലണ്ടിലുമാണ്‍ ഏറ്റവും കൂടുതല്‍ വര്‍ണ്ണ വിവേചനം നടക്കുന്നത്.ലോകത്തിന്റെ മറ്റുഭാഗങ്ങളില്‍ മനുഷ്യാവകാശ ധ്വംസനങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ ഇവരുടെ രാജ്യങ്ങളില്‍ ഇപ്പൊഴും നടക്കുന്ന കാടത്തങ്ങളെ കുറിച്ച് ഒന്നും ഇവര്‍ക്ക് പറയാനില്ല
ഇന്നലെ 70 പേര്‍ ചേര്‍ന്ന് മൂന്ന് ഇന്ത്യക്കാരെ വകവരുത്തി, ഇതെന്താ പേപ്പട്ടിയാണോ ഇത്രയധികം പേര്‍ ചേര്‍ന്ന് തല്ലിക്കൊല്ലാന്‍,
ആസ്ത്രേലിയന്‍ ഗവണ്‍മെന്റിന്ന് ആര്‍ജ്ജവമുണ്ടെങ്കില്‍ പോലീസിനെ ഉപയോഗിച്ച് പെട്ടെന്ന്
അവസാനിപ്പിക്കന്‍ പറ്റും. ആസ്ത്രേലിയന്‍ ഗവണ്മെന്റിന്ന് അതിന്ന് താല്പര്യമില്ലെന്ന് നമുക്ക് കരുതാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ