അവസാനം അതും സംഭവിച്ചു,മധുവിധു മാറുന്നതിന്ന് മുന്പേ മദനി 'താത്ത' യെ പിണറായി സാഹിബ് മൊഴി ചൊല്ലി,അല്ല മൂന്നു പ്രാവശ്യം മൊഴി ചൊല്ലി, ചെറിയ തോതിലുള്ള ബന്ധങ്ങള്‍ തുടരാമെന്ന സമ്മതത്തോടെ.
ഒന്നിച്ച് കിടന്നത് സഹശയനമെല്ലെന്ന് ഗുരുദാസനംഗിള്‍, ഞാനദ്യമേ വേണ്ടെന്ന് പറഞ്ഞില്ലേയെന്ന് വെളിയനാശാന്‍, അവള്‍ കുടുംബത്തില്‍ പിറന്നതല്ലെന്ന് കേന്ദ്രക്കമ്മിറ്റി, അവളെ തല്ലി ക്കൊല്ലണമെന്ന് പൊന്നാനി സഖാവ് രണ്ടത്താണി, ഭാര്യയായിരുന്നില്ല മറ്റു ചിലതായിരുന്നെന്ന് കാരണവന്മാര്‍. നഷ്ട സൌഭാഗ്യങ്ങളോര്‍ത്ത് മദനിത്താത്ത മന്ദം മന്ദം ജയിലഴിക്കുള്ളിലേക്ക്.
ഷാജി കൈലാസിന്റെ കഥാപാത്രങ്ങളെ തോല്‍പ്പിക്കുന്ന മദനിയുടെ വാചക കസര്‍ത്ത്,തിരഞ്ഞെടുപ്പിന്റെ തലേന്ന് സൂഫിയ യുടെ കണ്ണീരില്(!!) കുതിര്‍ന്ന അഭിമുഖം എല്ലാം വെള്ളത്തിലായ തിരഞ്ഞെടുപ്പ് റിസള്‍ട്ടുകള്‍.
അകലേ ഒരാള്‍ നിസ്സംഗതയോടെ ഇരിക്കുന്നു, മുരളി. ഒരു വന്‍വിജയം നേടിയ ചിത്രത്തിന്റെ അണിയറ ശില്‍പികളായി കുഞ്ഞാലിക്കുട്ടിയും കുഞ്ഞൂഞ്ഞും അച്ചുമാമ്മയും .
സ്വന്തം ദിവസം വരുമെന്ന( ജയിലില്‍ പോകാന്‍) പ്രതീക്ഷയോടെ എന്‍ഡിഎഫുകാരും
ഈ സമയത്താണ്‍ വെളിയമാശാന്ന് ദൈവത്തില്‍ വിശ്വാസം വന്നത്, വെളിയം പഴഞ്ചൊലല്‍ ഒരിക്കല്‍ കൂടി എടുത്ത് വായിച്ചു. പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ