2008, ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

ഒറിസ്സ:ഇന്ത്യന്‍ മതേതരത്വത്തിന്റെ ശവപ്പറംബ്:

മനുഷ്യനെ ജീവനോടെ ചുട്ടുകൊല്ലുന്ന വര്‍ഗ്ഗീയ്യ ഫാസിസ്റ്റുകളുടെ വിളനിലമായി മാറിയിരിക്കുകയാണ്‍ ഒറീസ്സ. മുന്പ് ഒരു വിദേശ മിഷനറിയെയും ഇതേ പൊലെ ചുട്ടുകൊന്നിരുന്നു.മനുഷ്യരെ ചുട്ടുകൊല്ലാന്‍ കഴിയുന്ന ആ ദുഷ്ടമനസ്സുകളെ സംരക്ഷിക്കുന്ന രാഷ്ട്രീയ പ്പാര്‍ട്ടികളും മാപ്പര്‍ഹിക്കുന്നില്ല.
ഒരു തിരഞ്ഞെടുപ്പു വിജയത്തേക്കാള്‍ വിലയേറിയതാണ്‍ ഇന്ത്യന്‍ മതേതരത്വം.കശ്മീരിലെ പ്രക്ഷോഭങ്ങളും ദില്ലി ഒറീസ്സ സംഭവങ്ങളും അധികാര ത്തിന്റെ ചവിട്ടുപടികളാക്കുന്നവരാണ്‍ ഇന്ത്യന്‍ ദേശീയതയുടെ വക്താക്കളായി വരുന്നത്. മുന്‍പും ചോരപ്പുഴ ഒഴുക്കിയ ഒരു രഥയാത്ര യിലൂടെയാണിവര്‍ പാര്‍ട്ടി വളര്‍ത്തിയത്. അതെ അവരുടെ കരങ്ങള്‍ക്ക് രക്തതിന്റെ മണമാണ്, മനുഷ്യ രക്തത്തിന്റെ.......

2008, ഓഗസ്റ്റ് 23, ശനിയാഴ്‌ച

പണിമുടക്ക് മറ്റുള്ളവരുടെ പണിമുടക്കാനുള്ള അവകാശമോ?

* പണിമുടക്കുകള്‍ സംഘടിപ്പിക്കുന്നവര്‍ സ്വയം പണി മുടക്കാമെന്നല്ലതെ മറ്റുള്ളവരുടെ പണിമുടക്കാന്‍ അവകാശമില്ലാത്ത തും മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കുന്നതുമാണ്.-ഇതു നമ്മുടെ നേതാക്കള്‍ക്ക് അറിയാത്തതല്ല,ഓര്‍മിപ്പിചു എന്നു മാത്രം.
*രാഷ്ട്രീയക്കാര്‍ ചാനല്‍ കസര്‍ത്തില്‍ സ്ഥിരമായി ഉയര്‍ത്താറുള്ള ഒരു വാദമാണ്‍ സാധാരണക്കാരുടെ പ്രശ്നമാണ്‍ അവരുന്നയിക്കുന്നതെന്നാണ്,എന്നാല്‍ ബഹുജനത്തിന്ന് ഇത്തരം സമര പരിപാടികളോട് എതിര്‍പ്പാണ്‍ അതൊന്നവര്‍ മനസ്സിലാക്കിയാല്‍ നന്ന്.
* പണിമുടക്കിന്റെ ദുരന്ത ത്തിനിരയായ കോട്ടയം കാരിയായ ആ അമ്മയുടെ വേദനയില്‍ പങ്കുചേരുന്നു. ഇന്നത്തെ മാധ്യമ വിചാര ത്തില്‍ സെബാസ്റ്റ്യന്‍ പോള്‍ ആ സംഭവത്തെ വിലയിരുത്തിയതിങ്ങനെ.." ആ സംഭവത്തിന്ന് പണിമുടക്ക് മാത്രമല്ല, ഒരു മരം റെയില്‍പാളത്തില്‍ വീണാലും ഇതു തന്നെ സംഭവിക്കും". സെബാസ്റ്റ്യന്‍ പോളിന്ന് രാഷ്ട്രീയ അന്ധത ബാധിച്ചപ്പോള്‍ മനുഷ്യത്വം മറന്നുപോയി. റെയില്‍പാളത്തില്‍ മരം വീണാല്‍ സഘാക്കള്‍ ബസ്സും ടാക്സിയും തടയില്ലെന്ന് മാധ്യമ വിചാരക്കാരന്‍ മനസ്സിലാക്കുമെന്ന് കരുത്ട്ടെ
*ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തതു അമേരിക്കന്‍ സമ്മര്‍ദ്ധ മാണെന്ന് .ജയരാജനും സെബാസ്റ്റ്യന്‍ പോളുമ്.... ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് ജലദോഷം വന്നാലും അമേരിക്കന്‍ ഗൂഡാലൊചന ആരൊപിക്കുന്ന ഈ ഏര്‍പ്പട് നിര്‍ത്തിക്കൂടെ?

Isn't the BJP taking advantage of the Amarnath land row?

The BJP is after all a political party, and it will use all the opportunities to win an election. Current mess in Amarnath is the creation of coalition government of both the Congress and the PDP. The BJP is taking political advantage of the folly committed by the government. If Congress doesn't want to lose its own vote bank, the BJP is also protective of its core constituency. It's the politics, stupid.
ആസ്ക് പ്രഭു വില്‍ നിന്ന

2008, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

എന്ന് കേരളത്തില്‍ നന്നായി ഭരണം നടക്കും?

കേരളത്തില്‍ യു.ഡി.എഫ്. ഭരിക്കുമ്പൊഴൊക്കെ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പു വഴക്കു കൊണ്ട് ഭരണം സ്ഥംഭിച്ചിട്ടെയുള്ളൂ.എന്നും ആന്റണി ഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മിലുള്ള വഴക്ക് കാണാനേ ഈ പ്രബുദ്ധ കേരളത്തിന്ന് സാധിച്ചിട്ടുള്ളൂ.ഈ അവസ്ഥക്ക് അല്‍പ്പം മാറ്റം വന്നത് ഉമ്മന്‍ചാണ്ടി ഭരിച്ച ആ ചെറിയ കാലഘട്ടത്തിലാണ്.
ഇന്ന് എല്‍.ഡി.എഫിലും തല്ലാണ്.(പ്രത്യെകിച്ച് സി.പി.എമ്മില്‍), മുഖ്യമന്ത്രി ഭരണത്തെ ഒരു ഭാഗത്തേക്കും പാര്‍ട്ടി സെക്രട്ടരിയും പ്രമുഖ മന്ത്രി മാരും ഭരണത്തെ മറ്റൊരു ദിശയിലേക്കും. ഇവര്‍ക്കൊന്നും തല്ലൊഴിഞ്ഞും ഗ്രൂപ്പു കളി കഴിഞ്ഞും മറ്റൊന്നിനും നേരമില്ല.
തിരഞ്ഞെടുപ്പിനെ നേരിടുമ്പൊള്‍ പാലും തേനുമൊഴുക്കാമെന്നു പറയുമ്പൊള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് അവര്‍ നടത്തുന്ന ഇത്തരം കൂത്താട്ടങ്ങള്‍ ജനമെന്ന കഴുതകള്‍ സൌകര്യപൂര്‍വ്വം മറന്നു പൊവുന്നു.
കേരളം പതിയെ ഒരു ബംഗ്ളാദേശായി മാറുന്നുവൊ?

നിങ്ങള്‍ക്കും വായിക്കാം ലോകത്തിലെ മികച്ച മാസികകള്‍

മാസികകള്‍ സൌജന്യ മായി വായിക്കാനുള്ള വെബ് സെഇട് ആണ് mygazines.com,
ഇന്ത്യ യില്‍ നിന്നുള്ള മാസിക കള്‍ കുരവാനെന്കിലുംTime ,MacWorld,PC Magazine ,തുടങ്ങ്ങ്ങിയ ഒട്ടേറെ മാസികകള്‍ ലഭ്യ മാണ്. പടുമെന്കില്‍ മലയാളം മാസികകള്‍ അപ്‌ലോഡ് ചെയ്യുക

2008, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

ഇന്ത്യന്‍ മര്‍ഡോക്ക്: അനില്‍ അംബാനി

അനിലിന്റെ പുതിയ ഡി.ടി.എച്ച് ശൃംഘലയും 20 ബിഗ് ടി.വി. ചാനലുകളും തുടങ്ങുന്ന തോടെ ഇന്ത്യന്‍ മര്‍ഡൊക് ആവാനുളള്‍ ശ്രമമാണെന്ന് പൊതു ജനങ്ങള്ക്ക് മനസ്സിലായി.
സെര്‍വീസ്സുകള്‍ ഒരു താരത്മ്യമ്.





























ServiceRupert mardock/News Corporation Anil Ambaani /Reiance ADAG
DTHSky DTHBig DTH
TV-channelFox- Star-Sky-National GeographicBigTV,cnn-ibn group,TV18 group
RadioRadio cityBig 92.7 fm
social n/wMy SpaceBig Adda
Film 20th century foxAdlabs

പിന്‍മൊഴി: അനിലിന്റെ ബിസിനസ്സ് സംരംഭങ്ങളൊക്കെ പുതിയ മേഖലകളിലായിരുന്നു,മുകേഷിനെ താരതമ്യം ചെയ്യുമ്പൊള്‍

മാതുഭൂമി:"കശ്‌മീര്‍: വിഭജനവാദത്തിന്‌ ബുദ്ധിജീവികളുടെ പിന്തുണ ... ???"


മാതുഭൂമി യില്‍ നിന്നുള്ള വാര്‍ത്ത:
ഇതിലെ ബുദ്ധിജീവി ഒരു മുസ്ലിം നാമധാരി( ഇസ്ലാമുമായി പേരില്‍ മാത്രം ബന്ധമുള്ള -ഷബാന ആസ്മിയൊ, അതുമല്ലെങ്കില്‍ വല്ല ഇടതു എം.പി മാരോ- )ആയിരുന്നെങ്കില്‍ നാളെ മുതല്‍ ബി.ജെ.പി യുടെ പ്രകടനം കാണാമായിരുന്നു
വാര്‍ത്ത യുടെ പൂര്‍ണ്ണ രൂപം ചുവടെ


ന്യൂഡല്‍ഹി: കശ്‌മീര്‍ താഴ്‌വരയില്‍ വിഭജനവാദത്തിന്റെ മുറവിളി വീണ്ടും ശക്തമാകുമ്പോള്‍ രാജ്യത്തെ പ്രമുഖ രാഷ്ട്രീയകക്ഷികള്‍ വ്യക്തമായ കാഴ്‌ചപ്പാടോ നയമോ ഇല്ലാതെ നിഷ്‌ക്രിയത പാലിക്കുന്നു. അതിനിടെ താഴ്‌വരയിലെ ജനവികാരത്തിന്‌ അനുകൂലമായി ബുദ്ധിജീവികള്‍ രംഗത്തുവരുന്നുമുണ്ട്‌.

കശ്‌മീരിന്‌ സ്വാതന്ത്ര്യം നല്‍കണമെന്ന വാദമാണ്‌ 'ബുദ്ധിജീവികള്‍' ഉയര്‍ത്തുന്നത്‌. ജമ്മുകശ്‌മീരില്‍ സ്വാതന്ത്ര്യദിനത്തില്‍ പാക്‌ പതാകയുയര്‍ത്തുകയും 'ഞങ്ങള്‍ പാകിസ്‌താനി'കളാണ്‌ എന്ന്‌ ഉറക്കെ പറയുകയും ചെയ്‌ത, വിഘടനവാദികളുടെ നടപടികളെ നിര്‍മമതയോടെ നോക്കിക്കാണുന്ന കേന്ദ്രസര്‍ക്കാര്‍ ഇവര്‍ക്കു നേരെയും മൗനം പാലിക്കുകയാണ്‌.

പ്രശസ്‌ത എഴുത്തുകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ അരുന്ധതിറോയ്‌ കഴിഞ്ഞദിവസം ശ്രീനഗറില്‍ ഉണ്ടായിരുന്നു. കശ്‌മീരിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്‌ സ്വാതന്ത്ര്യമാണെന്ന്‌ അവര്‍ തുറന്നടിച്ചു. ''കശ്‌മീരി ജനതയെ ആരു പ്രതിനിധാനം ചെയ്യുന്നു എന്ന തര്‍ക്കം ഇന്നും തുടരുകയാണ്‌-ശരിയത്ത്‌ ആണോ മറ്റേതെങ്കിലും കക്ഷിയാണോ എന്നൊക്കെ-അതിന്റെ ആവശ്യം ഉണ്ടെന്ന്‌ തോന്നുന്നില്ല. ഇവിടെ കാണുന്നത്‌ നിങ്ങള്‍ക്ക്‌ നിഷേധിക്കാനാവില്ല. ഇത്‌ ജനഹിതമാണ്‌. കശ്‌മീരിന്‌ ഇന്ത്യയില്‍നിന്നും സ്വാതന്ത്ര്യം വേണമെന്നപോലെ തന്നെ ഇന്ത്യയ്‌ക്ക്‌ കശ്‌മീരില്‍നിന്നും സ്വാതന്ത്ര്യം വേണം''- തിങ്കളാഴ്‌ചത്തെ പൊതുറാലിയുടെ വേളയില്‍ അവര്‍ ഒരു പ്രമുഖ ഇംഗ്ലീഷ്‌ പത്രത്തോട്‌ പറഞ്ഞു.

ഏതാനും ദിവസംമുന്‍പ്‌ ഒരു പ്രമുഖ പത്രത്തിന്റെ കോളമിസ്റ്റും ഇതേ അഭിപ്രായം ഉന്നയിച്ചിരുന്നു. ജനങ്ങളുടെ ഇച്ഛയ്‌ക്കെതിരായ ഭരണം ഒരു അര്‍ധ കൊളോണിയല്‍ ഭരണമാണെന്നാണ്‌ അദ്ദേഹത്തിന്റെ വാദം. കശ്‌മീരില്‍ ഇന്ത്യ വന്‍തോതില്‍ പണം ചെലവഴിക്കുകയും വിശാലമായ പൗരാവകാശങ്ങള്‍ കശ്‌മീരികള്‍ക്ക്‌ അനുവദിക്കുകയും ചെയ്യുന്നുണ്ട്‌. അതുകൊണ്ടുതന്നെ ഇന്ത്യയുടെ മേലുണ്ടായിരുന്ന ബ്രിട്ടീഷ്‌ കൊളോണിയന്‍ ഭരണത്തോട്‌ ഇതിനെ തുലനം ചെയ്യേണ്ടതില്ല. എങ്കിലും ഇന്ത്യയുടേത്‌ ഒരു കോളനി ഭരണമാണ്‌. കശ്‌മീരില്‍ നടന്ന പല തിരഞ്ഞെടുപ്പുകളും കപടമായിരുന്നു-അദ്ദേഹം പറയുന്നു.

ഇതേ വാദമുഖങ്ങളുമായി മറ്റു ചില പ്രമുഖരും രംഗത്തുണ്ട്‌. എന്നാല്‍ ഒരു രാജ്യവും വെച്ചുപൊറുപ്പിക്കാത്ത ദേശവിരുദ്ധതയാണ്‌ കശ്‌മീര്‍ താഴ്‌വരയില്‍ ഇന്നു പ്രകടമാവുന്നതെന്ന്‌ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ബുദ്ധിജീവികള്‍ പറയുന്നതുപോലെ 60 വര്‍ഷം കൊണ്ട്‌ കശ്‌മീരി മുസ്‌ലിങ്ങളുടെ 'അന്യതാഭാവം' ഇല്ലാതാക്കാന്‍ ഇന്ത്യയ്‌ക്കു കഴിഞ്ഞിട്ടില്ലെന്നത്‌ വ്യക്തം. പക്ഷേ, അവരുടെ വൈകാരിക പ്രതികരണത്തിനുമപ്പുറം ഇന്ത്യയ്‌ക്കു ചിന്തിക്കേണ്ട ഒട്ടനവധി കാര്യങ്ങളുണ്ട്‌. ഏറ്റവും പ്രധാനം അല്‍ ഖ്വെയ്‌ദയുള്‍പ്പെടെയുള്ള ഭീകരരുടെ താവളമായി ഒരു (സ്വതന്ത്ര) കശ്‌മീര്‍ മാറാനുള്ള സാധ്യതയാണ്‌.

2008, ഓഗസ്റ്റ് 20, ബുധനാഴ്‌ച

മായാവതിയുടെ ഡ്രീം പ്രൊജക്ട് അഥവാ പാവങ്ങളുടെ കഞ്ഞിയില്‍ പാറ്റയിടല്‍

ബഹന്‍ജിയുടെ ആഗ്രഹങ്ങളും വിക്രിയകളും എല്ലാവര്‍ക്കും പരിചിതമാണല്ലൊ, അതിന്‍ മകുടം ചാര്‍ത്താന്‍ ഇതാ ഒരു വാര്‍ത്ത കൂടി,ബഹന്‍ജി യുടെ സ്വപ്ന പദ്ധതിയായ അംബേദ്ക്കര്‍ പരിവര്‍ത്തന്‍ സ്ഥലതിന്ന് വേണ്ടി ആയിരം കോടി രൂപ നീക്കി വച്ചിരിക്കുന്നു.
ടെയിംസ് ഓഫ് ഇന്ത്യ യുടെ കണക്ക് പ്രകാരം ആറു മില്ല്യണ്‍ ദരിദ്രരുള്ള ഈ സംസ്ഥാനത്ത് എന്തിനാണീ ധൂര്‍ത്ത്?


ടെയിംസ് ഓഫ് ഇന്ത്യ യുടെ ലിങ്ക്:http://timesofindia.indiatimes.com/Lucknow/Mayas_dream_project_worth_Rs_1000_cr_now/articleshow/3382720.cms

അതി ഗംഭീരം ഗുസ്തിക്കാരാ................

അങ്ങിനെ നമുക്ക് രണ്ടാം മെഡലും കിട്ടിയിരിക്കുന്നു. വെല്‍ഡണ്‍ സുഷീല്. കഴിഞ്ഞ കുരെ കാലങ്ങളായി നമുക്ക് അനു വദിച്ചിരിക്കുന്ന ഒളിമ്പിക്സ് റേഷന്‍ വര്‍ദ്ധിപ്പിചിരിക്കുന്നു.
രാത്തോഡും അഭിനവും സുഷീലും നമ്മുടെ മീഡിയകള്‍ ശ്രദ്ധികാത്ത അത്‌ലറ്റുകള്‍ ആയിരുന്നു.മീഡിയകള്‍ വാനോളം പുകഴ്ത്തിയ സാനിയയും അഞ്ജുവും പേസ് ഭൂപതിമാരും ദയനീയമായി പരാജയപ്പെട്ടിടത്ത് കറുത്ത കുതിരകളായ നിങ്ങള്ക്ക് രാജ്യത്തിന്റെ അഭിവാദനങ്ങള്

2008, ഓഗസ്റ്റ് 19, ചൊവ്വാഴ്ച

അഞ്ജു വിനെ കൊണ്ട് എന്തു സാധിക്കും?

ക്രിക്കറ്റില്‍ ഫോം ഔട്ട് ആയാല്‍(സചിന്‍ ഒഴികെ) പിറ്റെ ആഴ്ച തന്നെ വീട്ടില്‍ ഇരിക്കേണ്ടി വരും. എന്നാല്‍ നാട്ടുകാര്‍ക്ക് അത്‌ലറ്റിക്സിനെ കുറിച്ച് അത്ര വിവരമില്ലാത്തത് കൊണ്ട് അഞ്ജു കുറേക്കാലം പിടിച്ചു നിന്നു.
കേരളത്തിലെ മാധ്യമങള്‍ (പ്രത്യേകിച്ച് മനോരമ) വനോളം പുകഴ്തുന്നതല്ലാതെ അഞ്ജു വിന്റെ മികവു കൊണ്ട് നമുക്കെന്തെങ്കിലും കാര്യമായിട്ട് കിട്ടിയിട്ടീല്ല. സൊ എന്തിനു ചുമക്കുന്നു ഈ ഐരാവതത്തെ?
ഇന്നു ഇന്ത്യ യുള്ള അത്‌ലറ്റുകളില്‍ ഏറ്റ്വും കൂടുതല്‍ പരിശീലന സൌകര്യങള്‍ കിട്ടിയത് അഞ്ജു വിനാണ്.ഈ സൌകര്യങളുടെ ഒരു ഭാഗം പി. റ്റി. ഉഷക്ക് കിട്ടിയുരുന്നെങ്കില്‍ നമുക്ക് ഒരു ഒളിമ്പിക് വെങ്കലമെങ്കിലും കിട്ടുമായിരുന്നു.
പിന്‍മൊഴി:പ്രിയ മനോരമേ ഇനിയെങ്കിലും ഈ താര ത്തെ ഭൂഒമിയില്‍ തന്നെ നിര്‍ത്ത്.