2008, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച
മാതുഭൂമി:"കശ്‌മീര്‍: വിഭജനവാദത്തിന് ബുദ്ധിജീവികളുടെ പിന്തുണ ... ???"
മാതുഭൂമി യില്‍ നിന്നുള്ള വാര്‍ത്ത:
ഇതിലെ ബുദ്ധിജീവി ഒരു മുസ്ലിം നാമധാരി( ഇസ്ലാമുമായി പേരില്‍ മാത്രം ബന്ധമുള്ള -ഷബാന ആസ്മിയൊ, അതുമല്ലെങ്കില്‍ വല്ല ഇടതു എം.പി മാരോ- )ആയിരുന്നെങ്കില്‍ നാളെ മുതല്‍ ബി.ജെ.പി യുടെ പ്രകടനം കാണാമായിരുന്നു
വാര്‍ത്ത യുടെ പൂര്‍ണ്ണ രൂപം ചുവടെ
ന്യൂഡല്‍ഹി: കശ്‌മീര്‍ താഴ്‌വരയില്‍ വിഭജനവാദത്തിന്റെ മുറവിളി വീണ്ടും ശക്തമാകുമ്പോള്‍ രാജ്യത്തെ പ്രമുഖ രാഷ്ട്രീയകക്ഷികള്‍ വ്യക്തമായ കാഴ്‌ചപ്പാടോ നയമോ ഇല്ലാതെ നിഷ്‌ക്രിയത പാലിക്കുന്നു. അതിനിടെ താഴ്‌വരയിലെ ജനവികാരത്തിന് അനുകൂലമായി ബുദ്ധിജീവികള്‍ രംഗത്തുവരുന്നുമുണ്ട്.
കശ്‌മീരിന് സ്വാതന്ത്ര്യം നല്‍കണമെന്ന വാദമാണ് 'ബുദ്ധിജീവികള്‍' ഉയര്‍ത്തുന്നത്. ജമ്മുകശ്‌മീരില്‍ സ്വാതന്ത്ര്യദിനത്തില്‍ പാക് പതാകയുയര്‍ത്തുകയും 'ഞങ്ങള്‍ പാകിസ്‌താനി'കളാണ് എന്ന് ഉറക്കെ പറയുകയും ചെയ്‌ത, വിഘടനവാദികളുടെ നടപടികളെ നിര്‍മമതയോടെ നോക്കിക്കാണുന്ന കേന്ദ്രസര്‍ക്കാര്‍ ഇവര്‍ക്കു നേരെയും മൗനം പാലിക്കുകയാണ്.
പ്രശസ്‌ത എഴുത്തുകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ അരുന്ധതിറോയ് കഴിഞ്ഞദിവസം ശ്രീനഗറില്‍ ഉണ്ടായിരുന്നു. കശ്‌മീരിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് സ്വാതന്ത്ര്യമാണെന്ന് അവര്‍ തുറന്നടിച്ചു. ''കശ്‌മീരി ജനതയെ ആരു പ്രതിനിധാനം ചെയ്യുന്നു എന്ന തര്‍ക്കം ഇന്നും തുടരുകയാണ്-ശരിയത്ത് ആണോ മറ്റേതെങ്കിലും കക്ഷിയാണോ എന്നൊക്കെ-അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ഇവിടെ കാണുന്നത് നിങ്ങള്‍ക്ക് നിഷേധിക്കാനാവില്ല. ഇത് ജനഹിതമാണ്. കശ്‌മീരിന് ഇന്ത്യയില്‍നിന്നും സ്വാതന്ത്ര്യം വേണമെന്നപോലെ തന്നെ ഇന്ത്യയ്‌ക്ക് കശ്‌മീരില്‍നിന്നും സ്വാതന്ത്ര്യം വേണം''- തിങ്കളാഴ്‌ചത്തെ പൊതുറാലിയുടെ വേളയില്‍ അവര്‍ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തോട് പറഞ്ഞു.
ഏതാനും ദിവസംമുന്‍പ് ഒരു പ്രമുഖ പത്രത്തിന്റെ കോളമിസ്റ്റും ഇതേ അഭിപ്രായം ഉന്നയിച്ചിരുന്നു. ജനങ്ങളുടെ ഇച്ഛയ്‌ക്കെതിരായ ഭരണം ഒരു അര്‍ധ കൊളോണിയല്‍ ഭരണമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. കശ്‌മീരില്‍ ഇന്ത്യ വന്‍തോതില്‍ പണം ചെലവഴിക്കുകയും വിശാലമായ പൗരാവകാശങ്ങള്‍ കശ്‌മീരികള്‍ക്ക് അനുവദിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ മേലുണ്ടായിരുന്ന ബ്രിട്ടീഷ് കൊളോണിയന്‍ ഭരണത്തോട് ഇതിനെ തുലനം ചെയ്യേണ്ടതില്ല. എങ്കിലും ഇന്ത്യയുടേത് ഒരു കോളനി ഭരണമാണ്. കശ്‌മീരില്‍ നടന്ന പല തിരഞ്ഞെടുപ്പുകളും കപടമായിരുന്നു-അദ്ദേഹം പറയുന്നു.
ഇതേ വാദമുഖങ്ങളുമായി മറ്റു ചില പ്രമുഖരും രംഗത്തുണ്ട്. എന്നാല്‍ ഒരു രാജ്യവും വെച്ചുപൊറുപ്പിക്കാത്ത ദേശവിരുദ്ധതയാണ് കശ്‌മീര്‍ താഴ്‌വരയില്‍ ഇന്നു പ്രകടമാവുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ബുദ്ധിജീവികള്‍ പറയുന്നതുപോലെ 60 വര്‍ഷം കൊണ്ട് കശ്‌മീരി മുസ്‌ലിങ്ങളുടെ 'അന്യതാഭാവം' ഇല്ലാതാക്കാന്‍ ഇന്ത്യയ്‌ക്കു കഴിഞ്ഞിട്ടില്ലെന്നത് വ്യക്തം. പക്ഷേ, അവരുടെ വൈകാരിക പ്രതികരണത്തിനുമപ്പുറം ഇന്ത്യയ്‌ക്കു ചിന്തിക്കേണ്ട ഒട്ടനവധി കാര്യങ്ങളുണ്ട്. ഏറ്റവും പ്രധാനം അല്‍ ഖ്വെയ്‌ദയുള്‍പ്പെടെയുള്ള ഭീകരരുടെ താവളമായി ഒരു (സ്വതന്ത്ര) കശ്‌മീര്‍ മാറാനുള്ള സാധ്യതയാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
നോ കമന്റ്...........
മറുപടിഇല്ലാതാക്കൂഅര്ഥ ഗര്‍ഭമായ ചില ചിരികള്‍ മാത്രം....
കാശ്മീരിനെ ഇന്ത്യയിൽ നിന്നും അടർത്തി മറ്റുന്നതിനെ അനുകൂലിക്കാനാവില്ല.സാവധാനം, കാശ്മീർ,പഞ്ചാബ്,ആസ്സാം ഓരൊന്നായി നഷ്ടപ്പെട്ട് അവസാനം ഇന്ത്യ ബാക്കി ഉണ്ടാവില്ല. തീവ്രവാദത്തെ അമർച്ചചെയ്യുകതന്നെ വേണം. ഇതിൽ രാജ്യ സുരക്ഷയും താൽപര്യവും ആണ് പ്രധാനം....കാശ്മീർ ഒരിക്കൽ പണ്‌ഡിറ്റുകളുടെ ആസ്ഥനമായിരുന്നു. ഇന്ന് സ്ഥിതിമാറി എങ്കിലും, ഒരു മതത്തിന്റേയും വിഘടനവാദത്തിന്റേയും മേൽകൊയ്മയ്ക്ക് അടിവറ വയ്ക്കാൻ പാടുള്ളതല്ല ഇന്ത്യയുടെ അംഗഭാഗങ്ങൾ, എന്ത് വിലകൊടുത്തും അത് അറ്റ്പോകാതെ നിലനിർത്താൻ സർക്കാരിന് കടമയുണ്ട്.
മറുപടിഇല്ലാതാക്കൂകാശ്മീര് ഇന്ത്യയുടെ അവിഭാജ്യ ഘടക മാണ്.(തലയില്ലാത്ത ഇന്ത്യയെ കാണാന്‍ ഒരു ചന്തവുമുണ്ടാവില്ല..ഹി..ഹി) എന്റെ പൊസ്റ്റ് അതിനെ കുറിച്ചല്ല..ബോള്‍ഡ് ആയി എഴുതിയത് വായിക്കുമല്ലൊ?
മറുപടിഇല്ലാതാക്കൂ