2008, ഓഗസ്റ്റ് 23, ശനിയാഴ്‌ച

പണിമുടക്ക് മറ്റുള്ളവരുടെ പണിമുടക്കാനുള്ള അവകാശമോ?

* പണിമുടക്കുകള്‍ സംഘടിപ്പിക്കുന്നവര്‍ സ്വയം പണി മുടക്കാമെന്നല്ലതെ മറ്റുള്ളവരുടെ പണിമുടക്കാന്‍ അവകാശമില്ലാത്ത തും മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കുന്നതുമാണ്.-ഇതു നമ്മുടെ നേതാക്കള്‍ക്ക് അറിയാത്തതല്ല,ഓര്‍മിപ്പിചു എന്നു മാത്രം.
*രാഷ്ട്രീയക്കാര്‍ ചാനല്‍ കസര്‍ത്തില്‍ സ്ഥിരമായി ഉയര്‍ത്താറുള്ള ഒരു വാദമാണ്‍ സാധാരണക്കാരുടെ പ്രശ്നമാണ്‍ അവരുന്നയിക്കുന്നതെന്നാണ്,എന്നാല്‍ ബഹുജനത്തിന്ന് ഇത്തരം സമര പരിപാടികളോട് എതിര്‍പ്പാണ്‍ അതൊന്നവര്‍ മനസ്സിലാക്കിയാല്‍ നന്ന്.
* പണിമുടക്കിന്റെ ദുരന്ത ത്തിനിരയായ കോട്ടയം കാരിയായ ആ അമ്മയുടെ വേദനയില്‍ പങ്കുചേരുന്നു. ഇന്നത്തെ മാധ്യമ വിചാര ത്തില്‍ സെബാസ്റ്റ്യന്‍ പോള്‍ ആ സംഭവത്തെ വിലയിരുത്തിയതിങ്ങനെ.." ആ സംഭവത്തിന്ന് പണിമുടക്ക് മാത്രമല്ല, ഒരു മരം റെയില്‍പാളത്തില്‍ വീണാലും ഇതു തന്നെ സംഭവിക്കും". സെബാസ്റ്റ്യന്‍ പോളിന്ന് രാഷ്ട്രീയ അന്ധത ബാധിച്ചപ്പോള്‍ മനുഷ്യത്വം മറന്നുപോയി. റെയില്‍പാളത്തില്‍ മരം വീണാല്‍ സഘാക്കള്‍ ബസ്സും ടാക്സിയും തടയില്ലെന്ന് മാധ്യമ വിചാരക്കാരന്‍ മനസ്സിലാക്കുമെന്ന് കരുത്ട്ടെ
*ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തതു അമേരിക്കന്‍ സമ്മര്‍ദ്ധ മാണെന്ന് .ജയരാജനും സെബാസ്റ്റ്യന്‍ പോളുമ്.... ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് ജലദോഷം വന്നാലും അമേരിക്കന്‍ ഗൂഡാലൊചന ആരൊപിക്കുന്ന ഈ ഏര്‍പ്പട് നിര്‍ത്തിക്കൂടെ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ