2008, ഒക്‌ടോബർ 30, വ്യാഴാഴ്‌ച

ഇതെന്താ ഇന്ത്യക്കാരൊക്കെ ഇങ്ങനെ

ഉത്തരേന്ത്യനെന്നും മറാഠിയെന്നും പറഞ്ഞു പരസ്പരം തല്ലുന്നവര്‍, മതത്തിന്റെ പേരില്‍ കലഹിക്കുന്നവര്‍ വിഘടന വാദത്തിന്ന് വേണ്ടി ചാവേറാവുന്നവര്‍ രാഷ്ട്രീയ വൈരത്തിന്നു വേണ്ടി ക്രൂരമായി കശാപ്പു ചെയ്യുന്നവര്‍ ഇന്ത്യ യെന്താ നാരഭോജി കളുടെ താവളമാണൊ?
സ്വാത ന്ത്രാനന്തര കാലം മുതല്‍ നാം ഇന്ത്യയെ വെട്ടിമുറിച്ചു കൊണ്ടിരിക്കുക്കയാണ്‍ ഭൂമിശാസ്ത്രപരമായും മറ്റു തലങ്ങളിലും നാമിന്ന് ഇന്ത്യയെ എങിനെ തകര്‍ക്കാം എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര സമര കാലത്തു നമുക്കുണ്ടായിരുന്ന ഇന്ത്യയെന്ന ബോധമിന്ന് നഷ്ട്പെട്ടിരുക്കുന്നൊ എന്ന് സംശയം
വര്‍ഗീയത,ഭീകരവാദം,മണ്ണിന്റെ മക്കള്‍ വാദം,വിഘടന വാദം ഇവ അരങ്ങു തകര്‍ക്കുകയാണ്‍ ഇന്ത്യയില്‍.
ഇവിടെ ഒരുപാടു സംഘടനകള്‍ നിര്‍ബാധം പ്രവര്‍ത്തിക്കുകയാണ്,എന്‍.ഡി.എഫ്, സിമി,വി.എച്.പി., ബജ്രങ്ദള്‍ ,എം.എന്‍എസ്,ഉള്‍ഫ ...
പുതിയ ഒരോ സംഘടനകള്‍ വളര്‍ന്ന് വരികയാണ്, ഇന്ത്യ തളര്‍ന്ന് കൊണ്ടിരിക്കുകയുമ്

2008, ഒക്‌ടോബർ 26, ഞായറാഴ്‌ച

സാമ്പത്തിക പ്രതിസന്ധി യും പ്രത്യയ ശാസ്ത്ര വക്താക്കളും


  അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി മൂര്‍ചിച്ചപ്പോള്‍  അതിന്റെ കാരണം വിശദമാക്കാന്‍ പല വിദഗ്ദന്‍ മാരും രംഗത്തു വന്നു. ഇതില്‍ ഏറ്റവും സന്തോഷിക്കുകയും ഓഹരിവിപണിയെ കുറിച്ച് ഭീതി വര്‍ദ്ധിപ്പിക്കുന്ന വാര്‍ത്തകള്‍ കൊണ്ട് ഒരാഴ്ച ആഘോഷിക്കുകയും ചെയ്തത് കൈരളി റ്റി.വി. യാണ്.മുതലാളിത്തതിന്റെ  പരാജയം എന്ന ബാനറില്‍ എല്ലാ വാര്‍ത്തകള്‍കൊപ്പവും എന്തെങ്കിലും ചേര്‍ത്ത് കാണികള്‍ക്ക് വിളമ്പിയിരുന്നു. എന്നാല്‍ പതിനെട്ടു വര്‍ഷങ്ങള്‍ക്ക് മുന്പ്  ലോകത്തിലെ പ്രമുഖ കമ്മ്യുണിസ്റ്റ് സാമ്പതിക ശക്തികള്‍ തകര്‍ന്നതും ഇന്നുള്ള  മ്ര്ത കമ്യുണിസ്റ്റ് (ക്യൂബ,വടക്കന്‍ കൊറിയ പോലുള്ള) രാജ്യങ്ങളെ കണ്ടാല്‍ കമ്യൂണിസമാണ്‍ ബദല്‍  എന്ന് ബുദ്ധിയുള്ള ആരും പറയില്ല.
പിന്നീട് വന്നത് ഹമാസിന്റെ പത്രക്കുറിപ്പാണ്. അമേരിക്കയുടെ  ദുഷ് ചെയ്തികള്‍ കോണ്ട്  ദൈവം കൊടുത്ത ശിക്ഷയാണെന്ന്....കിടക്കട്ടെ ദൈവത്തിനിട്ട്...
പിന്നെ ക്രിസ്ത്യന്‍ പത്രമായ സത്യദീപ ത്തിന്റെ അഭിപ്രായം" സാമ്പത്തിക മേഖലയില്‍ നിന്ന് ആത്മീയതയെ മാറ്റിയതാണ്‍ പ്രശ്നങ്ങള്‍ക്ക് കാരണം ".തകരാത്ത സമയങ്ങളില്‍ അവിടെ ബിസിനസ്സ് ചെയ്തത് പാതിരിമാരല്ലല്ലോ...........

വീണ്ടും ഒരു പള്ളിച്ചാനല്‍

ഏത് ഭാഷയില്‍ നോക്കിയാലും പള്ളിച്ചാനലുകളുടെ ബഹളമാണ്. അതിനിടയിലേക്ക് വീണ്ടൂമൊരു പള്ളിച്ചാനല്‍ .പക്ഷേ ഒരു വ്യത്യാസമുള്ളത് ഇത് മുഴുവന്‍ സമയ വാര്‍ത്താ ചാനല്‍ ആണെന്നുള്ള്താണ്. ഇപ്പോള്‍ തന്നെ വലതും ഇടതും കാവി ചാനലുകള്‍ വാര്‍ത്തകള്‍ പ്രോസസ്സു ചെയ്തു വിളമ്പുമ്പൊള്‍ സ്വതന്ത്ര -നിഷ്പക്ഷ വാര്‍ത്ത എന്ന സങ്കല്‍പ്പം തന്നെ അസ്തമിചു പോകുന്ന്.നമുക്ക് കാത്തിരുന്നു കാണാം ക്രിസ്ത്യന്‍ വാര്‍ത്തകള്‍ അല്ല വാര്‍ത്തയുടെ ക്രിസ്ത്യന്‍ വേര്‍ഷന്‍;പിന്‍വിളി: മുസ്ലിം ഹിന്ദു വാര്‍ത്താ ചാനലുകള്‍ നമുക്ക് പ്രതീക്ഷിക്കാം

http://www.anweshanam.com/articles/3523/1/----/Page1.html

2008, ഒക്‌ടോബർ 21, ചൊവ്വാഴ്ച

നിങ്ങളുടെ വിലയേറിയ വൊട്ടുകള്‍ സഖാവ് ബാരക്ക് ഒബാമക്ക് ......

ഈ തലക്കെട്ടില്‍ നിങ്ങളുടെ സുഹ്ര്ത്ത് ഒരു ലഘുലേഖ അയചു തന്നാല്‍ ഞെട്ടേണ്ടതില്ല, ഒബാമ ക്ക് വേണ്ടി മലയാളത്തിലും ലഘുലേഖ കളിറങ്ങി(അതും ഒഫീഷ്യലായി)-- ഈ മലയാള ത്തിന്റെ ഒരു കാര്യം......................
ലഘുലേഖ : http://my.barackobama.com/page/content/aapihome ഈ വെബ് പേജില്‍ അവൈലബീള്‍.

മെട്രോ വാര്‍ത്ത :വെറുക്കപ്പെട്ടവന്റെ പത്രം??

അങ്ങിനെ വെറുക്കപ്പെട്ടവന്റെ പത്രം പുറത്തിറങ്ങി.ഫാരിസ് അബൂബക്കര്‍ എന്ന് അത്ഭുത കുമാരന്റെ പത്രം പുറത്തുവന്നു.ചാനലുകളില്‍ പീപ്പിള്‍ മാത്രമേ ഇതിന്ന് കാര്യമായി പ്രാധാന്യം നല്‍കിയുള്ളൂ.(അവിടെ നമുക്കൊരു പിണറായി സിന്ഡിക്കേറ്റ് കാണാം).
പത്രത്തിന്റെ ഇന്റെര്നെറ്റ് എഡിഷനില്‍ ഫാരിസ് തന്നെ പറയുന്നത് തന്റെ പത്രം അചുതാനന്ദന്ന് എതിരെല്ലെന്നാണ്.. എങ്കിലും പ്രസ്ഥാനങളേക്കാള്‍ മുകളില്‍ വളരുന്ന വ്യക്തികള്‍ ക്കെതിരെയാണെന്ന് ഒരു സൂച്ന നല്കുന്നു.(എന്തു പറഞ്ഞാലും ഞമ്മള്‍ വി.എസ്സിനെതിരെ യാണേ....)
ഫാരിസ് ദീപികയില്‍ ഉണ്ടായിരുന്ന സമയത്ത് നടത്തിയ കാര്യങ്ങള്‍ ഇനി അതേ പോലെ പുതിയ പത്രത്തിലും കാണുമായിരിക്കുമ്.
ഇത്തരം പത്രങ്ങള്‍ക്ക് (?) ഉള്ള സ്പേസിനെ പറ്റി ഫാരിസ് വാതോരതെ പറയുന്നുണ്ടെങ്കിലും ഫാരിസിന്റെ പത്രത്തിന്ന് എവിടെയാ സ്പേസെന്ന്‌ ആര്ക്കും മനസ്സിലാവില്ല. കാത്തിരുന്നു കാണാം എവിടെ വരെ ഇതെത്തുമെന്ന്?
ഇത്രയധികം പത്രങ്ങള്‍ ഇറങ്ങുന്നു വെങ്കിലും തികഞ്ഞ സ്വതന്ത്ര - നിഷ്പക്ഷ പത്രങ്ങള്‍ മലയാളത്തിലില്ലെന്നു തന്നെ പറയാം. വായനക്കാര്‍ മാത്റു ഭൂമിയെ ചൂണ്ടിക്കാട്ടുമെങ്കിലും അത് നിഷ്പക്ഷ മാണെന്ന് എനിക്കഭിപ്രായമില്ല. ഒരൊ സമയം ഭരിക്കുന്ന കക്ഷികളോറ്റും സവര്‍ണതയോടും മാത്രുഭൂമിക്കുള്ള മമത പ്രസിദ്ധമാണല്ലോ
http://www.metrovaartha.com/2008/10/20132552/metro-vaartha-launched.html

2008, ഒക്‌ടോബർ 16, വ്യാഴാഴ്‌ച

ഇന്ധന വില കുറക്കേണ്ടതല്ലേ?

ലോക കമ്പോളത്തില്‍ എണ്ണക്ക ബാരലിന്ന് 140 $ ആയ കാരണം പറഞ്ഞ ഇന്ത്യയില്‍ എണ്ണക്ക് വിലകൂട്ടിയവര്‍ വില 70 $ ആകുമ്പോള്‍ മൌനത്തിലാണ്.എന്തേ വില കൂട്ടാന്‍ മാത്ര മാണോ ലോക കമ്പോളത്തിനെ കൂട്ടുപിടിക്കുക?
പിന്‍ വിളി:ഗവണ്‍മെന്റുകളുടെ പ്രാഥമിക കര്‍ത്തവ്യം ജനങ്ങളെ ബുദ്ധിമുട്ടിക്കാം എന്നാണ്.

ആര്‍.എസ്.പികള്‍ യോജിക്കുമ്പോള്‍ .....

അവസാനം അവശിഷ്ട ആര്‍എസ്‌പി കളില്‍ ചിലത് യോജിക്കുന്നു.മുഖ്യ ആര്‍എസ്പി യില്‍ തന്നെ വളരെ ശുഷ്കിച്ച് അനുയായികള്‍ മാത്രമുള്ളപ്പോള്‍ മറ്റു പാര്‍ട്ടികളില്‍ അനുയായികളുണ്ടോയെന്ന് ദൈവത്തിന്നറിയാം. ജനങ്ങള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവാത്ത് ആശയങ്ങള്‍ പറഞ്ഞു നടക്കുന്ന ഇവര്‍ പിളര്‍ന്നതും പിളര്‍ന്നതിന്‍മേല്‍ പിളര്‍ന്നതിന്നും എന്തു കാരണമാണ്‍ പറയാനുള്ളത്.ഇന്ത്യയിലെ ഒരൊ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും എത്രത്തോളം ജനപിന്തുണയുണ്ടെന്ന്‌ ഒരു പ്രത്യേക വൊട്ടെടുപ്പിലൂടെ അളന്നു നോക്കിയാലറിയാം ഇവയുടെഅടിത്തറ

2008, ഒക്‌ടോബർ 15, ബുധനാഴ്‌ച

നമുക്കു വേണം ഒരു നല്ല രാഷ്ട്രീയ ബോധം

രാഷ്ട്രീയം(കക്ഷി രാഷ്ട്രീയ മല്ല) എന്നും രണ്ടു വഴിയിലാണ്.വികസന രാഷ്ട്രീയവും ജനപക്ഷ രാഷ്ട്രീയവും. ഏത് പ്രശ്നത്തിലും ഇത് തമ്മിലുള്ള ഏറ്റുമുട്ടല്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുമ്.സി.പി.എം ഒട്ടുമിക്ക വിഷയങ്ങലിലും ജനപക്ഷ രാഷ്ട്രീയത്തിലാണ്.
ഇന്ന് ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികളില്‍ സമൂഹത്തിന്റെ താഴെ കിടയിലുള്ള വരെ കുറച്ചെങ്കിലും ശ്രദ്ധിക്കുന്ന കക്ഷി സി.പി.എമ്മാണ്.
സി.പി.എമം ​ജനപക്ഷ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എതിര്‍ക്കുന്ന(വികസന വിരൊധികളെന്ന് വിളിച്ചു കൂവുന്നവര്‍ -കേരള ത്തിലെ ഒട്ടുമിക്ക കാര്യങ്ങ്ളും)വര്‍ ആ സി.പി.എം തന്നെ വികസന കാര്യങ്ങള്‍ നടത്തുമ്പൊള്‍ മറ്റരേക്കാളും വലിയ ജനപക്ഷ രാഷ്ട്രീയ ക്കാരായി ചാനലിലിരുന്ന് പ്രസംഗിക്കുകയും ചെയ്യും
ഏതൊരു വ്യക്തിയും പൂര്‍ണ്ണ മായി ശരിയല്ലാത്ത്ത് പോലെ ഏതൊരു പാര്‍ട്ടിയും പൂര്‍ണ്ണമായി ശരിയല്ല.
ഒരു കാലത്ത് കേരളത്തിലെ ഇന്റലക്ച്വല്‍ ബ്രയിന്‍ കമ്യൂണിസ്റ്റുകാര്‍ തന്നെ
ആയിരുന്നു. ജാതിയേയൊ മതത്തെയോ കൂട്ടു പിടിക്കാതെഒരു പാടുകാലം കേരളം ഭരിച്ചത് കമ്യൂണിസ്റ്റുകള്‍ തന്നെയാണ്. അന്ചു പ്രസ്താവന നടത്തുമ്പോള്‍ നാലും വര്‍ഗീയ വിഷം ചീറ്റുന്ന ബി.ജെ.പി യൊ എന്നും തമ്മിലടി (ഇപ്പൊ സി.പി.എമ്മും) മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസ്സൊ കേരള നവോത്ഥാനതിന്റെ കാവലാളാണെന്ന് അവര്‍ തന്നെ അവകാശപ്പെടുമെന്ന് തോന്നുന്നില്ല.
കണ്ണുരിലെ സി.പി.എമ്മിന്റെ കാടന്‍ രാഷ്ട്രീയം കണ്ട് എല്ലാ സി.പി.എമ്മും അതു പോലെ യാണെന്ന് കരുതരുത്. കണ്ണുരിലെ ഒട്ടുമിക്ക രാഷ്ട്രീയക്കാരുമ്( പിണറായി,കൊടിയേരി,ഇ.പി.ജയരാജന്‍,സുധാകരന്‍,....) വന്യമായ രാഷ്ട്രീയക്കാരാണ്

ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഒരു പാര്‍ട്ടിയിലും അന്ധമായി വിശ്വസിക്കാതെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും ശരികളെ അംഗീകരിക്കുകയും ചെയ്യുക

2008, ഒക്‌ടോബർ 6, തിങ്കളാഴ്‌ച

ഇന്ത്യയിലെ മികച്ച ഐ.ടി സിറ്റികള്‍

ലോകത്തിലെ മികച്ച 8 ഔട്ട്സോഴ്സിങ് സിറ്റികളില്‍ ആറും ഇന്ത്യന്‍ നഗരങ്ങള്‍.ബാംഗ്ലൂര്‍,ചെന്നൈ,ദില്ലി,ഹൈദരബാദ്,പൂനെ,മുംബൈ എന്നീ നഗരങ്ങളാണ്‍ ഈ ലിസ്റ്റില്‍ ഇടം പിടിച്ച മിടുക്കന്‍മാര്‍.നമ്മുടെ തിരുവനന്തപുരവും കൊച്ചിയും എന്നാണ്. ഈലിസ്റ്റില്‍ ഉള്‍പ്പെടുക, ഇവിടെ നമുക്കിടയില്‍ വീണ്ടൂം വിവാദത്തിലാണ്‍ സ്മാര്‍ട്ട് സിറ്റി, പുതിയ സെസ്സ് നിയമത്തില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നത്. നമ്മുക്ക് ഒരോ വിഷയവും ഗ്രൂപ്പു കളിക്കും രാഷ്ട്രീയ വിവാദത്തിനും വേണ്ടി ഉഴിഞ്ഞിടാനേ താത്പര്യമുള്ളൂ

വെളിവില്ലാതെ വെളിയം

ഒറ്റ രാത്രികൊണ്ട് കലാപ കാരി വികസന സഹയാത്രികനായി മാറി. ഇതിന്നു കാരണം പിണറായി അങ്കിളിന്റെ കണ്ണുരുട്ടലാണെന്ന് തലയില്‍ ആള്‍ താമസമുള്ള ആര്ക്കും മനസ്സിലാവും.ഇ.എം.എസിന്റെയോ പി.ജി യുടേയൊ സൈദ്ധാന്തിക ബൌദ്ധിക അടിത്തറ വെളിയത്തിനില്ലെന്ന് മാര്‍കിസ്റ്റുകാരുടെ ആരോപണം വെളിയം പണ്ടേ തെളിയിച്ചതാണ്
പിന്‍-വിളി: സുധാകരന്‍ മാമ്മനും പറ്റി ഒരു തെറ്റ്,സാധാരണ എല്ലാ വീഴ്ചകളിലും പിടിച്ചു നില്‍ക്കാറുള്ള സുധാകര്‍ജിയും ബേബിയുടെ സ്വന്തം കമ്മിറ്റിക്ക് മുന്പില്‍ അടിതെറ്റി....

2008, ഒക്‌ടോബർ 5, ഞായറാഴ്‌ച

ഒറീസ്സ-ക്രിസ്ത്യന്- സംഘ് പരിവാര്‍-കമ്മ്യുണിസം.

* കഴിഞ്ഞ ഒരു മാസത്തൊളമായി ഒറീസ്സയില്‍ മിഷനറിമാര്‍ ക്രൂര പീഢനങ്ങള്‍ ഏട്ടു വാങ്ങി കൊണ്ടീരികുകയാണ്.ഏത് പ്രവര്‍ത്തിയുടെ പേരിലായലും ഇത്രത്തോളം ക്രൂരത പാടില്ല.പണ്ട് കല്യാണ്‍ സിങിന്റെ സര്‍ക്കാര്‍ ചെയ്ത അതെ ഭാവത്തിലാണ്‍ പട്നായിക്കിന്റെ സര്‍ക്കരുമ്.
* അവിടെ പീഢനങള്‍ നടന്നു കൊണ്ടീരിക്കുമ്പൊള്‍ ഇവിടെ ഒരു മേശക്ക് ചുറ്റുമാണ്‍ വേട്ടക്കാരും ഇരകളും(ശൈലി എന്റെ തല്ല , മറ്റു പലരോടും കടപ്പാട്).അതു കഴിഞ് പിണറായിയെ തെറി വിളിക്കാന്‍ ഇരുവരുമ്.(സഭക്കാര്‍ സി.പി.എമ്മിനെയുമ്. ഭ ജ പ ക്കാര്‍ പിണറായിയെയുമ്). ഇതു കാണുമ്പൊള്‍ തൊന്നുന്നത് പിണറായി സഖാവിനൊട് സഹതാപമാണ്.
* ഇവിടുത്തെ സഭാനേതാക്കള്‍ അനാവശ്യമായി സംഘ് പരിവാറിന്നെ വലുതാക്കുന്നതാണ്‍ എന്നും, കേരളതിലെ ഹിന്ദു സമൂഹത്തെ സംഘ് ഒരിക്കലും പ്രതിനിധാനം ചെയ്യുന്നില്ല
* മാണിസാര്‍ കുറേക്കാലം ബി.ജെ.പി യെ അവിഹിത മായി പിന്തുണക്കുമ്പൊഴും പിന്നെ പി.സി .തോമസ് ബി.ജെ.പി യുടെ സഖ്യ കക്ഷിയായപ്പൊഴും ചില താത്കാലിക താല്‍ പര്യങ്ങള്ക്ക് വെണ്ടി കുഞ്ഞാടുകളെ ക്കൊണ്ട് വോട്ടുചെയ്യിപ്പിച്ച ഇടയന്‍മാര്ക്ക് എന്തു പറയാനുണ്ട്?

പിന്‍വിളി.ലൊകാവസാനം കഴിഞ്ഞ് സ്വര്‍ഗ്ഗത്തില്‍ പോയാല്‍ അവിടെ ബുഷിനേയും പിണറായിയീയും കാണാം തീര്‍ച.. ലൊകത്തിലുളള്‍ സകല പ്രശ്നങ്ങള്ക്കും ബുഷിനേയും കേരളത്തിലെ പ്രശ്നങള്‍ക്ക് പിണറായിയെയും മലയാളി കുറ്റം പറഞ്ഞ് പറഞ്ഞ് ദൈവം അവരുടെ കുറ്റമെല്ലാം മലയാളികള്‍ക്ക് വീതിചു കൊടുത്താല്( നാം ഒരാളെ തെറി പറഞ്ഞാല്‍ അവരുടെ ഒരു കുറ്റം നമ്മുടെ അക്കൌണ്ടീല്‍ വരവു ചേര്‍ക്കുമെന്ന് ഇസ്ലാമിക കണ്‍സെപ്റ്റ് കൂട്ടിവായിക്കുക) അവര്‍ രന്ടുപേരും സ്വര്‍ഗതിലെതും തീര്‍ച്ച