അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി മൂര്‍ചിച്ചപ്പോള്‍ അതിന്റെ കാരണം വിശദമാക്കാന്‍ പല വിദഗ്ദന്‍ മാരും രംഗത്തു വന്നു. ഇതില്‍ ഏറ്റവും സന്തോഷിക്കുകയും ഓഹരിവിപണിയെ കുറിച്ച് ഭീതി വര്‍ദ്ധിപ്പിക്കുന്ന വാര്‍ത്തകള്‍ കൊണ്ട് ഒരാഴ്ച ആഘോഷിക്കുകയും ചെയ്തത് കൈരളി റ്റി.വി. യാണ്.മുതലാളിത്തതിന്റെ പരാജയം എന്ന ബാനറില്‍ എല്ലാ വാര്‍ത്തകള്‍കൊപ്പവും എന്തെങ്കിലും ചേര്‍ത്ത് കാണികള്‍ക്ക് വിളമ്പിയിരുന്നു. എന്നാല്‍ പതിനെട്ടു വര്‍ഷങ്ങള്‍ക്ക് മുന്പ് ലോകത്തിലെ പ്രമുഖ കമ്മ്യുണിസ്റ്റ് സാമ്പതിക ശക്തികള്‍ തകര്‍ന്നതും ഇന്നുള്ള മ്ര്ത കമ്യുണിസ്റ്റ് (ക്യൂബ,വടക്കന്‍ കൊറിയ പോലുള്ള) രാജ്യങ്ങളെ കണ്ടാല്‍ കമ്യൂണിസമാണ്‍ ബദല്‍ എന്ന് ബുദ്ധിയുള്ള ആരും പറയില്ല.
പിന്നീട് വന്നത് ഹമാസിന്റെ പത്രക്കുറിപ്പാണ്. അമേരിക്കയുടെ ദുഷ് ചെയ്തികള്‍ കോണ്ട് ദൈവം കൊടുത്ത ശിക്ഷയാണെന്ന്....കിടക്കട്ടെ ദൈവത്തിനിട്ട്...
പിന്നെ ക്രിസ്ത്യന്‍ പത്രമായ സത്യദീപ ത്തിന്റെ അഭിപ്രായം" സാമ്പത്തിക മേഖലയില്‍ നിന്ന് ആത്മീയതയെ മാറ്റിയതാണ്‍ പ്രശ്നങ്ങള്‍ക്ക് കാരണം ".തകരാത്ത സമയങ്ങളില്‍ അവിടെ ബിസിനസ്സ് ചെയ്തത് പാതിരിമാരല്ലല്ലോ...........
ജീവിക്കാന്‍ വേണ്ടിയുള്ള ഓട്ടമല്ലേ, ഓരോരുത്തരും അവനന്റെ ഇഷ്ടം പോലെ കാര്യങ്ങള്‍ നോക്കി കാണുന്നു.
മറുപടിഇല്ലാതാക്കൂ