2008, ഒക്‌ടോബർ 15, ബുധനാഴ്‌ച

നമുക്കു വേണം ഒരു നല്ല രാഷ്ട്രീയ ബോധം

രാഷ്ട്രീയം(കക്ഷി രാഷ്ട്രീയ മല്ല) എന്നും രണ്ടു വഴിയിലാണ്.വികസന രാഷ്ട്രീയവും ജനപക്ഷ രാഷ്ട്രീയവും. ഏത് പ്രശ്നത്തിലും ഇത് തമ്മിലുള്ള ഏറ്റുമുട്ടല്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുമ്.സി.പി.എം ഒട്ടുമിക്ക വിഷയങ്ങലിലും ജനപക്ഷ രാഷ്ട്രീയത്തിലാണ്.
ഇന്ന് ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികളില്‍ സമൂഹത്തിന്റെ താഴെ കിടയിലുള്ള വരെ കുറച്ചെങ്കിലും ശ്രദ്ധിക്കുന്ന കക്ഷി സി.പി.എമ്മാണ്.
സി.പി.എമം ​ജനപക്ഷ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എതിര്‍ക്കുന്ന(വികസന വിരൊധികളെന്ന് വിളിച്ചു കൂവുന്നവര്‍ -കേരള ത്തിലെ ഒട്ടുമിക്ക കാര്യങ്ങ്ളും)വര്‍ ആ സി.പി.എം തന്നെ വികസന കാര്യങ്ങള്‍ നടത്തുമ്പൊള്‍ മറ്റരേക്കാളും വലിയ ജനപക്ഷ രാഷ്ട്രീയ ക്കാരായി ചാനലിലിരുന്ന് പ്രസംഗിക്കുകയും ചെയ്യും
ഏതൊരു വ്യക്തിയും പൂര്‍ണ്ണ മായി ശരിയല്ലാത്ത്ത് പോലെ ഏതൊരു പാര്‍ട്ടിയും പൂര്‍ണ്ണമായി ശരിയല്ല.
ഒരു കാലത്ത് കേരളത്തിലെ ഇന്റലക്ച്വല്‍ ബ്രയിന്‍ കമ്യൂണിസ്റ്റുകാര്‍ തന്നെ
ആയിരുന്നു. ജാതിയേയൊ മതത്തെയോ കൂട്ടു പിടിക്കാതെഒരു പാടുകാലം കേരളം ഭരിച്ചത് കമ്യൂണിസ്റ്റുകള്‍ തന്നെയാണ്. അന്ചു പ്രസ്താവന നടത്തുമ്പോള്‍ നാലും വര്‍ഗീയ വിഷം ചീറ്റുന്ന ബി.ജെ.പി യൊ എന്നും തമ്മിലടി (ഇപ്പൊ സി.പി.എമ്മും) മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസ്സൊ കേരള നവോത്ഥാനതിന്റെ കാവലാളാണെന്ന് അവര്‍ തന്നെ അവകാശപ്പെടുമെന്ന് തോന്നുന്നില്ല.
കണ്ണുരിലെ സി.പി.എമ്മിന്റെ കാടന്‍ രാഷ്ട്രീയം കണ്ട് എല്ലാ സി.പി.എമ്മും അതു പോലെ യാണെന്ന് കരുതരുത്. കണ്ണുരിലെ ഒട്ടുമിക്ക രാഷ്ട്രീയക്കാരുമ്( പിണറായി,കൊടിയേരി,ഇ.പി.ജയരാജന്‍,സുധാകരന്‍,....) വന്യമായ രാഷ്ട്രീയക്കാരാണ്

ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഒരു പാര്‍ട്ടിയിലും അന്ധമായി വിശ്വസിക്കാതെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും ശരികളെ അംഗീകരിക്കുകയും ചെയ്യുക

1 അഭിപ്രായം:

  1. സി.പി.എമ്മിന്റെ ജനാധിപത്യ വിരുദ്ധതയാണ്‍ ഏറ്റവും എതിര്‍ക്കപ്പെടേണ്ടത്,ആശയ പരമായി വിയോജിക്കുന്നവര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്രമുണ്ടെന്ന കാര്യം അവര്‍ വിസ്മരിച്ചു പോകുന്നു. സി.പി.എമ്മിന്ന് ഭൂരിപക്ഷമുള്ള മേഖലകളില്‍ അവര്‍ മറ്റു കക്ഷികളോട് കാണിക്കുന്ന അസഹിഷ്ണുത,പാര്‍ട്ടി വിട്ടു പോകുന്നവരോടുള്ള അസഹിഷ്ണുതകള്‍ കുപ്രസിദ്ധമാണ്

    മറുപടിഇല്ലാതാക്കൂ