2008, ഒക്‌ടോബർ 21, ചൊവ്വാഴ്ച

മെട്രോ വാര്‍ത്ത :വെറുക്കപ്പെട്ടവന്റെ പത്രം??

അങ്ങിനെ വെറുക്കപ്പെട്ടവന്റെ പത്രം പുറത്തിറങ്ങി.ഫാരിസ് അബൂബക്കര്‍ എന്ന് അത്ഭുത കുമാരന്റെ പത്രം പുറത്തുവന്നു.ചാനലുകളില്‍ പീപ്പിള്‍ മാത്രമേ ഇതിന്ന് കാര്യമായി പ്രാധാന്യം നല്‍കിയുള്ളൂ.(അവിടെ നമുക്കൊരു പിണറായി സിന്ഡിക്കേറ്റ് കാണാം).
പത്രത്തിന്റെ ഇന്റെര്നെറ്റ് എഡിഷനില്‍ ഫാരിസ് തന്നെ പറയുന്നത് തന്റെ പത്രം അചുതാനന്ദന്ന് എതിരെല്ലെന്നാണ്.. എങ്കിലും പ്രസ്ഥാനങളേക്കാള്‍ മുകളില്‍ വളരുന്ന വ്യക്തികള്‍ ക്കെതിരെയാണെന്ന് ഒരു സൂച്ന നല്കുന്നു.(എന്തു പറഞ്ഞാലും ഞമ്മള്‍ വി.എസ്സിനെതിരെ യാണേ....)
ഫാരിസ് ദീപികയില്‍ ഉണ്ടായിരുന്ന സമയത്ത് നടത്തിയ കാര്യങ്ങള്‍ ഇനി അതേ പോലെ പുതിയ പത്രത്തിലും കാണുമായിരിക്കുമ്.
ഇത്തരം പത്രങ്ങള്‍ക്ക് (?) ഉള്ള സ്പേസിനെ പറ്റി ഫാരിസ് വാതോരതെ പറയുന്നുണ്ടെങ്കിലും ഫാരിസിന്റെ പത്രത്തിന്ന് എവിടെയാ സ്പേസെന്ന്‌ ആര്ക്കും മനസ്സിലാവില്ല. കാത്തിരുന്നു കാണാം എവിടെ വരെ ഇതെത്തുമെന്ന്?
ഇത്രയധികം പത്രങ്ങള്‍ ഇറങ്ങുന്നു വെങ്കിലും തികഞ്ഞ സ്വതന്ത്ര - നിഷ്പക്ഷ പത്രങ്ങള്‍ മലയാളത്തിലില്ലെന്നു തന്നെ പറയാം. വായനക്കാര്‍ മാത്റു ഭൂമിയെ ചൂണ്ടിക്കാട്ടുമെങ്കിലും അത് നിഷ്പക്ഷ മാണെന്ന് എനിക്കഭിപ്രായമില്ല. ഒരൊ സമയം ഭരിക്കുന്ന കക്ഷികളോറ്റും സവര്‍ണതയോടും മാത്രുഭൂമിക്കുള്ള മമത പ്രസിദ്ധമാണല്ലോ
http://www.metrovaartha.com/2008/10/20132552/metro-vaartha-launched.html

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ