11:00 ഒരച്‌ഛന്‍ മകന്‍ വേണ്ടി സഹിച്ച ത്യാഗങ്ങള്‍(സീരിയല്) 12:00 പെങ്ങളുടെ വിലാപം(കണ്ണീര്‍ സീരിയല്‍
2008, ഡിസംബർ 26, വെള്ളിയാഴ്‌ച
മുരളിയുടെ ചാനല്‍
കേരളത്തിലെ ചാനല്‍ ലോകത്തിലേക്ക് പുതിയൊരു അതിഥി കൂടി.എന്‍.സി.പി സംസ്ഥാന പ്രസിഡണ്ട് കെ.മുരളീധരന്റെ നേത്‌ര്ത്വത്തിലാണ്‍ പുതിയ ചാനല്‍ വരുന്നത്. മറ്റുചാനലുകളില്‍ തനിക്ക് വേണ്ടത്ര പ്രാധാന്യം കിട്ടുന്നില്ലെന്ന് കരുതിയായിരിക്കും ഒരു പുതിയ ചാനലുമായി അദ്ധേഹം വരുന്നത്. പുതിയ ചാനലുകള്‍ ഉണ്ടാവട്ടെ, അതിന്റെ സാമ്പത്തിക ലാഭനഷ്ടങ്ങള്‍ സാധാരണ ക്കാരെ ബാധിക്കുന്ന ഒരു കാര്യമല്ലല്ലൊ, അതിനാല്‍ പുതുതായി വരുന്ന ചാനലുകളിലൂടെ പല വീക്ഷണ കോണിലൂടെയുള്ള വാര്‍ത്തകള്‍ വരട്ടെ പിന്‍വിളി: പ്രോഗ്രാം ഗൈഡ്: 8:00 ഗ്രൂപ്പ് കളി-റിയാലിറ്റി ഷോ 9:00 കുതികാല്‍ വെട്ട് 10:00 മുണ്ടുരിയല്‍
2008, ഡിസംബർ 20, ശനിയാഴ്‌ച
തിരഞ്ഞെടുപ്പിന്ന് കോട്ട് തുന്നുന്ന ടോം വടക്കന്‍
ഏതോ ഒരു സുപ്രഭാതത്തില്‍ ഡെല്‍ഹിയില്‍ പൊട്ടിമുളച്ച ഒരു സ്വയംഭൂ വാണ്‍ നമ്മുടെ വടക്കന്‍.നേരേ ചൊവ്വേ മലയാളം പറയാന്‍ പോലുമറിയാതെ ടി.വി ചാനലില്‍ പ്രകടനം നടത്തുന്ന വിദ്വാന്‍ അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് ഉറപ്പിക്കാനുള്ള തിരക്കിലാണ്. ആശ്രിത വല്‍സല യായ മാഡം കനിയുമെന്ന് തന്നെ യാണ്‍ വഴിപോക്കന്‍ കരുതുന്നത്.
തിരഞ്ഞെടുപ്പിലേക്ക് വേണ്ടി വടക്കന്‍ സാര്‍ വെബ്സൈറ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.നമ്മുടെ ഹിലാരി ആന്റിയുടേയും ഒബാമ അണ്ണന്റെയും വെബ്സൈറ്റിന്റെ മാത്‌ര്‍കയില്‍ ഒന്നു തയ്യാറാക്കുന്നു.(http://www.tomvadakkan.org/)
ഒബാമ അണ്ണന്‍ ഇന്റെര്‍നെറ്റ് ഉപയോഗിച്ചാണ്(??) തിരഞ്ഞെടുപ്പില്‍ വിജയിച്ചെന്ന് കേട്ടയുടന്‍ അദ്വാനി വല്യപ്പന്‍ ചാടിപ്പുറപ്പെട്ട് അതുപോലെ എനിക്കുമൊരു വെബ്സൈറ്റ് വേണമെന്ന് വലിയ വായില്‍ നിലവിളിച്ചെന്ന് പിന്നാമ്പുറത്തില്‍ നിന്ന് കേട്ടിരുന്നു. പിന്നിട് ഊര്‍ജ്ജിത് വര്‍ഗ്ഗീയ വത്കരണ കാമ്പയിനിന്റെ തിരക്കില്‍ വെബ് മറന്നു പോയെന്ന് തോന്നുന്നു.
നമ്മള്‍ പറഞ്ഞു വന്നത് വടക്കനെ കുറിച്ചാണ്, ഇതു പോലെ ഒരു ഗ്ലാമര്‍ താരം യൂത്ത് കോണ്‍ഗ്രസ്സിനുമുണ്ട്
ആ പെണ്‍കൊച്ചിനൊക്കെ എന്ത് പ്രവര്‍ത്തന പാരമ്പര്യമാണ്‍ പറയാനുള്ളത്?,കോണ്ഗ്രസ്സിന്റെ യൂത്ത് ബ്രിഗേഡ്(രാജീവ് ഗാന്ധിയുടെ മകന്‍ രാഹുല്,പൈലറ്റിന്റെ മകന്‍ സചിന്, സിന്ധ്യയുടെ മകന്‍, നവീന്‍ ജിണ്ടാല്...) ഇല്‍ ഒട്ടുമിക്ക പേരും അവരുടെ അഛ്ന്റെ യൊ മറ്റോ പേരില്‍ ഉയര്‍ന്നു വന്നവരാണ്.കോണ്ഗ്രസ്സിന്റെ പുതിയ തലമുറ മുഴുവന്‍ ഇങ്ങനെ സ്ഥാനം പാരമ്പര്യമായി കിട്ടിയതാണ്. കോണ്ഗ്രസ്സ് സ്ഥാനമാനങ്ങള്‍ കുടുംബങ്ങള്‍ക്ക് പതിച്ചു നല്കുകയാണെങ്കില്‍ പുതിയ ഒബാമ മാര്‍ (പുതിയൊരു രാഷ്ട്രീയ ദിശാബോധവും...) ഒരിക്കലും ഇന്ത്യയില്‍ ഉയര്‍ന്നു വരില്ല.അത് ജനാധിപത്യത്തെ ക്രൂരമായി തൂക്കിലേറ്റലാവും
പിന്‍വിളി:എന്റെ ദൈവമെ ഇനി എന്തൊക്കെ കാണണം, യൂറ്റ്യുബില്‍ (ടോം) വടക്കന്‍ ചാനല്‍, ഫേസ്ബുക്ക് ,ഓര്‍ക്കുട്ട്,മൈസ്പേസ് തുടങ്ങിയവയില്‍ കമ്യൂണിറ്റികള്,ഫ്ലിക്കറില്‍ ടോം വടക്കന്റെ ഇരിന്നും നിന്നും കിടന്നുമുള്ള പോസുകള്‍ ,വെബ്സൈറ്റില്‍ ഒരു മെയിലിങ് ലിസ്റ്റ് അതില്‍ വടക്കന്റെ (വെടക്ക്)മലയാളത്തില്‍ വടക്കന്റെ പ്രസ്താവനകള്‍, മൊബെയിലില്‍ വടക്കന്‍ മെസ്സ്ജ് അപ്ഡേറ്റ്,വടക്കന്റെ പുസ്തകങ്ങളുമ്(!!!) ടി ഷര്‍ട്ടുകളും എമ്ബ്ലം പതിച്ച് മഗ്ഗുകളും വില്‍ക്കാന്‍ ഒരു ഓണ്‍ലെയിന്‍ ഷോപ്പ്
എന്റെ ദൈവമേ അടുത്ത തിരഞ്ഞെടുപ്പു വേണ്ടേയ്, ഇപ്പൊ ഭരിക്കുന്ന കാലന്‍മാരൊക്കെ ഇനിയും ഭരിച്ചോട്ടെ

ലേബലുകള്‍:
ഇന്ത്യ,
കേരളം,
മീഡിയ,
രാഷ്ട്രീയം,
വടക്കന്‍
2008, നവംബർ 17, തിങ്കളാഴ്‌ച
ഇന്‍ഫിയും എസ്.ബി.ഐ യും വഴികാട്ടുന്നു.
സാമ്പത്തിക മാന്ദ്യത്തിന്റെ തണല്‍ പിടിച്ചു ചില കമ്പനികള്‍ ജീവനക്കാരെ കൂട്ട മായി പിരിച്ചുവിട്ടുകൊണ്ടിരിക്കുമ്പോള്‍ ഇന്‍ഫിയും എസ്.ബി.ഐ യും സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി യുടെ പുതിയ മുഖം വരച്ചു ചേര്‍ക്കുന്നു.ഇന്‍ഫി 25000 പേരെയും എസ്.ബി.ഐ 20000 പേരേയും ഈ വര്‍ഷം പുതുതായി ജോലിക്കെടുക്കുന്നു.ഇന്‍ഫി ഈ വര്‍ഷം ആരേയും പിരിച്ചു വിടില്ലെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു
2008, നവംബർ 7, വെള്ളിയാഴ്‌ച
മുകുന്ദനെന്ന ആസ്ഥാന സാഹിത്യകാരന്‍
പണ്ടുകാലത്ത് രാജാക്കന്മാര്‍ക്ക് ആസ്ഥാന കവികളുണ്ടായിരുന്നു.കിട്ടുന്ന കാശിനും പദവിക്കും നന്ദി കാണിച്ചുകൊണ്ട് കൂലിയെഴുത്ത് എഴുതുന്ന സാഹിത്യകാരന്‍മാര്‍.ഇപ്പോഴത്തെ മുകുന്ദന്റെ വാചക മേള കാണുന്നവര്‍ മുകുന്ദന്ന് അവരുടെ യത്രയും സ്ഥാനം വകവച്ചു കൊടുക്കുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
തന്നെ സാഹിത്യ അക്കാദമി സ്ഥാനത്തിരുത്തിയതിന്ന് നന്ദിയായി ബേബിയേയും ഗ്രൂപ്പ് നേതാവ് പിണറായിയേയും വാനോളം പുകഴ്ത്തിക്കോണ്ടിരിക്കുകയാണ്‍ നമ്മുടെ സാഹിത്യ ശ്രേഷ്ഠന്‍.ഇനി മുണ്ടശ്ശേരിയേക്കാള്‍ നല്ല വിദ്യാഭ്യാസ മന്ത്രിയാണ്‍ ബേബി സഖാവെന്ന് സാഹിത്യ കാരന്‍ പറഞ്ഞുകളയുമോ എന്നാണ്‍ ഭയം.
വി.എസ്. പഴയ തലമുറയുടെ ആളാണ്‍ എന്ന് മാത്രം പറഞ്ഞു വെച്ചാല്‍ ഇത്രയും വിവാദമാവില്ലായിരുന്നു. കണ്ണൂരിലെ ഗുണ്ടാസഖാവിന്ന് സംഘടനക്ക് (പാര്‍ട്ടി ക്ക്) പുറത്ത് എത്ര ജനസമ്മിതി യുണ്ടെന്ന് ആലോചിക്കുന്നത് നന്നയിരിക്കും. അടിച്ചൊതുക്കിയും ഗുണ്ടാ വേലകള്‍ ഉപയോഗിച്ച് പാര്‍ട്ടി പിടിച്ചെടുത്ത് ഒരു പുതിയ സ്റ്റാലിനായി കേരളം കണ്ട വലിയൊരു അഴിമതി ക്കഥയിലെ സംശയിക്കുന്ന വ്യക്തിയെ തന്നെ വേണായിരുന്നൊ പുതിയ മിശിഹ യായി വാഴിക്കാന്

2008, നവംബർ 1, ശനിയാഴ്‌ച
ഐ.ടി. കമ്പനികളിലെ പിരിച്ചു വിടല്‍, ഗവ: നിയന്ത്രണം അത്യാവശ്യം

സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ ഒട്ടു മിക്ക ഐ.ടി. കമ്പനികളിലും പ്രഫഷണലുകള്‍ പിരിച്ചു വിടലിന്റെ പാതയിലാണ്.ഡെമൊക്ലിസ്സിന്റെ വാളു പോലെ തലക്കു മുകളില്‍ പിരിച്ചു വിടല്‍ നോട്ടീസുകള്‍ കാതു നില്‍ക്കുന്നു.
ഇത്തരം കമ്പനികള്‍ക്ക് വരുമാനത്തില്‍ ഇടിവുണ്ടെങ്കിലും ഒട്ടുമിക്ക കമ്പനികളും നഷ്ടത്തിലല്ല പ്രവര്‍ത്തിക്കുന്നത്.രൂപയുടെ വിലയിടിഞ്ഞതിനാല്‍ കോടുക്കേണ്ട സാലറിയുടെ അളവു കുറഞ്ഞിട്ട്റ്റുണ്ട്, കൂടാതെ സാലറി കുറച് കുറക്കുകയും ആവാം. 3 ലക്ഷം സാലറി കൊടുക്കേണ്ട പോസ്റ്റുകളില്‍ അരലക്ഷമാണ്‍ മാക്സിമം സാലറി കൊടുക്കുന്നത്.
കഴിഞ്ഞ മാസം വരെ കമ്പനികള്‍ വന്‍ ലാഭം നേടിയത് ഈ പ്രഫഷണലുകളെ ഉപയോഗിച്ചാണ്. കമ്പനികള്‍ക്ക് വന്‍ ലാഭമുണ്ടാകുമ്പോള്‍ പൊതുവെ പ്രഫഷണലുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാറില്ല. അപ്പോള്‍ ലാഭത്തില്‍ കുറച്ചു കുറവുണ്ടാകുമ്പോള്‍ പ്രഫഷണലുകളെ പിരിച്ചു വിടുന്നതിന്ന് ന്യായീകരണമില്ല
കൂടാതെ സര്‍ക്കാരിന്റെ ഒരു പാടു ആനുകൂല്യങ്ങള്‍ ഇത്തരം കമ്പനികള്‍ പറ്റുന്നുണ്ട്. ഉദാഹരണ മായി സ്ഥലത്തിന്റെ വില, ...., അതിനാല്‍ സര്‍ക്കാറിന്ന് ഇതില്‍ ഇടപെടാന്‍ അവകാശമുണ്ട്.
അതിന്ന് പുറമേ കമ്പനികള്‍ക്ക് ഒരു സോഷ്യല്‍ റെസ്പോന്സിബിലിറ്റി യുണ്ട്, ഇവര്‍ നിങ്ങളെ( സി.ഇ.ഒ മാരെയും ടോപ് മാനേജ് മെന്റിനെയും) പോലെ മനുഷ്യജീവികളാണ്.
തങ്ങളുറ്റെ ശമ്പളത്തിന്റെ മൂന്നിലൊന്നു വരെ ടാക്സ് കോടുത്ത വരാണ്‍ ഒട്ടുമിക്ക പേരും. അതു കൊണ്ട് ഇത് പരിഹരിക്കാനുള്ള ഉത്തരവാദിത്തമുണ്ട്.
പിന്‍വിളി:ഒരു രസകര(!!!) മായ കത്ത് ഇതിനോടൊപ്പം പോസ്റ്റുന്നു. ഇ-മെയില്‍ ആയി വന്നതാണ്‍. ഇതിന്റെ രചയിതാവിന്ന് ഹാറ്റ്സ് ഓഫ്
2008, ഒക്‌ടോബർ 30, വ്യാഴാഴ്‌ച
ഇതെന്താ ഇന്ത്യക്കാരൊക്കെ ഇങ്ങനെ
ഉത്തരേന്ത്യനെന്നും മറാഠിയെന്നും പറഞ്ഞു പരസ്പരം തല്ലുന്നവര്‍, മതത്തിന്റെ പേരില്‍ കലഹിക്കുന്നവര്‍ വിഘടന വാദത്തിന്ന് വേണ്ടി ചാവേറാവുന്നവര്‍ രാഷ്ട്രീയ വൈരത്തിന്നു വേണ്ടി ക്രൂരമായി കശാപ്പു ചെയ്യുന്നവര്‍ ഇന്ത്യ യെന്താ നാരഭോജി കളുടെ താവളമാണൊ?
സ്വാത ന്ത്രാനന്തര കാലം മുതല്‍ നാം ഇന്ത്യയെ വെട്ടിമുറിച്ചു കൊണ്ടിരിക്കുക്കയാണ്‍ ഭൂമിശാസ്ത്രപരമായും മറ്റു തലങ്ങളിലും നാമിന്ന് ഇന്ത്യയെ എങിനെ തകര്‍ക്കാം എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര സമര കാലത്തു നമുക്കുണ്ടായിരുന്ന ഇന്ത്യയെന്ന ബോധമിന്ന് നഷ്ട്പെട്ടിരുക്കുന്നൊ എന്ന് സംശയം
വര്‍ഗീയത,ഭീകരവാദം,മണ്ണിന്റെ മക്കള്‍ വാദം,വിഘടന വാദം ഇവ അരങ്ങു തകര്‍ക്കുകയാണ്‍ ഇന്ത്യയില്‍.
ഇവിടെ ഒരുപാടു സംഘടനകള്‍ നിര്‍ബാധം പ്രവര്‍ത്തിക്കുകയാണ്,എന്‍.ഡി.എഫ്, സിമി,വി.എച്.പി., ബജ്രങ്ദള്‍ ,എം.എന്‍എസ്,ഉള്‍ഫ ...
പുതിയ ഒരോ സംഘടനകള്‍ വളര്‍ന്ന് വരികയാണ്, ഇന്ത്യ തളര്‍ന്ന് കൊണ്ടിരിക്കുകയുമ്

ഭീകരവാദം,
മണ്ണിന്റെ മക്കള്‍ വാദം,
വര്‍ഗീയത,
വിഘടന വാദം
2008, ഒക്‌ടോബർ 26, ഞായറാഴ്‌ച
സാമ്പത്തിക പ്രതിസന്ധി യും പ്രത്യയ ശാസ്ത്ര വക്താക്കളും
അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി മൂര്‍ചിച്ചപ്പോള്‍ അതിന്റെ കാരണം വിശദമാക്കാന്‍ പല വിദഗ്ദന്‍ മാരും രംഗത്തു വന്നു. ഇതില്‍ ഏറ്റവും സന്തോഷിക്കുകയും ഓഹരിവിപണിയെ കുറിച്ച് ഭീതി വര്‍ദ്ധിപ്പിക്കുന്ന വാര്‍ത്തകള്‍ കൊണ്ട് ഒരാഴ്ച ആഘോഷിക്കുകയും ചെയ്തത് കൈരളി റ്റി.വി. യാണ്.മുതലാളിത്തതിന്റെ പരാജയം എന്ന ബാനറില്‍ എല്ലാ വാര്‍ത്തകള്‍കൊപ്പവും എന്തെങ്കിലും ചേര്‍ത്ത് കാണികള്‍ക്ക് വിളമ്പിയിരുന്നു. എന്നാല്‍ പതിനെട്ടു വര്‍ഷങ്ങള്‍ക്ക് മുന്പ് ലോകത്തിലെ പ്രമുഖ കമ്മ്യുണിസ്റ്റ് സാമ്പതിക ശക്തികള്‍ തകര്‍ന്നതും ഇന്നുള്ള മ്ര്ത കമ്യുണിസ്റ്റ് (ക്യൂബ,വടക്കന്‍ കൊറിയ പോലുള്ള) രാജ്യങ്ങളെ കണ്ടാല്‍ കമ്യൂണിസമാണ്‍ ബദല്‍ എന്ന് ബുദ്ധിയുള്ള ആരും പറയില്ല.
പിന്നീട് വന്നത് ഹമാസിന്റെ പത്രക്കുറിപ്പാണ്. അമേരിക്കയുടെ ദുഷ് ചെയ്തികള്‍ കോണ്ട് ദൈവം കൊടുത്ത ശിക്ഷയാണെന്ന്....കിടക്കട്ടെ ദൈവത്തിനിട്ട്...
പിന്നെ ക്രിസ്ത്യന്‍ പത്രമായ സത്യദീപ ത്തിന്റെ അഭിപ്രായം" സാമ്പത്തിക മേഖലയില്‍ നിന്ന് ആത്മീയതയെ മാറ്റിയതാണ്‍ പ്രശ്നങ്ങള്‍ക്ക് കാരണം ".തകരാത്ത സമയങ്ങളില്‍ അവിടെ ബിസിനസ്സ് ചെയ്തത് പാതിരിമാരല്ലല്ലോ...........
വീണ്ടും ഒരു പള്ളിച്ചാനല്‍
ഏത് ഭാഷയില്‍ നോക്കിയാലും പള്ളിച്ചാനലുകളുടെ ബഹളമാണ്. അതിനിടയിലേക്ക് വീണ്ടൂമൊരു പള്ളിച്ചാനല്‍ .പക്ഷേ ഒരു വ്യത്യാസമുള്ളത് ഇത് മുഴുവന്‍ സമയ വാര്‍ത്താ ചാനല്‍ ആണെന്നുള്ള്താണ്. ഇപ്പോള്‍ തന്നെ വലതും ഇടതും കാവി ചാനലുകള്‍ വാര്‍ത്തകള്‍ പ്രോസസ്സു ചെയ്തു വിളമ്പുമ്പൊള്‍ സ്വതന്ത്ര -നിഷ്പക്ഷ വാര്‍ത്ത എന്ന സങ്കല്‍പ്പം തന്നെ അസ്തമിചു പോകുന്ന്.നമുക്ക് കാത്തിരുന്നു കാണാം ക്രിസ്ത്യന്‍ വാര്‍ത്തകള്‍ അല്ല വാര്‍ത്തയുടെ ക്രിസ്ത്യന്‍ വേര്‍ഷന്‍;പിന്‍വിളി: മുസ്ലിം ഹിന്ദു വാര്‍ത്താ ചാനലുകള്‍ നമുക്ക് പ്രതീക്ഷിക്കാം
2008, ഒക്‌ടോബർ 21, ചൊവ്വാഴ്ച
നിങ്ങളുടെ വിലയേറിയ വൊട്ടുകള്‍ സഖാവ് ബാരക്ക് ഒബാമക്ക് ......
ഈ തലക്കെട്ടില്‍ നിങ്ങളുടെ സുഹ്ര്ത്ത് ഒരു ലഘുലേഖ അയചു തന്നാല്‍ ഞെട്ടേണ്ടതില്ല, ഒബാമ ക്ക് വേണ്ടി മലയാളത്തിലും ലഘുലേഖ കളിറങ്ങി(അതും ഒഫീഷ്യലായി)-- ഈ മലയാള ത്തിന്റെ ഒരു കാര്യം......................
ലഘുലേഖ : http://my.barackobama.com/page/content/aapihome ഈ വെബ് പേജില്‍ അവൈലബീള്‍.
ലഘുലേഖ : http://my.barackobama.com/
മെട്രോ വാര്‍ത്ത :വെറുക്കപ്പെട്ടവന്റെ പത്രം??
അങ്ങിനെ വെറുക്കപ്പെട്ടവന്റെ പത്രം പുറത്തിറങ്ങി.ഫാരിസ് അബൂബക്കര്‍ എന്ന് അത്ഭുത കുമാരന്റെ പത്രം പുറത്തുവന്നു.ചാനലുകളില്‍ പീപ്പിള്‍ മാത്രമേ ഇതിന്ന് കാര്യമായി പ്രാധാന്യം നല്‍കിയുള്ളൂ.(അവിടെ നമുക്കൊരു പിണറായി സിന്ഡിക്കേറ്റ് കാണാം).
പത്രത്തിന്റെ ഇന്റെര്നെറ്റ് എഡിഷനില്‍ ഫാരിസ് തന്നെ പറയുന്നത് തന്റെ പത്രം അചുതാനന്ദന്ന് എതിരെല്ലെന്നാണ്.. എങ്കിലും പ്രസ്ഥാനങളേക്കാള്‍ മുകളില്‍ വളരുന്ന വ്യക്തികള്‍ ക്കെതിരെയാണെന്ന് ഒരു സൂച്ന നല്കുന്നു.(എന്തു പറഞ്ഞാലും ഞമ്മള്‍ വി.എസ്സിനെതിരെ യാണേ....)
ഫാരിസ് ദീപികയില്‍ ഉണ്ടായിരുന്ന സമയത്ത് നടത്തിയ കാര്യങ്ങള്‍ ഇനി അതേ പോലെ പുതിയ പത്രത്തിലും കാണുമായിരിക്കുമ്.
ഇത്തരം പത്രങ്ങള്‍ക്ക് (?) ഉള്ള സ്പേസിനെ പറ്റി ഫാരിസ് വാതോരതെ പറയുന്നുണ്ടെങ്കിലും ഫാരിസിന്റെ പത്രത്തിന്ന് എവിടെയാ സ്പേസെന്ന് ആര്ക്കും മനസ്സിലാവില്ല. കാത്തിരുന്നു കാണാം എവിടെ വരെ ഇതെത്തുമെന്ന്?
ഇത്രയധികം പത്രങ്ങള്‍ ഇറങ്ങുന്നു വെങ്കിലും തികഞ്ഞ സ്വതന്ത്ര - നിഷ്പക്ഷ പത്രങ്ങള്‍ മലയാളത്തിലില്ലെന്നു തന്നെ പറയാം. വായനക്കാര്‍ മാത്റു ഭൂമിയെ ചൂണ്ടിക്കാട്ടുമെങ്കിലും അത് നിഷ്പക്ഷ മാണെന്ന് എനിക്കഭിപ്രായമില്ല. ഒരൊ സമയം ഭരിക്കുന്ന കക്ഷികളോറ്റും സവര്‍ണതയോടും മാത്രുഭൂമിക്കുള്ള മമത പ്രസിദ്ധമാണല്ലോ
http://www.metrovaartha.com/2008/10/20132552/metro-vaartha-launched.html

2008, ഒക്‌ടോബർ 16, വ്യാഴാഴ്‌ച
ഇന്ധന വില കുറക്കേണ്ടതല്ലേ?
ലോക കമ്പോളത്തില്‍ എണ്ണക്ക ബാരലിന്ന് 140 $ ആയ കാരണം പറഞ്ഞ ഇന്ത്യയില്‍ എണ്ണക്ക് വിലകൂട്ടിയവര്‍ വില 70 $ ആകുമ്പോള്‍ മൌനത്തിലാണ്.എന്തേ വില കൂട്ടാന്‍ മാത്ര മാണോ ലോക കമ്പോളത്തിനെ കൂട്ടുപിടിക്കുക?
പിന്‍ വിളി:ഗവണ്‍മെന്റുകളുടെ പ്രാഥമിക കര്‍ത്തവ്യം ജനങ്ങളെ ബുദ്ധിമുട്ടിക്കാം എന്നാണ്.
പിന്‍ വിളി:ഗവണ്‍മെന്റുകളുടെ പ്രാഥമിക കര്‍ത്തവ്യം ജനങ്ങളെ ബുദ്ധിമുട്ടിക്കാം എന്നാണ്.
ആര്‍.എസ്.പികള്‍ യോജിക്കുമ്പോള്‍ .....
അവസാനം അവശിഷ്ട ആര്‍എസ്‌പി കളില്‍ ചിലത് യോജിക്കുന്നു.മുഖ്യ ആര്‍എസ്പി യില്‍ തന്നെ വളരെ ശുഷ്കിച്ച് അനുയായികള്‍ മാത്രമുള്ളപ്പോള്‍ മറ്റു പാര്‍ട്ടികളില്‍ അനുയായികളുണ്ടോയെന്ന് ദൈവത്തിന്നറിയാം. ജനങ്ങള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവാത്ത് ആശയങ്ങള്‍ പറഞ്ഞു നടക്കുന്ന ഇവര്‍ പിളര്‍ന്നതും പിളര്‍ന്നതിന്‍മേല്‍ പിളര്‍ന്നതിന്നും എന്തു കാരണമാണ്‍ പറയാനുള്ളത്.ഇന്ത്യയിലെ ഒരൊ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും എത്രത്തോളം ജനപിന്തുണയുണ്ടെന്ന് ഒരു പ്രത്യേക വൊട്ടെടുപ്പിലൂടെ അളന്നു നോക്കിയാലറിയാം ഇവയുടെഅടിത്തറ
2008, ഒക്‌ടോബർ 15, ബുധനാഴ്‌ച
നമുക്കു വേണം ഒരു നല്ല രാഷ്ട്രീയ ബോധം
രാഷ്ട്രീയം(കക്ഷി രാഷ്ട്രീയ മല്ല) എന്നും രണ്ടു വഴിയിലാണ്.വികസന രാഷ്ട്രീയവും ജനപക്ഷ രാഷ്ട്രീയവും. ഏത് പ്രശ്നത്തിലും ഇത് തമ്മിലുള്ള ഏറ്റുമുട്ടല്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയുമ്.സി.പി.എം ഒട്ടുമിക്ക വിഷയങ്ങലിലും ജനപക്ഷ രാഷ്ട്രീയത്തിലാണ്.
ഇന്ന് ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികളില്‍ സമൂഹത്തിന്റെ താഴെ കിടയിലുള്ള വരെ കുറച്ചെങ്കിലും ശ്രദ്ധിക്കുന്ന കക്ഷി സി.പി.എമ്മാണ്.
സി.പി.എമം ജനപക്ഷ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എതിര്‍ക്കുന്ന(വികസന വിരൊധികളെന്ന് വിളിച്ചു കൂവുന്നവര്‍ -കേരള ത്തിലെ ഒട്ടുമിക്ക കാര്യങ്ങ്ളും)വര്‍ ആ സി.പി.എം തന്നെ വികസന കാര്യങ്ങള്‍ നടത്തുമ്പൊള്‍ മറ്റരേക്കാളും വലിയ ജനപക്ഷ രാഷ്ട്രീയ ക്കാരായി ചാനലിലിരുന്ന് പ്രസംഗിക്കുകയും ചെയ്യും
ഏതൊരു വ്യക്തിയും പൂര്‍ണ്ണ മായി ശരിയല്ലാത്ത്ത് പോലെ ഏതൊരു പാര്‍ട്ടിയും പൂര്‍ണ്ണമായി ശരിയല്ല.
ഒരു കാലത്ത് കേരളത്തിലെ ഇന്റലക്ച്വല്‍ ബ്രയിന്‍ കമ്യൂണിസ്റ്റുകാര്‍ തന്നെ
ആയിരുന്നു. ജാതിയേയൊ മതത്തെയോ കൂട്ടു പിടിക്കാതെഒരു പാടുകാലം കേരളം ഭരിച്ചത് കമ്യൂണിസ്റ്റുകള്‍ തന്നെയാണ്. അന്ചു പ്രസ്താവന നടത്തുമ്പോള്‍ നാലും വര്‍ഗീയ വിഷം ചീറ്റുന്ന ബി.ജെ.പി യൊ എന്നും തമ്മിലടി (ഇപ്പൊ സി.പി.എമ്മും) മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസ്സൊ കേരള നവോത്ഥാനതിന്റെ കാവലാളാണെന്ന് അവര്‍ തന്നെ അവകാശപ്പെടുമെന്ന് തോന്നുന്നില്ല.
കണ്ണുരിലെ സി.പി.എമ്മിന്റെ കാടന്‍ രാഷ്ട്രീയം കണ്ട് എല്ലാ സി.പി.എമ്മും അതു പോലെ യാണെന്ന് കരുതരുത്. കണ്ണുരിലെ ഒട്ടുമിക്ക രാഷ്ട്രീയക്കാരുമ്( പിണറായി,കൊടിയേരി,ഇ.പി.ജയരാജന്‍,സുധാകരന്‍,....) വന്യമായ രാഷ്ട്രീയക്കാരാണ്
ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഒരു പാര്‍ട്ടിയിലും അന്ധമായി വിശ്വസിക്കാതെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും ശരികളെ അംഗീകരിക്കുകയും ചെയ്യുക

കമ്മ്യുണിസം.,
കേരളം,
രാഷ്ട്രീയം,
സംഘ് പരിവാര്‍
2008, ഒക്‌ടോബർ 6, തിങ്കളാഴ്‌ച
ഇന്ത്യയിലെ മികച്ച ഐ.ടി സിറ്റികള്‍
ലോകത്തിലെ മികച്ച 8 ഔട്ട്സോഴ്സിങ് സിറ്റികളില്‍ ആറും ഇന്ത്യന്‍ നഗരങ്ങള്‍.ബാംഗ്ലൂര്‍,ചെന്നൈ,ദില്ലി,ഹൈദരബാദ്,പൂനെ,മുംബൈ എന്നീ നഗരങ്ങളാണ്‍ ഈ ലിസ്റ്റില്‍ ഇടം പിടിച്ച മിടുക്കന്‍മാര്‍.നമ്മുടെ തിരുവനന്തപുരവും കൊച്ചിയും എന്നാണ്. ഈലിസ്റ്റില്‍ ഉള്‍പ്പെടുക, ഇവിടെ നമുക്കിടയില്‍ വീണ്ടൂം വിവാദത്തിലാണ്‍ സ്മാര്‍ട്ട് സിറ്റി, പുതിയ സെസ്സ് നിയമത്തില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നത്. നമ്മുക്ക് ഒരോ വിഷയവും ഗ്രൂപ്പു കളിക്കും രാഷ്ട്രീയ വിവാദത്തിനും വേണ്ടി ഉഴിഞ്ഞിടാനേ താത്പര്യമുള്ളൂ
വെളിവില്ലാതെ വെളിയം
ഒറ്റ രാത്രികൊണ്ട് കലാപ കാരി വികസന സഹയാത്രികനായി മാറി. ഇതിന്നു കാരണം പിണറായി അങ്കിളിന്റെ കണ്ണുരുട്ടലാണെന്ന് തലയില്‍ ആള്‍ താമസമുള്ള ആര്ക്കും മനസ്സിലാവും.ഇ.എം.എസിന്റെയോ പി.ജി യുടേയൊ സൈദ്ധാന്തിക ബൌദ്ധിക അടിത്തറ വെളിയത്തിനില്ലെന്ന് മാര്‍കിസ്റ്റുകാരുടെ ആരോപണം വെളിയം പണ്ടേ തെളിയിച്ചതാണ്
പിന്‍-വിളി: സുധാകരന്‍ മാമ്മനും പറ്റി ഒരു തെറ്റ്,സാധാരണ എല്ലാ വീഴ്ചകളിലും പിടിച്ചു നില്‍ക്കാറുള്ള സുധാകര്‍ജിയും ബേബിയുടെ സ്വന്തം കമ്മിറ്റിക്ക് മുന്പില്‍ അടിതെറ്റി....
പിന്‍-വിളി: സുധാകരന്‍ മാമ്മനും പറ്റി ഒരു തെറ്റ്,സാധാരണ എല്ലാ വീഴ്ചകളിലും പിടിച്ചു നില്‍ക്കാറുള്ള സുധാകര്‍ജിയും ബേബിയുടെ സ്വന്തം കമ്മിറ്റിക്ക് മുന്പില്‍ അടിതെറ്റി....
2008, ഒക്‌ടോബർ 5, ഞായറാഴ്‌ച
ഒറീസ്സ-ക്രിസ്ത്യന്- സംഘ് പരിവാര്‍-കമ്മ്യുണിസം.
* കഴിഞ്ഞ ഒരു മാസത്തൊളമായി ഒറീസ്സയില്‍ മിഷനറിമാര്‍ ക്രൂര പീഢനങ്ങള്‍ ഏട്ടു വാങ്ങി കൊണ്ടീരികുകയാണ്.ഏത് പ്രവര്‍ത്തിയുടെ പേരിലായലും ഇത്രത്തോളം ക്രൂരത പാടില്ല.പണ്ട് കല്യാണ്‍ സിങിന്റെ സര്‍ക്കാര്‍ ചെയ്ത അതെ ഭാവത്തിലാണ്‍ പട്നായിക്കിന്റെ സര്‍ക്കരുമ്.
* അവിടെ പീഢനങള്‍ നടന്നു കൊണ്ടീരിക്കുമ്പൊള്‍ ഇവിടെ ഒരു മേശക്ക് ചുറ്റുമാണ്‍ വേട്ടക്കാരും ഇരകളും(ശൈലി എന്റെ തല്ല , മറ്റു പലരോടും കടപ്പാട്).അതു കഴിഞ് പിണറായിയെ തെറി വിളിക്കാന്‍ ഇരുവരുമ്.(സഭക്കാര്‍ സി.പി.എമ്മിനെയുമ്. ഭ ജ പ ക്കാര്‍ പിണറായിയെയുമ്). ഇതു കാണുമ്പൊള്‍ തൊന്നുന്നത് പിണറായി സഖാവിനൊട് സഹതാപമാണ്.
* ഇവിടുത്തെ സഭാനേതാക്കള്‍ അനാവശ്യമായി സംഘ് പരിവാറിന്നെ വലുതാക്കുന്നതാണ്‍ എന്നും, കേരളതിലെ ഹിന്ദു സമൂഹത്തെ സംഘ് ഒരിക്കലും പ്രതിനിധാനം ചെയ്യുന്നില്ല
* മാണിസാര്‍ കുറേക്കാലം ബി.ജെ.പി യെ അവിഹിത മായി പിന്തുണക്കുമ്പൊഴും പിന്നെ പി.സി .തോമസ് ബി.ജെ.പി യുടെ സഖ്യ കക്ഷിയായപ്പൊഴും ചില താത്കാലിക താല്‍ പര്യങ്ങള്ക്ക് വെണ്ടി കുഞ്ഞാടുകളെ ക്കൊണ്ട് വോട്ടുചെയ്യിപ്പിച്ച ഇടയന്‍മാര്ക്ക് എന്തു പറയാനുണ്ട്?
പിന്‍വിളി.ലൊകാവസാനം കഴിഞ്ഞ് സ്വര്‍ഗ്ഗത്തില്‍ പോയാല്‍ അവിടെ ബുഷിനേയും പിണറായിയീയും കാണാം തീര്‍ച.. ലൊകത്തിലുളള്‍ സകല പ്രശ്നങ്ങള്ക്കും ബുഷിനേയും കേരളത്തിലെ പ്രശ്നങള്‍ക്ക് പിണറായിയെയും മലയാളി കുറ്റം പറഞ്ഞ് പറഞ്ഞ് ദൈവം അവരുടെ കുറ്റമെല്ലാം മലയാളികള്‍ക്ക് വീതിചു കൊടുത്താല്( നാം ഒരാളെ തെറി പറഞ്ഞാല്‍ അവരുടെ ഒരു കുറ്റം നമ്മുടെ അക്കൌണ്ടീല്‍ വരവു ചേര്‍ക്കുമെന്ന് ഇസ്ലാമിക കണ്‍സെപ്റ്റ് കൂട്ടിവായിക്കുക) അവര്‍ രന്ടുപേരും സ്വര്‍ഗതിലെതും തീര്‍ച്ച

ഒറീസ്സ,
കമ്മ്യുണിസം.,
കേരളം,
ക്രിസ്ത്യന്,
രാഷ്ട്രീയം,
സംഘ് പരിവാര്‍
2008, സെപ്റ്റംബർ 22, തിങ്കളാഴ്‌ച
അതിവേഗ കോടതിയുടെ വേഗത
ഇന്ത്യന്‍ നീതിന്യായ വ്യവസ്തയുടെ ഏറ്റവും വലിയ ശാപം അതിന്റെ വേഗതയാണ്. മിക്ക കേസുകളും പത്തും പതിനഞ്ചും വര്‍ഷം കഴിഞ്ഞാണ്‍ പൂര്‍ത്തിയാവുക. ഒച്ചിഴയുന്ന വേഗത്തിലുളള്‍ കേസ് വിസ്താരം കഴിയുമ്പോഴേക്കും കേസിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിട്ടുണ്ടാവും. വാദി-പ്രതി-സാക്ഷി കളില്‍ ചിലരെങ്കിലും പരലോകത്തെതിയിട്ടുണ്ടാവും.
അഷ്ന കേസിന്റെ വിചാരണ ഇപ്പൊള്‍ കഴിയുന്നതേ ഉള്ളൂ.അതിവേഗ കോടതിയുടെ വേഗത ഇത്രയാണെങ്കില്‍ സാധാരണ കോടതികളേ ക്കുറിച്ച് പറയേണ്ടതില്ലല്ലൊ..
നാഴികക്ക നാല്പ്പതു വട്ടം നീതിന്യായ വ്യവസ്തയുടെ ആധുനീകരണത്തെ കൂറിച്ച് സംസാരിക്കുന്ന അധികാരികള്‍ക്ക് കൂടുതല്‍ ജഡ്ജിമാരെ നിയമിച്ച് വേഗത വര്‍ധിപ്പിച്ചു കൂടേ
പിന്‍വിളി:വൈകി കിട്ടുന്ന നീതി അനീതിയാണ്‍

കേരളം മറ്റൊരു സാമ്പത്തിക തട്ടിപ്പിലേക്ക്...
മലയാളി അങ്ങിനെയാണ്, എത്ര തട്ടിപ്പുകള്‍ നടന്നാലും പഠിക്കില്ല, സ്വതവേ ബുദ്ധിയും വിവരവും (??) കൂടിയതിന്റെ പ്രശ്നങ്ങളാണ്,...ആട്,തേക്ക്,മാഞ്ജിയമ്, നെറ്റ്വര്ക്ക് മാര്‍ക്കെറ്റിങ്, ഓണ്‍ലൈന്‍ ലോട്ടറി,ലിസ്,റ്റോട്ടല്‍ ഫോര്‍ യു.... ആ കണ്ണിയിലെ അവസാനത്തെ(!!) തായി സര്‍വൈശ്വര്യയുമ്...
എല്ലാ തട്ടിപ്പിന്നും തലവെച്ചു കൊടുക്കാന്‍ മലയാളിയുടെ തലയിലെന്താ കളി മണ്ണാണൊ?
ലിസിന്റെ അതെ റ്റെക്നിക്കും പരസ്യവുമായി വന്ന സര്‍വൈശ്വര്യക്ക് തല വെച്ചു കൊണ്ടിരിക്കുന്നുവരെ നിങ്ങള്‍ക്ക് എന്റെ നമോവാകം
നമുക്ക് വീണ്ടും കാത്തിരിക്കാം അടുത്ത തട്ടിപ്പിന്ന് വേണ്ടി

2008, സെപ്റ്റംബർ 20, ശനിയാഴ്‌ച
ഒരു ഫാസിസ്റ്റ് തമാശ
ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ തീവ്രവാദപ്രവര്‍ത്തനങ്ങളെ തള്ളിപ്പറയണം |
പയ്യന്നൂര്‍:ഇസ്‌ലാമിക സംഘടനകളും പ്രസ്ഥാനങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളെ തള്ളിപ്പറയാന്‍ തയ്യാറാവണമെന്ന് ഭാരതീയജനത യുവമോര്‍ച്ച പയ്യന്നൂര്‍ നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയിലും മറ്റും നടന്ന ദാരുണ സംഭവത്തെ യോഗം അപലപിച്ചു. ബി.ജെ.പി. സംസ്ഥാന സമിതിയംഗം പി.പി.കരുണാകരന്‍ ഉദ്‌ഘാടനം ചെയ്‌തു. ഇവിടെ ഭീകരതയെ തള്ളിപ്പറയാത്ത ഒറ്റ മുസ്ലിം മത സംഘടനയുമില്ല, എങ്കിലും പുരപ്പുറത്തിരുന്നു കൂവണമല്ലൊ.... മംഗലാപുരം സംഭവത്തില്‍ സ്വന്തം പരിവാരത്തില്‍ പെട്ടവര്‍ തന്നെ ഉള്‍പെട്ടിട്ടും അവിടെയൊന്നും ഒരു ഭാവഭേദവുമില്ല (കേരളത്തിലെ മുസ്ലിം മത സംഘടനകളില്‍ പെട്ടവരൊന്നും ഇത്തരം കേസുകളിലുമില്ല )............ സ്വന്തം കാലിലെ മുടന്ത് ഒന്നു നോക്കണെ ആശാന്മാരെ |
2008, സെപ്റ്റംബർ 17, ബുധനാഴ്‌ച
കോണ്ഗ്രസ്സിന്റെ ആസ്തി 228 കോടി
നമ്മുടെ നാട്ടിലേ വ്യവസായികളെ പിന്നിലാക്കി കൊണ്ട് രാഷ്ട്രീയ കക്ഷികള്‍ വന്‍ ലാഭമുണ്ടാക്കുന്ന കോര്‍പറേറ്റ് ആയി മാറുന്നു. കോണ്ഗ്രസ്സിന്റെ ആസ്തി 228 കോടിയിലെതിയിരിക്കുന്നു(http://www.utvi.com/news/latest-business-news-india/10258/congress-assets---rs-228cr-.ഹ്ത്മ്ല്‍). പത്തു വര്‍ഷം മുന്പ് സി.പി.എം തുടങി വച ദിശാ വ്യതിയാനത്തിന്റെ പാതയിലേക്ക് കോണ്‍ഗ്രസ്സ് ഉം പതുക്കെ പ്രവേഷിക്കുകയാണ്‍ .ഫൈവ് സ്റ്റാര്‍ ഹൊട്ടലും അമ്യൂസ്മെന്റ് പാര്‍ക്കും നടത്തുന്ന രാഷ്ട്രീയ പാറ്ട്ടികള്‍ സ്വന്തം ഉത്ത്ര വാദിത്വങ്ങള്‍ പതിയെ മറന്നു പോകുന്നു.
പിന്‍വിളി: ഫോര്ബ്സ് അടുത്ത വര്ഷം മുതല്‍ കോര്പ്പറെറ്റ് രാഷ്ട്രീയ പ്പര്ട്ടികളുടെ ലിസ്റ്റ് ഇറക്കുമെന്ന് പ്രത്യാശിക്കാം. ഒന്നാം സ്ഥാനം( ഇന്ത്യയില്‍ തൊഴിലാളി പാര്‍ട്ടിക്കായിരിക്കുമ്)
പിന്‍വിളി: ഫോര്ബ്സ് അടുത്ത വര്ഷം മുതല്‍ കോര്പ്പറെറ്റ് രാഷ്ട്രീയ പ്പര്ട്ടികളുടെ ലിസ്റ്റ് ഇറക്കുമെന്ന് പ്രത്യാശിക്കാം. ഒന്നാം സ്ഥാനം( ഇന്ത്യയില്‍ തൊഴിലാളി പാര്‍ട്ടിക്കായിരിക്കുമ്)
2008, ഓഗസ്റ്റ് 25, തിങ്കളാഴ്‌ച
ഒറിസ്സ:ഇന്ത്യന്‍ മതേതരത്വത്തിന്റെ ശവപ്പറംബ്:
മനുഷ്യനെ ജീവനോടെ ചുട്ടുകൊല്ലുന്ന വര്‍ഗ്ഗീയ്യ ഫാസിസ്റ്റുകളുടെ വിളനിലമായി മാറിയിരിക്കുകയാണ്‍ ഒറീസ്സ. മുന്പ് ഒരു വിദേശ മിഷനറിയെയും ഇതേ പൊലെ ചുട്ടുകൊന്നിരുന്നു.മനുഷ്യരെ ചുട്ടുകൊല്ലാന്‍ കഴിയുന്ന ആ ദുഷ്ടമനസ്സുകളെ സംരക്ഷിക്കുന്ന രാഷ്ട്രീയ പ്പാര്‍ട്ടികളും മാപ്പര്‍ഹിക്കുന്നില്ല.
ഒരു തിരഞ്ഞെടുപ്പു വിജയത്തേക്കാള്‍ വിലയേറിയതാണ്‍ ഇന്ത്യന്‍ മതേതരത്വം.കശ്മീരിലെ പ്രക്ഷോഭങ്ങളും ദില്ലി ഒറീസ്സ സംഭവങ്ങളും അധികാര ത്തിന്റെ ചവിട്ടുപടികളാക്കുന്നവരാണ്‍ ഇന്ത്യന്‍ ദേശീയതയുടെ വക്താക്കളായി വരുന്നത്. മുന്‍പും ചോരപ്പുഴ ഒഴുക്കിയ ഒരു രഥയാത്ര യിലൂടെയാണിവര്‍ പാര്‍ട്ടി വളര്‍ത്തിയത്. അതെ അവരുടെ കരങ്ങള്‍ക്ക് രക്തതിന്റെ മണമാണ്, മനുഷ്യ രക്തത്തിന്റെ.......

2008, ഓഗസ്റ്റ് 23, ശനിയാഴ്‌ച
പണിമുടക്ക് മറ്റുള്ളവരുടെ പണിമുടക്കാനുള്ള അവകാശമോ?
* പണിമുടക്കുകള്‍ സംഘടിപ്പിക്കുന്നവര്‍ സ്വയം പണി മുടക്കാമെന്നല്ലതെ മറ്റുള്ളവരുടെ പണിമുടക്കാന്‍ അവകാശമില്ലാത്ത തും മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കുന്നതുമാണ്.-ഇതു നമ്മുടെ നേതാക്കള്‍ക്ക് അറിയാത്തതല്ല,ഓര്‍മിപ്പിചു എന്നു മാത്രം.
*രാഷ്ട്രീയക്കാര്‍ ചാനല്‍ കസര്‍ത്തില്‍ സ്ഥിരമായി ഉയര്‍ത്താറുള്ള ഒരു വാദമാണ്‍ സാധാരണക്കാരുടെ പ്രശ്നമാണ്‍ അവരുന്നയിക്കുന്നതെന്നാണ്,എന്നാല്‍ ബഹുജനത്തിന്ന് ഇത്തരം സമര പരിപാടികളോട് എതിര്‍പ്പാണ്‍ അതൊന്നവര്‍ മനസ്സിലാക്കിയാല്‍ നന്ന്.
* പണിമുടക്കിന്റെ ദുരന്ത ത്തിനിരയായ കോട്ടയം കാരിയായ ആ അമ്മയുടെ വേദനയില്‍ പങ്കുചേരുന്നു. ഇന്നത്തെ മാധ്യമ വിചാര ത്തില്‍ സെബാസ്റ്റ്യന്‍ പോള്‍ ആ സംഭവത്തെ വിലയിരുത്തിയതിങ്ങനെ.." ആ സംഭവത്തിന്ന് പണിമുടക്ക് മാത്രമല്ല, ഒരു മരം റെയില്‍പാളത്തില്‍ വീണാലും ഇതു തന്നെ സംഭവിക്കും". സെബാസ്റ്റ്യന്‍ പോളിന്ന് രാഷ്ട്രീയ അന്ധത ബാധിച്ചപ്പോള്‍ മനുഷ്യത്വം മറന്നുപോയി. റെയില്‍പാളത്തില്‍ മരം വീണാല്‍ സഘാക്കള്‍ ബസ്സും ടാക്സിയും തടയില്ലെന്ന് മാധ്യമ വിചാരക്കാരന്‍ മനസ്സിലാക്കുമെന്ന് കരുത്ട്ടെ
*ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തതു അമേരിക്കന്‍ സമ്മര്‍ദ്ധ മാണെന്ന് .ജയരാജനും സെബാസ്റ്റ്യന്‍ പോളുമ്.... ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് ജലദോഷം വന്നാലും അമേരിക്കന്‍ ഗൂഡാലൊചന ആരൊപിക്കുന്ന ഈ ഏര്‍പ്പട് നിര്‍ത്തിക്കൂടെ?

Isn't the BJP taking advantage of the Amarnath land row?
The BJP is after all a political party, and it will use all the opportunities to win an election. Current mess in Amarnath is the creation of coalition government of both the Congress and the PDP. The BJP is taking political advantage of the folly committed by the government. If Congress doesn't want to lose its own vote bank, the BJP is also protective of its core constituency. It's the politics, stupid.
ആസ്ക് പ്രഭു വില്‍ നിന്ന
ആസ്ക് പ്രഭു വില്‍ നിന്ന
2008, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച
എന്ന് കേരളത്തില്‍ നന്നായി ഭരണം നടക്കും?
കേരളത്തില്‍ യു.ഡി.എഫ്. ഭരിക്കുമ്പൊഴൊക്കെ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പു വഴക്കു കൊണ്ട് ഭരണം സ്ഥംഭിച്ചിട്ടെയുള്ളൂ.എന്നും ആന്റണി ഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മിലുള്ള വഴക്ക് കാണാനേ ഈ പ്രബുദ്ധ കേരളത്തിന്ന് സാധിച്ചിട്ടുള്ളൂ.ഈ അവസ്ഥക്ക് അല്‍പ്പം മാറ്റം വന്നത് ഉമ്മന്‍ചാണ്ടി ഭരിച്ച ആ ചെറിയ കാലഘട്ടത്തിലാണ്.
ഇന്ന് എല്‍.ഡി.എഫിലും തല്ലാണ്.(പ്രത്യെകിച്ച് സി.പി.എമ്മില്‍), മുഖ്യമന്ത്രി ഭരണത്തെ ഒരു ഭാഗത്തേക്കും പാര്‍ട്ടി സെക്രട്ടരിയും പ്രമുഖ മന്ത്രി മാരും ഭരണത്തെ മറ്റൊരു ദിശയിലേക്കും. ഇവര്‍ക്കൊന്നും തല്ലൊഴിഞ്ഞും ഗ്രൂപ്പു കളി കഴിഞ്ഞും മറ്റൊന്നിനും നേരമില്ല.
തിരഞ്ഞെടുപ്പിനെ നേരിടുമ്പൊള്‍ പാലും തേനുമൊഴുക്കാമെന്നു പറയുമ്പൊള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് അവര്‍ നടത്തുന്ന ഇത്തരം കൂത്താട്ടങ്ങള്‍ ജനമെന്ന കഴുതകള്‍ സൌകര്യപൂര്‍വ്വം മറന്നു പൊവുന്നു.
കേരളം പതിയെ ഒരു ബംഗ്ളാദേശായി മാറുന്നുവൊ?

നിങ്ങള്‍ക്കും വായിക്കാം ലോകത്തിലെ മികച്ച മാസികകള്‍
മാസികകള്‍ സൌജന്യ മായി വായിക്കാനുള്ള വെബ് സെഇട് ആണ് mygazines.com,
ഇന്ത്യ യില്‍ നിന്നുള്ള മാസിക കള്‍ കുരവാനെന്കിലുംTime ,MacWorld,PC Magazine ,തുടങ്ങ്ങ്ങിയ ഒട്ടേറെ മാസികകള്‍ ലഭ്യ മാണ്. പടുമെന്കില്‍ മലയാളം മാസികകള്‍ അപ്‌ലോഡ് ചെയ്യുക
ഇന്ത്യ യില്‍ നിന്നുള്ള മാസിക കള്‍ കുരവാനെന്കിലുംTime ,MacWorld,PC Magazine ,തുടങ്ങ്ങ്ങിയ ഒട്ടേറെ മാസികകള്‍ ലഭ്യ മാണ്. പടുമെന്കില്‍ മലയാളം മാസികകള്‍ അപ്‌ലോഡ് ചെയ്യുക
2008, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച
ഇന്ത്യന്‍ മര്‍ഡോക്ക്: അനില്‍ അംബാനി
അനിലിന്റെ പുതിയ ഡി.ടി.എച്ച് ശൃംഘലയും 20 ബിഗ് ടി.വി. ചാനലുകളും തുടങ്ങുന്ന തോടെ ഇന്ത്യന്‍ മര്‍ഡൊക് ആവാനുളള്‍ ശ്രമമാണെന്ന് പൊതു ജനങ്ങള്ക്ക് മനസ്സിലായി.
സെര്‍വീസ്സുകള്‍ ഒരു താരത്മ്യമ്.
പിന്‍മൊഴി: അനിലിന്റെ ബിസിനസ്സ് സംരംഭങ്ങളൊക്കെ പുതിയ മേഖലകളിലായിരുന്നു,മുകേഷിനെ താരതമ്യം ചെയ്യുമ്പൊള്‍
സെര്‍വീസ്സുകള്‍ ഒരു താരത്മ്യമ്.
Service | Rupert mardock/News Corporation | Anil Ambaani /Reiance ADAG |
DTH | Sky DTH | Big DTH |
TV-channel | Fox- Star-Sky-National Geographic | BigTV,cnn-ibn group,TV18 group |
Radio | Radio city | Big 92.7 fm |
social n/w | My Space | Big Adda |
Film | 20th century fox | Adlabs |
പിന്‍മൊഴി: അനിലിന്റെ ബിസിനസ്സ് സംരംഭങ്ങളൊക്കെ പുതിയ മേഖലകളിലായിരുന്നു,മുകേഷിനെ താരതമ്യം ചെയ്യുമ്പൊള്‍
മാതുഭൂമി:"കശ്‌മീര്‍: വിഭജനവാദത്തിന് ബുദ്ധിജീവികളുടെ പിന്തുണ ... ???"
മാതുഭൂമി യില്‍ നിന്നുള്ള വാര്‍ത്ത:
ഇതിലെ ബുദ്ധിജീവി ഒരു മുസ്ലിം നാമധാരി( ഇസ്ലാമുമായി പേരില്‍ മാത്രം ബന്ധമുള്ള -ഷബാന ആസ്മിയൊ, അതുമല്ലെങ്കില്‍ വല്ല ഇടതു എം.പി മാരോ- )ആയിരുന്നെങ്കില്‍ നാളെ മുതല്‍ ബി.ജെ.പി യുടെ പ്രകടനം കാണാമായിരുന്നു
വാര്‍ത്ത യുടെ പൂര്‍ണ്ണ രൂപം ചുവടെ
ന്യൂഡല്‍ഹി: കശ്‌മീര്‍ താഴ്‌വരയില്‍ വിഭജനവാദത്തിന്റെ മുറവിളി വീണ്ടും ശക്തമാകുമ്പോള്‍ രാജ്യത്തെ പ്രമുഖ രാഷ്ട്രീയകക്ഷികള്‍ വ്യക്തമായ കാഴ്‌ചപ്പാടോ നയമോ ഇല്ലാതെ നിഷ്‌ക്രിയത പാലിക്കുന്നു. അതിനിടെ താഴ്‌വരയിലെ ജനവികാരത്തിന് അനുകൂലമായി ബുദ്ധിജീവികള്‍ രംഗത്തുവരുന്നുമുണ്ട്.
കശ്‌മീരിന് സ്വാതന്ത്ര്യം നല്‍കണമെന്ന വാദമാണ് 'ബുദ്ധിജീവികള്‍' ഉയര്‍ത്തുന്നത്. ജമ്മുകശ്‌മീരില്‍ സ്വാതന്ത്ര്യദിനത്തില്‍ പാക് പതാകയുയര്‍ത്തുകയും 'ഞങ്ങള്‍ പാകിസ്‌താനി'കളാണ് എന്ന് ഉറക്കെ പറയുകയും ചെയ്‌ത, വിഘടനവാദികളുടെ നടപടികളെ നിര്‍മമതയോടെ നോക്കിക്കാണുന്ന കേന്ദ്രസര്‍ക്കാര്‍ ഇവര്‍ക്കു നേരെയും മൗനം പാലിക്കുകയാണ്.
പ്രശസ്‌ത എഴുത്തുകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ അരുന്ധതിറോയ് കഴിഞ്ഞദിവസം ശ്രീനഗറില്‍ ഉണ്ടായിരുന്നു. കശ്‌മീരിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് സ്വാതന്ത്ര്യമാണെന്ന് അവര്‍ തുറന്നടിച്ചു. ''കശ്‌മീരി ജനതയെ ആരു പ്രതിനിധാനം ചെയ്യുന്നു എന്ന തര്‍ക്കം ഇന്നും തുടരുകയാണ്-ശരിയത്ത് ആണോ മറ്റേതെങ്കിലും കക്ഷിയാണോ എന്നൊക്കെ-അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ഇവിടെ കാണുന്നത് നിങ്ങള്‍ക്ക് നിഷേധിക്കാനാവില്ല. ഇത് ജനഹിതമാണ്. കശ്‌മീരിന് ഇന്ത്യയില്‍നിന്നും സ്വാതന്ത്ര്യം വേണമെന്നപോലെ തന്നെ ഇന്ത്യയ്‌ക്ക് കശ്‌മീരില്‍നിന്നും സ്വാതന്ത്ര്യം വേണം''- തിങ്കളാഴ്‌ചത്തെ പൊതുറാലിയുടെ വേളയില്‍ അവര്‍ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തോട് പറഞ്ഞു.
ഏതാനും ദിവസംമുന്‍പ് ഒരു പ്രമുഖ പത്രത്തിന്റെ കോളമിസ്റ്റും ഇതേ അഭിപ്രായം ഉന്നയിച്ചിരുന്നു. ജനങ്ങളുടെ ഇച്ഛയ്‌ക്കെതിരായ ഭരണം ഒരു അര്‍ധ കൊളോണിയല്‍ ഭരണമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. കശ്‌മീരില്‍ ഇന്ത്യ വന്‍തോതില്‍ പണം ചെലവഴിക്കുകയും വിശാലമായ പൗരാവകാശങ്ങള്‍ കശ്‌മീരികള്‍ക്ക് അനുവദിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ മേലുണ്ടായിരുന്ന ബ്രിട്ടീഷ് കൊളോണിയന്‍ ഭരണത്തോട് ഇതിനെ തുലനം ചെയ്യേണ്ടതില്ല. എങ്കിലും ഇന്ത്യയുടേത് ഒരു കോളനി ഭരണമാണ്. കശ്‌മീരില്‍ നടന്ന പല തിരഞ്ഞെടുപ്പുകളും കപടമായിരുന്നു-അദ്ദേഹം പറയുന്നു.
ഇതേ വാദമുഖങ്ങളുമായി മറ്റു ചില പ്രമുഖരും രംഗത്തുണ്ട്. എന്നാല്‍ ഒരു രാജ്യവും വെച്ചുപൊറുപ്പിക്കാത്ത ദേശവിരുദ്ധതയാണ് കശ്‌മീര്‍ താഴ്‌വരയില്‍ ഇന്നു പ്രകടമാവുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ബുദ്ധിജീവികള്‍ പറയുന്നതുപോലെ 60 വര്‍ഷം കൊണ്ട് കശ്‌മീരി മുസ്‌ലിങ്ങളുടെ 'അന്യതാഭാവം' ഇല്ലാതാക്കാന്‍ ഇന്ത്യയ്‌ക്കു കഴിഞ്ഞിട്ടില്ലെന്നത് വ്യക്തം. പക്ഷേ, അവരുടെ വൈകാരിക പ്രതികരണത്തിനുമപ്പുറം ഇന്ത്യയ്‌ക്കു ചിന്തിക്കേണ്ട ഒട്ടനവധി കാര്യങ്ങളുണ്ട്. ഏറ്റവും പ്രധാനം അല്‍ ഖ്വെയ്‌ദയുള്‍പ്പെടെയുള്ള ഭീകരരുടെ താവളമായി ഒരു (സ്വതന്ത്ര) കശ്‌മീര്‍ മാറാനുള്ള സാധ്യതയാണ്.
2008, ഓഗസ്റ്റ് 20, ബുധനാഴ്‌ച
മായാവതിയുടെ ഡ്രീം പ്രൊജക്ട് അഥവാ പാവങ്ങളുടെ കഞ്ഞിയില്‍ പാറ്റയിടല്‍
ബഹന്‍ജിയുടെ ആഗ്രഹങ്ങളും വിക്രിയകളും എല്ലാവര്‍ക്കും പരിചിതമാണല്ലൊ, അതിന്‍ മകുടം ചാര്‍ത്താന്‍ ഇതാ ഒരു വാര്‍ത്ത കൂടി,ബഹന്‍ജി യുടെ സ്വപ്ന പദ്ധതിയായ അംബേദ്ക്കര്‍ പരിവര്‍ത്തന്‍ സ്ഥലതിന്ന് വേണ്ടി ആയിരം കോടി രൂപ നീക്കി വച്ചിരിക്കുന്നു.
ടെയിംസ് ഓഫ് ഇന്ത്യ യുടെ കണക്ക് പ്രകാരം ആറു മില്ല്യണ്‍ ദരിദ്രരുള്ള ഈ സംസ്ഥാനത്ത് എന്തിനാണീ ധൂര്‍ത്ത്?
ടെയിംസ് ഓഫ് ഇന്ത്യ യുടെ ലിങ്ക്:http://timesofindia.indiatimes.com/Lucknow/Mayas_dream_project_worth_Rs_1000_cr_now/articleshow/3382720.cms

അതി ഗംഭീരം ഗുസ്തിക്കാരാ................
അങ്ങിനെ നമുക്ക് രണ്ടാം മെഡലും കിട്ടിയിരിക്കുന്നു. വെല്‍ഡണ്‍ സുഷീല്. കഴിഞ്ഞ കുരെ കാലങ്ങളായി നമുക്ക് അനു വദിച്ചിരിക്കുന്ന ഒളിമ്പിക്സ് റേഷന്‍ വര്‍ദ്ധിപ്പിചിരിക്കുന്നു.
രാത്തോഡും അഭിനവും സുഷീലും നമ്മുടെ മീഡിയകള്‍ ശ്രദ്ധികാത്ത അത്‌ലറ്റുകള്‍ ആയിരുന്നു.മീഡിയകള്‍ വാനോളം പുകഴ്ത്തിയ സാനിയയും അഞ്ജുവും പേസ് ഭൂപതിമാരും ദയനീയമായി പരാജയപ്പെട്ടിടത്ത് കറുത്ത കുതിരകളായ നിങ്ങള്ക്ക് രാജ്യത്തിന്റെ അഭിവാദനങ്ങള്

2008, ഓഗസ്റ്റ് 19, ചൊവ്വാഴ്ച
അഞ്ജു വിനെ കൊണ്ട് എന്തു സാധിക്കും?
ക്രിക്കറ്റില്‍ ഫോം ഔട്ട് ആയാല്‍(സചിന്‍ ഒഴികെ) പിറ്റെ ആഴ്ച തന്നെ വീട്ടില്‍ ഇരിക്കേണ്ടി വരും. എന്നാല്‍ നാട്ടുകാര്‍ക്ക് അത്‌ലറ്റിക്സിനെ കുറിച്ച് അത്ര വിവരമില്ലാത്തത് കൊണ്ട് അഞ്ജു കുറേക്കാലം പിടിച്ചു നിന്നു.
കേരളത്തിലെ മാധ്യമങള്‍ (പ്രത്യേകിച്ച് മനോരമ) വനോളം പുകഴ്തുന്നതല്ലാതെ അഞ്ജു വിന്റെ മികവു കൊണ്ട് നമുക്കെന്തെങ്കിലും കാര്യമായിട്ട് കിട്ടിയിട്ടീല്ല. സൊ എന്തിനു ചുമക്കുന്നു ഈ ഐരാവതത്തെ?
ഇന്നു ഇന്ത്യ യുള്ള അത്‌ലറ്റുകളില്‍ ഏറ്റ്വും കൂടുതല്‍ പരിശീലന സൌകര്യങള്‍ കിട്ടിയത് അഞ്ജു വിനാണ്.ഈ സൌകര്യങളുടെ ഒരു ഭാഗം പി. റ്റി. ഉഷക്ക് കിട്ടിയുരുന്നെങ്കില്‍ നമുക്ക് ഒരു ഒളിമ്പിക് വെങ്കലമെങ്കിലും കിട്ടുമായിരുന്നു.
പിന്‍മൊഴി:പ്രിയ മനോരമേ ഇനിയെങ്കിലും ഈ താര ത്തെ ഭൂഒമിയില്‍ തന്നെ നിര്‍ത്ത്.

2008, ജൂലൈ 29, ചൊവ്വാഴ്ച
കേരളാ കോണ്‍ഗ്രസ്സ് (റ്റി)??
വളരുന്തോറും (?) പിളരുന്ന കേരളാ കോണ്‍ഗ്രസ്സുകള്ക്ക് ഒരു സഹോദരന്‍ കൂടി വരുന്നു. പാര്‍ട്ടി സ്ഥാപകന്റെ മകന്‍ തന്നെ പുതിയൊരു ഗ്രൂപ്പു മായി വരുന്നതില്‍ അത്ഭുതമില്ല.
മുമ്പ് ഒരു ദേശീയ പ്പാര്‍ട്ടി സ്ഥാപിച്ച അനുഭവ സമ്പത്തു കൊണ്ടു സംസ്ഥാന പാര്‍ട്ടി കൊണ്ടു നടക്കട്ടെ.
പിന്‍ വിളി:പഴയ ഐ.എഫ്.ഡി.പി യുടെ ഗതികേട് ഇതിന്നു വരരുതെന്ന് പ്രാര്‍ഥിക്കുന്നു.പഴയ ദേശീയ സഖാക്കളൊക്കെ എവിടെയെങ്കിലുമുണ്ടോ..നമുക്കന്വെഷിക്കാമ്. പപ്പു യാദവ ജയിലില്‍ നിന്ന് ഇറങ്ങിയെങ്കില്‍ നമുക്കൊരു ദേശീയന്‍ തന്നെ ആയാലെന്താ??
മാണി സാറെ തോല്പ്പിക്കാന്‍ അതാണു നല്ലത്

2008, ജൂലൈ 26, ശനിയാഴ്‌ച
ആണവ കരാര്‍:പരിസ്ഥിതി പ്രശ്നങ്ങള്‍ ബാധകമല്ലേ?
ഒരു കാലത്ത് നമ്മുടെ പാഠപുസ്തകങ്ങള്‍ ആണവ വിരുദ്ധ മായിരുന്നു. അന്നു നമുക്ക് പഠിക്കാന്‍ ചെര്‍ണൊബില്‍ ദുരന്തങ്ങളും ഹിരോഷിമയുമുണ്ടായിരുന്നു .ഇന്ന് ആരുമെന്തേ അതിനെ ക്കുറിച്ച് സംസാരിക്കാത്തത്?
ആര്‍ക്കും അതിനെ ക്കുറിച്ച് ഒരു ഭയവുമില്ലെ?
നമ്മുടെ പരിസ്ഥിതി സംഘടനകള്‍ എവിടെ പോയി?
പിന്‍വിളി: രാഷ്ട്രീയത്തെക്കാള്‍ വലുതാണ്‍ രാഷ്ട്രം:വാജ്പേയി
ആര്ക്കും അതിനെ ക്കുറിച്ച് ഒരു ഭയവുമില്ലെ?
നമ്മുടെ പരിസ്ഥിതി സംഘടനകള്‍ എവിടെ പോയി?
പിന്‍വിളി: രാഷ്ട്രീയത്തെക്കാള്‍ വലുതാണ്‍ രാഷ്ട്രം:വാജ്പേയി
ആണവ ക്കരാര്‍:ചില സംശയങ്ങള്‍
* യു.എസ്. ആണോ ഐ.ഇ.എ.എ ആണോ ചെക്ക് ചെയ്യുക ( ഫലത്തില്‍ രണ്ടും ഒന്നു തന്നെ... ഇറാഖിന്റെ കേസ് ഓര്മിക്കുമല്ലോ?)
* ഹൈഡ് ആക്റ്റ് ബാധകമല്ലെന്ന് ചിദംബരവും മന്‍മോഹനും പറഞ്ഞതാണല്ലോ??
(എനിക്കറിയില്ല ബാധകമാണൊ എന്ന്)
*സൈനിക ആണവ റിയാക്റ്റാറുകളെ ചെക്ക് ചെയ്യില്ലെന്നാണ്‍ അരിഞ്ഞത്,അപ്പോള്‍ ചെക്ക് ചെയ്യുന്നത് ഒരു പ്രശ്നമല്ലല്ലൊ?
*പുതിയ ന്യുക്ലിയാര്‍ പരീക്ഷണങ്ങള്‍ അനുവദിനീയ മാണെന്നാണ്‍ ഞാന്‍ അരിഞ്ഞത്,വല്ല മാറ്റവുമുണ്ടോ?
*ന്യൂക്ലിയാര്‍ ഡീല്‍ സൈന്‍ ചെയ്താല്‍ സപ്പ്ലെയി ഗ്രൂപ്പിലെ ആരില്‍ നിന്നും നമുക്ക് സോഴ്സ് വാങ്ങാം.
സര്‍ക്കരും . സി.പി.എമ്മും ചെയ്യേന്ടിയിരുന്നത്
ന്യൂക്ലിയാര്‍ ഡീല്‍ വോട്ടിനിടണമായിരുന്നു, വിശ്വാസ വോട്ടിന്ന് പകരം

2008, ജൂലൈ 25, വെള്ളിയാഴ്‌ച
ഒരു കിലോ അരിക്കെന്താ വില?
വിനോദ യാത്ര എന്ന ഫിലിമിലൂടെ സത്യന്‍ അന്തിക്കാട് ചോദിച്ച ചോദ്യം....
ഇനിയാരെങ്കിലും ചോദിക്കുന്നതിന്നു മുന്പ് ഞാന്‍ എഴുതുന്നു( ചുമ്മാ....)
റിയാദ് സിറ്റി യിലെ വില
ഒരു സൌദി റിയാല്‍(SR) = 11.3 ഇന്ത്യന്‍ രൂപ(INR or RS)
Rice(One Kg)- 4SR
Movie CD ( Nammude moser bear pole) 29 SR
Print CD( നമ്മുടെ അച്ചുമാമ്മനും പൊലിസ് കാരും കൂടി നിര്‍ത്തിച്ച കലാപരിപാടി) 20 SR
Movie DVD(special Edition) 80-100 SR
Movie DVD(Normal)-30-50 SR
coffee/Tea -1 SR
Cuppucino- 2 Sr 0r 5sr
Avil milk(kozhilkode INR 4) 3SR
SHAWARMA- 3 Sr
Broasted Chicken - single 6 SR
Full 12 SR
Usual Jeans(Branded) 80 SR onwards
Mineral water(18 litre- 5gallon)- 6 SR
Milk (1 litre)-4SR
Internet One hour(@ cafe) 4SR
Broadband (One month) 100 SR
Unlimlted Internet in mobile (Airtel ll INR 250) 360 SR
Mobile recharge for One month validity-60 SR
Taxi Minimum 10 SR
Buscharge( Riyadh city-- only one charge -max 15 km ) 2SR
NewsPaper( Manorama ,mathrubhumi) 2SR
india Today-5SR --( i thikn , not sure)
Suzuki Alto (nammude maruti alto ) 11000 SR --( Price may vary)
Toyota Camry--( in india 25 lakh indian rupee ..... i think ...) here 1Lakh SR
Haircutting:7 SR
chicken 1 kg:10 SR
Egg(for one):0.5 Sr
Room rent (common room) 250 SR( i think 3 times in UAE)
Petrol(1 ltr): 0.6 Ltr
Uppmavu- 2 SR or 3 RS( thonnu nnathu pole)
Porotta( for one) 1SR
bread- 1.5 SR
Meals(Kerala meals)-- 7 SR

കഴിയാത്ത കാര്യങ്ങൾ ചെയ്യാൻ പോകരുത്-2 ജയ് ഹിന്ദ്
ഏഷ്യ നെറ്റിൽ വളരെ വൃത്തിയായി ചെയ്തു കൊണ്ടിരിക്കുന്ന പ്രോഗ്രാം ആൺ വൻ വീഴ്ചകൾ(ആ ടൈറ്റിൽ എത്രത്തോളം ശരിയാണെന്ന് അറിയില്ല)
അതു പോലെ ഒരു പോഗ്രാം ചെയ്യാൻ ജൈഹിന്ദ് ശ്രമിച്ചു നോക്കുന്നതു കണ്ടു. പറയാതെ വയ്യ.. അറു ബോറായിരുന്നു
അതു പോലെ ഒരു പോഗ്രാം ചെയ്യാൻ ജൈഹിന്ദ് ശ്രമിച്ചു നോക്കുന്നതു കണ്ടു. പറയാതെ വയ്യ.. അറു ബോറായിരുന്നു
നിത്യ സാക്ഷി-- (കൈരളി)
ഒരു ന്യൂസ് റിപ്പോർട്ട് ചെയ്തതിനാൽ സാക്ഷി യെ പിണ്ടം വച്ചു പഠിക്കുപുറത്താക്കി. പകരം നിത്യ സാക്ഷിയെ അവതരിപ്പിച്ചു. ഇന്ന് വിശ്വാസ വൊട്ടെടുപ്പിലെ രഹുലിന്റെ പ്രംഗവും ഡോ.പശുപതിയിലെ പശുപതിയുടെ പ്രസംഗ്ഗവും മിക്സ് ചെയ്ത് ഒരു ഏടാ കൂടം കണ്ടു....ഠെറി വിളിക്കണ മെങ്കിൽ ഡയരക്റ്റ് രാഹുലിനെ തെറിവിളിചൂടെ??
നിത്യസാക്ഷി ഇത്രയും താഴുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.
സാധാരണ ഇടതു വിമർശനങ്ങൾ വസ്‌തുതാ പരമായിരിക്കും..............
ചുരുക്കി പറഞ്ഞാൽ നിത്യ സാക്ഷി സ്വന്തം മുഖത്തു തന്നെ കരിവാരി തേയ്ക്ക്ണ്ടായിരുന്നു
നിത്യസാക്ഷി ഇത്രയും താഴുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.
സാധാരണ ഇടതു വിമർശനങ്ങൾ വസ്‌തുതാ പരമായിരിക്കും..............
ചുരുക്കി പറഞ്ഞാൽ നിത്യ സാക്ഷി സ്വന്തം മുഖത്തു തന്നെ കരിവാരി തേയ്ക്ക്ണ്ടായിരുന്നു
2008, ജൂലൈ 24, വ്യാഴാഴ്‌ച
ഉത്തര ധ്രുവ പ്രദേശത്ത് 9000 കോടി ബാരല്‍ എണ്ണ ശേഖരം കണ്ടെത്തി
ഉത്തര ധ്രുവ പ്രദേശത്ത് 9000 കോടി ബാരല്‍ എണ്ണ ശേഖരം കണ്ടെത്തി :
ഇനി ഉത്തരധ്രുവത്തിലും മലയാളികളെ കാണാം
ഇനി ഉത്തരധ്രുവത്തിലും മലയാളികളെ കാണാം
സ്പീക്കര്‍ നിഷ്പക്ഷനോ?
ഏറ്റവും കൂടുതല്‍ വൊട്ടുകിട്ടുന്ന(സ്വാഭാവികമായി ഭരണ കക്ഷിയുടെ) സ്ഥാനാര്‍ഥി യാണല്ലൊ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുക. എം.പി യൊ എം.എല്‍.എ യോ ആയ ഒരു പാര്‍ട്ടി പ്രതിനിധിയെ ആണ്‍ സ്പീക്കറാക്കുക. അന്നുവരെ തറരാഷ്ട്രീയം കളിച്ചു നടന്നെവനെങ്ങിനെ നിഷ്പക്ഷനാകും.ഇത് നമ്മുടെ ഒരു അബദ്‌ധ ധാരണ മാത്രമാണ്. ഒന്നിനും അധികാര മില്ലാത്ത രാഷ്ട്രപതി ഒന്നാം പൌരാനായതു പോലെയുള്ള ഒരു തെറ്റിദ്ധാരണ
കോടികള്‍ കൊണ്ട് അമ്മാനമാടുന്ന ഡെല്‍ഹി:
പഴയ ഒരു സുരെഷ്ഗോപി പടത്തിന്റെ ഡയലോഗി ന്റെ ദ്‌ര്‍ശ്യാവിഷ്കാരമായിരുന്നു ലൊക്സഭയുടെ മേശപ്പുറത്തെത്തിയ നോട്ടുകെട്ടുകള്‍. ഭ.ജ.പ അംഗങ്ങള്‍ കൊണ്ടുവന്ന കാശ് അമര്‍ സിംഗ് കൊടുത്തതല്ലെന്ന് എത്ര വാദിച്ചാലും രണ്ടു പക്ഷവും കാശു വാരിയെറിഞ്ഞ താണെന്ന് എല്ലാവര്‍ക്കും അറിയാം.
മത്സരത്തില്‍(കാശു വാരിയെറിയല്‍ --വിശ്വാസ വോട്ടെന്ന് ഔദ്യൊഗിക രേഖയില്) യു.പി.എ. ജയിചതു കൊണ്ടു അവര്‍ക്കാണ് കൂടുതല്‍ കാശ് മുതലിറക്കാന്‍ കഴിഞ്ഞതെന്ന് കരുതാം.
പിന്‍വിളി: ഇതു(വിശ്വാസ വൊട്ട്) എസ്.പി യും ബി. എസ്.പിയും തമ്മിലുള്ള പോരാട്ടമായിരുന്നു:-ബി.ആര്‍.പി ഭാസ്കര്‍.
ഒരു ചെറിയ്യ കൂട്ടി ച്ചേര്‍ക്കല്: ഇത് അംബാനി മാര്‍ തമ്മിലുള്ള മത്സരമായിരുന്നു എന്ന് പറയാം. അങ്ങിനെ ആദ്യമായി അനില്‍ ഒരു ഗൈം ജയിചു. മുരളി ദേവ്രയുടെയും ധനകാര്യന്‍ അണ്ണന്റെയും തല എപ്പൊ തെരിക്കുമെന്ന് അമറ്ജിക്ക് അറിയാം

2008, ജൂലൈ 23, ബുധനാഴ്‌ച
മാധ്യമ വിചാരം : ദേശാഭിമാനി വെര്‍ഷന്‍
യു.പി.എ വിശ്വാസ വൊട്ടെടുപ്പു നേടിയതിന്റെ പിറ്റെ ദിവസം പുറത്തിരങിയ ദേശാഭിമാനി യിലെ ഹെഡ്ഡിങുകള്‍ വായിച്ചാല്‍ സെബസ്റ്റ്യന്‍ പോളിനൊട് സഹതാപം തൊന്നിപ്പൊകും
*വാര്തകല്ക്ക് പകരം വീക്ഷനങല്‍ ഹെഡ്ഡിങുകള്‍ ആക്കുന്നതിന്നെ യും മാധ്യമ വിചാരക്കരന്‍ പുകഴ്തുന്നു വെന്ന് പ്രത്യാശിക്കാം
ഒരു പത്രതിന്റെ ധര്മം വാര്തകല്‍ എത്തിച്ചു കൊദുക്കുക എന്നുല്ലതാനല്ലൊ.ഏന്നല്‍ യു.പി.എ വിശ്വാസ വോട്ടില്‍ വിജയിച്ചു എന്നു ഒരു ഹെഡ്ഡിങ് കൊദുതു കൂടെ?
* മായാവതിക്കു പിന്നിലുള്ള സാമ്പത്തിക സ്രൊതസ്സ് മുകെഷ് അംബാനി യാണെന്ന് എല്ലാ പത്രക്കാരും റിപ്പോര്ട്ട് ചെയ്തതാണ്. എന്നാല്‍ അധ്വാന വര്ഗത്തിന്റെ പടവാളില്‍ മുകെഷ് കാങ്ക്രസ്സുകരനായി
പിന്‍ വിളി: ഭാ സുരെന്ദ്ര ബാബുവും പ്രഭവര്‍മയും സെബാസ്റ്റ്യന്‍ പൊളുമൊക്കെ വാര്‍ത്തകളെ അനലൈസ് ചെയ്ത് ചെയ്ത് കൈരളിയില്‍ വാര്‍ത്തകള്‍ക്ക് -വാര്‍ത്താ മാധ്യമങള്ക്കും മൂല്യശോഷണം വന്നിരിക്കുന്നു. ബ്ബ്രിട്ടാസ്സ് അമ്മാവന്‍ തന്നെയാണ്‍ എത്രയൊ നല്ലത്.
ഓം ജൊണ്‍ ബ്രിടാസായ്യ നമഃ

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)